‘ഓൺലൈൻ ക്ലാസ്സ് അല്ലേ, ഇപ്പോഴത്തെ കുട്ടികൾക്ക് എന്ത് സുഖമാ’ എന്നു കരുതുന്നവരോട്...

boy-sleeping-white-attending-online-class
Representative Image. Photo Credit : Shyamalamuralinath / Shutterstock.com
SHARE

പുതുതലമുറയുടെ ഒരു തുറന്നു പറച്ചിൽ (കഥ)

പുലർച്ചെ നല്ല മഴയാണ് പുറത്ത്, മുറിയുടെ പുറത്തിറങ്ങി അപ്പോൾ സിറ്റൗട്ടിൽ അച്ഛനുമമ്മയും  എന്തോ ചർച്ചയിലാണ്. ഞാൻ വന്നതോടെ ചർച്ചയ്ക്ക് ഒരു ഫുൾസ്റ്റോപ്പ്  വീണിരുന്നു. ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ  അച്ഛൻ ക്ലബ് ഹൗസ് എന്ന പുതിയ ആപ്പിനെ പറ്റി എന്നോട് സംസാരിച്ചു.  അമ്മയുടെ നിശബ്ദത അത് എന്നിലേക്കുള്ള ചോദ്യം ചെയ്യലിന്റെ തുടക്കമാണെന്ന് എനിക്ക് അലർട്ട്  തന്നിരുന്നു. ഇന്നലെ വാട്ട്സാപ്പ് വഴി ഷെയർ ചെയ്തു വന്ന ഏതോ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഈ ചർച്ച. ഞാനും അതിൽ പെട്ടു പോയോ എന്ന് സംശയമാണ് അവർക്ക്.

ഭക്ഷണം കഴിച്ചതിനുശേഷം, അച്ഛന്റെ ഒരു സുഹൃത്തിനെ കാണാൻ ഞങ്ങൾ പോയി. കാർ ഗേറ്റ്  കടന്നപ്പോൾ, ബോഡിൽ ഡോക്ടർ പക്ഷേ പേര് മുഴുവിക്കാൻ സാധിച്ചില്ല. എല്ലാവരെയും പരിചയപ്പെട്ടു

ജ്യൂസ് കുടിച്ച് ഇരിക്കുമ്പോൾ, അച്ഛൻ അങ്കിളിന്റെ മുറിയിലേക്ക് എന്നെ കൂട്ടി കൊണ്ടുപോയി. അങ്കിൾ എന്നോട് തനിച്ച് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെ അച്ഛൻ പുറത്തുപോയി. എന്താണ്  പ്രശ്നം തുറന്ന് സംസാരിക്കൂ! എനിക്കും വേണ്ടത് അതായത് കൊണ്ടാവാം ഞാൻ സംസാരിച്ചു തുടങ്ങി.

കണ്ണാടിയിൽ നോക്കി കഥ പറയുന്ന ശീലം പണ്ടേ എനിക്കുള്ളതാണ്. പക്ഷേ ഇപ്പോൾ എനിക്ക് കഥ പറയാൻ തോന്നാറില്ല, മിഴികൾ ദിനം പ്രതി ഗർത്തത്തിലേക്ക് ആഴ്ന്നു ഇറങ്ങി കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഷേധം ആയിരിക്കും മിഴികൾ നീറി കണ്ണുനീരായി പുറത്തേക്ക് വരുന്നത്.

ഈ 6, 8 മാസം കൊണ്ട്  ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. തുടക്കത്തിൽ വീട്ടിൽനിന്ന് വെക്കേഷൻ ആസ്വദിക്കുന്ന സുഖമായിരുന്നു. കോളജിൽ കയറിയതിനു ശേഷം ആദ്യമായാണ് നീണ്ട  കാലയളവിൽ വീട്ടിൽ നിൽക്കുന്നത്. ഓൺലൈൻ ക്ലാസുകൾടെ തുടക്കമൊക്കെ കൗതുകവും രസകരവുമായി തോന്നി, പിന്നീട് ഇടവേളകളില്ലാത്ത ക്ലാസുകളും ഒരു അന്തവുമില്ലാത്ത അസൈൻമെന്റും വന്നു തുടങ്ങിയതോടെ മനസ്സിനെയും ശരീരത്തിനെയും അടിത്തറ തന്നെ തെറ്റി തുടങ്ങി. ശരിക്കും ഇപ്പോൾ കണ്ണു തുറക്കുന്നത് രാവിലത്തെ ക്ലാസിന്റെ ലിങ്കുകൾ കണ്ടാണ്. ഉച്ചഭക്ഷണത്തിന് മാത്രം ആകെ കിട്ടുന്നത് ഒരു അരമണിക്കൂർ ആണ്, ഇടവേളകളില്ലാതെ ക്ലാസുകൾ ഇങ്ങനെ നീണ്ടുപോകും. ഓൺലൈൻ ക്ലാസ്സ് അല്ലേ ഇപ്പോഴത്തെ കുട്ടികൾക്ക് എന്ത് സുഖമാ വീട്ടിൽനിന്ന് നോക്കിയാൽ പോരേ! ആരു മനസ്സിലാക്കാൻ. പണ്ടൊക്കെ ഫോണിൽ കുത്താൻ ഉണ്ടായിരുന്ന വ്യഗ്രത ഇപ്പോൾ ഇല്ല. സമയം കിട്ടിയാൽ ഈ ഫോൺ എങ്ങോട്ടേലും മാറ്റിവെച്ച് ഒറ്റയ്ക്കിരിക്കാനാണ് ഇപ്പോൾ ഇഷ്ടം. ആൾകൂട്ടമോ  തിരക്കുകളോ ഇപ്പോൾ ഇഷ്ടമില്ലാതായി. മനസ്സും ശരീരവും തളർന്നതുപോലെ, ഒന്നും ചെയ്യാൻ തോന്നുന്നില്ല. എന്താണ് പ്രശ്നം എന്ന് തുറന്നു പറയാൻ കഴിയുന്നില്ല. കാരണങ്ങളില്ലാതെ സങ്കടം വരും എന്തിനാണെന്ന് എനിക്ക് പോലും അറിയില്ല. സഹിക്കാൻ കഴിയാത്ത ദേഷ്യവും അമർഷവും ഒക്കെയാണ്.

രാവിലെ തൊട്ട് രാത്രി വരെ സമയം പെട്ടെന്ന് പോകും. പക്ഷേ രാത്രി ഇരുട്ടിന്റെ മറവിൽ പുതപ്പിനടിയിൽ തല തലയിണയിൽ അമർത്തിവെച്ച് കിടക്കുമ്പോൾ മിഴികളിൽ നിന്ന് കണ്ണുനീർ, ഞാനറിയാതെ അവയോട് കഥകൾ മന്ത്രിക്കും. ഉറക്കം കെടുത്തിയിരുന്ന മൊബൈൽ ഫോൺ വെളിച്ചം ഇപ്പോൾ എനിക്ക് രാത്രി കൂട്ടായി ഇല്ല. എല്ലാം പഴയതുപോലെ  ആകണം. കുട്ടി വല്ലാതെ അങ്ങ് സൈലൻറ് ആയി, പരാതിയുമായി എത്തിയപ്പോൾ. ആ കുട്ടി സൈക്കോളജിസ്റ്റായ എന്നോട് പറഞ്ഞ കാര്യങ്ങൾ ഇതൊക്കെയാണ്.

സൈബർ ക്രൈംസും, സോഷ്യൽ മീഡിയകളും അവയുടെ ദുരുപയോഗങ്ങളും മാത്രം ചർച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ. തനിക്ക് ഉണ്ടാകുന്ന മാറ്റങ്ങളും മാനസിക സംഘർഷങ്ങളും എന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ ശ്വാസം മുട്ടുകയാണ് ഈ തലമുറ. നിസ്സാരമായി നമുക്ക് തോന്നുന്ന  കാര്യങ്ങൾ ചിലപ്പോൾ അവരുടെ ഉള്ളിലെ വല്യ പ്രശ്നങ്ങളായിരിക്കും, അൽപസമയം കാതുകൾ അവരുടെ കാര്യങ്ങൾ കേൾക്കാനായി നമുക്ക് മാറ്റി വെക്കാം. 

English Summary: Puthuthalamurayude oru thurannu parachil, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;