ADVERTISEMENT

വീടിന്റെ തൊട്ടു മുന്നിലുള്ള ഗണപതി അമ്പലത്തിൽ മുടങ്ങാതെ പൂജക്ക് തൊഴാൻ പോയികൊണ്ടിരുന്ന ഞാൻ... 

ഇന്ന്, ഒരു ചുടു നിശ്വാസത്തിന്നവസാനം എന്റെ ഓർമ്മകൾ എന്നെ ആ പഴയകാലത്തേക്കു കൂട്ടി കൊണ്ടുപോയി.

സ്കൂളിലും കോളേജിലും പോകുമ്പോൾ അമ്പലത്തിൽ കേറി തൊഴും, അവിടുന്നു കിട്ടുന്ന ചന്ദനം പൊതിഞ്ഞു ബാഗിൽ ഇടുന്ന ശീലം എനിക്ക് ഉണ്ടായിരുന്നു. 

 

പനിനീര് കലർന്ന ചന്ദനം ഇലയിൽ പൊതിഞ്ഞു ബാഗിൽ വെച്ചേക്കും, അത് ആവശ്യം ഉള്ളപ്പോൾ എടുത്ത് കുതിർത്തു നെറ്റിയിൽ ഇടും. ബാഗിൽ ആകെ ഒരു സുഗന്ധം ആണ് എപ്പോളും, ഇപ്പോളും അതോർക്കുമ്പോൾ ആ ഗന്ധം ഞാൻ അറിയുന്നു.

 

മിക്കപ്പോഴും ബാഗ് വൃത്തിയാകുമ്പോൾ ഉണങ്ങിയ ഇലകളിൽ പൊതിഞ്ഞ ചന്ദനം കിട്ടും. എന്റെ ബാഗിലെ പുസ്തകങ്ങളേക്കാളും ചന്ദനപ്പൊതികൾ ആയിരുന്നു കൂടുതൽ, അതൊക്കെ ഒരു കാലം, ചന്ദനത്തിന്റെ ഗന്ധമുള്ള ദിനങ്ങൾ..

 

ഒരു വ്യാഴവട്ടകാലത്തിനിപ്പുറം ഇന്നീ കോവിഡ് ലോക്ഡൗൺ സമയത്ത്, വീട്ടിലെ പടമുറിയിൽ കുളിച്ചു തൊഴാൻ നിൽക്കുമ്പോൾ ഒരു കുറി തൊടാൻ ഞാൻ ആഗ്രഹിച്ചു. കൊണ്ടുപോയി ഓർമ്മകൾ എന്നെ, എന്റെ പഴയ കാലത്തേക്ക്, വെറുതെപോലും ഒരു ചെറിയ ചന്ദന പൊതി ബാഗിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചുപോയി.

 

English Summary: Memoir written by Aiswarya S Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com