ADVERTISEMENT


പിൻ (കഥ)

പനിയ്ക്കുള്ള ഗുളിക സ്ട്രിപ്പ് മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങി. ഒരെണ്ണം കഴിച്ചപ്പോൾ ശരീര വേദനയ്ക്ക് അല്പം ആശ്വാസം കിട്ടി. എന്നാലും ശരീരം മുഴുവൻ സൂചി കുത്തുന്നത് പോലെ വേദന അനുഭവപ്പെട്ടു. ഇന്റർനെറ്റിൽ പരതിയപ്പോൾ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. വീക്കെൻഡ് ആയതിനാൽ റൂംമേറ്റ് നാട്ടിൽ പോയിരുന്നു. നേരം വൈകിയത് കൊണ്ട് അടുത്ത ദിവസം നേരത്തെ എണീറ്റ് ആശുപത്രിയിൽ പോകാമെന്ന് കരുതി.

ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് പേഴ്സിൽ അത്യാവശത്തിന് പണമുണ്ടെന്ന് ഉറപ്പ് വരുത്തി. എടിഎം കാർഡ് പേഴ്സിൽനിന്നു പെട്ടെന്ന് എടുക്കത്തക്ക രീതിയിൽ വച്ചു. വെച്ചു. ധൃതിയിലെങ്ങാനും പിൻ നമ്പർ മറന്നു പോയാലോ എന്ന് കരുതി വിസിറ്റിങ് കാർഡിന്റെ പിന്നിൽ പിൻ നമ്പർ കുറിച്ചു വെച്ചു. ഓഫിസിലെ അടുത്ത ഒരു ഫ്രണ്ടിന്റെ മൊബൈൽ നമ്പറിലേക്ക് കാൾ ചെയ്‌ത് പെട്ടെന്ന് കട്ട് ചെയ്തിട്ട് ആദ്യത്തെ ഡയൽ നമ്പർ ആക്കി. ശരീര വേദന ഉള്ളത് കൊണ്ടാവാം ഉറക്കം കിട്ടാതെ തലയിണയുമായി മല്ലിട്ട് കൊറേ നേരം പോയി. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി...

പക്ഷേ ഇപ്പോൾ എനിക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ല. ആ പിൻ നമ്പറും ഓർത്തെടുക്കാൻ പറ്റുന്നില്ല. അതോർത്ത് കൊണ്ടിരുന്നപ്പോഴാണ് പതിനഞ്ച് വർഷം മുൻപ് മരിച്ചു പോയ അമ്മാവൻ മുൻപിൽ വന്നത്. ഓപ്പറേഷൻ ചെയ്യാൻ വേണ്ടി മൊട്ടയടിച്ച അതേ രൂപം !

‘നമ്മൾ മരിക്കുമ്പോഴുള്ള ശരീരഅവസ്ഥയും രൂപവും തന്നെ ആയിരിക്കും, പിന്നീടുള്ള നമ്മുടെ ആത്മാവിനും...അല്ലേ ?’’

English Summary: Pin - Malayalam Short Story by Preji. P. K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com