ADVERTISEMENT

വൈകി വന്നവൾ (കവിത)

 

വൈകി വന്നവളാണ് ഞാന്‍ കണ്ണാ 

ഇല്ല കൈകളില്‍ വെണ്ണയും നെയ്യും...

ഇല്ല ചുണ്ടിനു മാർദ്ദവം, കണ്ണില്‍ 

കണ്ണുനീരിന്റെ ഉപ്പും കനപ്പും 

മെയ്യിലാകെ മുറിവുകളാണ് 

നെഞ്ചിലാകെ കടച്ചിലുമാണ്...

 

പ്രേമമില്ലെന്‍ പരുക്കന്‍ മനസ്സില്‍ 

ഓമനിക്കാനെനിക്കറിയില്ല

നിന്റെ ഓടക്കുഴല്‍ വിളിയൊന്നും 

എന്റെ കാതില്‍ മുഴങ്ങുന്നുമില്ല...

 

എങ്കിലും ഞാന്‍ മുടന്തി വരുന്നു 

ഏറെ വൈകി, ഈ മൂവന്തി വാനം 

എന്നെ നോക്കി പരിഹസിക്കുമ്പോള്‍ 

നിന്റെ കണ്ണിൽപ്പെടാതെ ഞാന്‍ നിൽപൂ

എങ്കിലും ഞാനനാഥയായ് നിൽക്കും   

 

സന്ധ്യ, രാവിലേക്കാഴ്ന്നു പോവുമ്പോള്‍ 

എങ്ങു നിന്നോ ഇളം കാറ്റ് പോലെ 

ആരു ചൊല്‍വതീ പ്രാർത്ഥനാ ഗീതം: 

'നിന്റെ കണ്ണിൽപ്പെടാത്തതായെന്താ-

ണിപ്രപഞ്ചത്തിലുള്ളതെന്‍ നാഥാ'...

 

Content Summary : Writers Blog - Vaiki Vannaval - Poem by Krishna Thulasi Bhai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com