പുളിച്ച കള്ളിന്റെ മണമുള്ള അങ്കിളിനെ തുരത്താൻ ടീച്ചറമ്മയുടെ ഒറ്റമൂലി; ചോരക്കണ്ണിൽ പ്രാണന്റെ പിടച്ചിൽ കണ്ടവൾ...

Photo Credit : Shutterstock/ANURAK PONGPATIMET
Photo Credit : Shutterstock/ANURAK PONGPATIMET
SHARE

ഒറ്റമൂലി  (കഥ)

‘‘അങ്കിളിനു പുളിച്ച കള്ളിന്റെ മണം’’

അമ്മുഅയാളുടെ ഇറുകിയപിടുത്തത്തിൽ നിന്നും കുതറിമാറി.

‘കള്ളിന്റെയല്ലത്‌ തേങ്ങാവെള്ളത്തിന്റെ’ അയാൾചിരിച്ചു. മുമ്പൊക്കെ വലിയഇഷ്ടമായിരുന്നു അവൾക്ക് അയൽപക്കത്തുള്ള ആ ചെറുപ്പക്കാരൻ അങ്കിളിനോട്. അയാൾ രണ്ടാംക്ലാസ്സിലെ കണക്കു ചെയ്തു കൊടുക്കും.

പടം വരച്ചു കൊടുക്കും. എന്നും പഞ്ചാരമിട്ടായി കൊടുക്കും. അയാൾ വന്നു കഴിയുമ്പോൾ അവൾ ചാടിക്കേറി മടിയിൽ കയറി ഇരിക്കുകയും ചെയ്യുമായിരുന്നു. 

ഇപ്പൊ എന്തോ അവൾക്കു വെറുപ്പായിത്തുടങ്ങിയിരിക്കുന്നു. അങ്കിളിലെ മാറ്റം അവൾ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. അയാളുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ അവൾക്ക് അസ്വസ്ഥതകൾ വാരിനിറക്കുന്നുണ്ടായിരുന്നു. അയാളുടെ കൈയിലിരുന്ന പഞ്ചാരമിട്ടായി അവൾ ഇപ്പോൾ മനപ്പൂർവം കഴിക്കാറില്ല.

അവൾഅമ്മയോട്പറഞ്ഞു. ‘അമ്മേ അങ്കിൾ അഴുക്കാ. പുളിച്ചകള്ളിന്റെമണം’

അമ്മ അത്ശ്രദ്ധിക്കാതെ അടുക്കളയിലെ പണിയുടെ തിരക്കിലായിരുന്നു. പലപ്രാവശ്യം അവൾ  പറയാൻ ശ്രമിച്ചപ്പോഴൊക്കെ അവളെതീർത്തും ഒഴിവാക്കുകയായിരുന്നു എന്നവൾക്കുതോന്നി. അമ്മയ്ക്ക് ഏറ്റവും വലിയകാര്യം ഓമനപ്പശുവിന്റെ ലോൺഅടച്ചുതീർക്കുന്നതും...തൊഴുലുറപ്പിനുപോകുന്നകാര്യവുംആയിരുന്നല്ലോ.

‘അമ്മൂ’

അയാളായിരുന്നു. അവൾ വെറുപ്പോടെ അകത്തേക്കോടി. അവിടെനിന്നാൽ അയാൾ ചേർത്ത്തന്നെ ഞെരിക്കും.കഴിഞ്ഞദിവസംഅമ്മവെള്ളമെടുക്കാൻ അകത്തേക്ക്പോയപ്പോൾ അയാൾ, അയാളുടെ ശരീരത്തോട് ചേർത്ത്കെട്ടിപ്പിടിച്ചു ശ്വാസംമുട്ടിച്ചതാണ്. അയാളുടെ കണ്ണുകളിൽ അപ്പോൾ അവൾ വന്യമായൊരു തിളക്കം കണ്ടിരുന്നു.ആ തിളക്കം അവളിൽ കടുത്ത ഭീതി ഫണംവിടർത്തിയാടി. രാത്രിയുടെ പലയാമങ്ങളിലും അയാളുടെ കൈകൾ അവളെ പിടിക്കാനായി നീണ്ടുവരുന്നതു കണ്ട്ഞെട്ടിയുണർന്നിരിക്കുന്നു. ചുറ്റിനും പൈശാചികമായി തിളങ്ങുന്നഅയാളുടെകണ്ണുകൾ. പൈശാചികമായചിരിയലയൊലികൾ. കണ്ണുകളിൽനിന്ന്ചൂടുള്ളവന്യമായതീജ്വാലകൾ അവൾക്കുനീറി ചീറിയടുത്തുകൊണ്ടിരുന്നു. ആചൂടിൽഅവൾ വെന്തുരുകിക്കൊണ്ടിരുന്നു. ശ്വാസംകിട്ടാതെപിടഞ്ഞു

ഞെട്ടിയുണർന്ന്മുറിക്കുള്ളിൽ തളംകെട്ടിനിൽക്കുന്ന കനത്ത അന്ധകാരത്തെ  കിതച്ചു കൊണ്ടവൾ നോക്കി.

ഇരുട്ട് അവൾ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇരുട്ടിലേക്ക്കള്ളിന്റെ മണമുള്ള അയാൾ കടന്നുവരില്ലെന്ന് അമ്മു വിശ്വസിച്ചു.

രാവിലെതന്നെ ഇഷ്ടികക്കളത്തിലേക്കു പോകുന്ന അച്ഛൻ തിരികെ വരാൻ ഏറെ വൈകിയിരുന്നു. അച്ഛന് മരമൂശിന്റെ ഗന്ധമാണെന്ന് അമ്മ പറയുമായിരുന്നു. ഒരിക്കൽ അവളുടെ അച്ഛൻ പുറത്തെ വരാന്തയിലെ പഴകിയ ബെഞ്ചിൽ ഇരുന്നു. പുകവലിക്കുകയായിരുന്നു. കരിയുന്ന പുകയിലയുടെ ഗന്ധം അവൾക്ക്   ഒരിക്കലും ഇഷ്ടമായിരുന്നില്ല. പുകച്ചുരുകൾ സൃഷ്ടിച്ച വലയത്തിൽ അച്ഛൻ അകലങ്ങളിലേക്ക്നോക്കിയിരുന്നപ്പോൾ അവൾ അടുത്ത്ചെന്നു.

‘അച്ഛാ... താഴത്തെഅങ്കിളുണ്ടല്ലോ’

അയാൾ ചുവന്ന കണ്ണുകളോടെ അവളോട് അലറി.

‘പൊക്കോണം മുന്നീന്ന്. ഒടുക്കത്തെ ചുമടുംകഴിഞ്ഞു മടുത്തുവന്നിരിക്കുമ്പോഴാ അവളുടെ ഒരുകൊഞ്ചൽ’

അയാൾ അകത്തക്ക്കൈ ചൂണ്ടി. അമ്മു ഭയന്നുപോയി. പറയാൻ വന്ന കാര്യം അവൾ മുഴുവനാക്കാതെ വിഴുങ്ങി.

അവൾക്ക്കടുത്ത സങ്കടം വന്നു. അവൾ അടുക്കളവഴി പിന്നാമ്പുറത്തേക്കിറങ്ങി. ആകാശം നിറയെ മങ്ങിയ നക്ഷത്രങ്ങൾ. അവയുടെ പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നത്പോലെ അവൾക്ക്തോന്നി. അവയ്ക്കും വിഷമങ്ങളും സങ്കടങ്ങളും കാണും അതാണ് അവയും പ്രകാശിക്കാത്തതെന്നു അവൾ ഊഹിച്ചു.

അങ്ങനെയിരിക്കെയാണ്സ്കൂളിലേക്ക്സന്ധ്യ ടീച്ചർ വന്നത്. അവൾക്ക് ആടീച്ചറിനെ ഒരുപാട് ഇഷ്ടപ്പെട്ടു. കഥപറയുന്ന,പാട്ടുപാടിതരുന്ന നല്ല ഭംഗിയുള്ള ടീച്ചർ. ക്രമേണ അവളുടെ ലോകത്തിലെ ആകാശത്തു പ്രകാശം ചൊരിയുന്ന  നക്ഷത്രങ്ങൾ വിടരുന്നതുമവൾ  കണ്ടു. പലനിറത്തിലുള്ള വർണങ്ങളിലുള്ള നക്ഷത്രങ്ങൾ.

അപ്രതീക്ഷിതമായി അവൾ ഒറ്റയ്ക്ക് വീട്ടിലിരുന്നു ദിവസമാണ് വളരെ നാളുകൾക്കു ശേഷം കള്ളിന്റെ മണമുള്ള അയാൾ കടന്നു വന്നത്. അകത്തേക്ക് ഊളിയിടാൻ തുനിഞ്ഞ അവളെ അയാൾ അടുത്ത് വിളിച്ചു. അയാളുടെ കൈകളിൽ  പഞ്ചാരമിട്ടായി. അയാളുടെ കണ്ണുകൾ ചുവന്നിരുന്നു. അയാൾ ചുറ്റിനും പരാതി നോക്കുന്നുണ്ടായിട്ടിരുന്നു 

ഒരു വേള അവളെ വട്ടം പിടിച്ച് അയാളുടെ ശരീരത്തിലേക്ക് ചേർക്കാൻ ശ്രമിച്ച നിമിഷത്തിൽ എവിടെ നിന്നോ വന്ന ഒരു ധൈര്യത്തിൽ അവൾ അയാളിൽ ഏൽപ്പിച്ച മുട്ടുകാൽ പ്രയോഗത്തിൽ അയാൾ നിലവിളിച്ചു. മുറുകിയ കൈകൾ അയഞ്ഞു. പഞ്ചാര മിട്ടായി തറയിലേക്ക് ചിതറി വീണു.

ടീച്ചറമ്മ പറഞ്ഞു തന്ന ഒറ്റമൂലി. കുറുനരിയുടെ ചുവന്ന കണ്ണുകൾക്ക്  പകരം പ്രാണന് വേണ്ടിയുള്ള അയാളുടെ പിടച്ചിലിനിടയിൽ അവൾ പുറത്തേക്കു എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. സന്ധ്യ ടീച്ചറിന്റെ അടുത്തെത്തിയാണ് അവൾ ഓട്ടം അവസാനിപ്പിച്ചത്. കിതച്ചു കൊണ്ടവൾ സന്ധ്യടീറിനെ വട്ടം പിടിച്ചു. ഉയർന്ന ശ്വാസോച്ഛാസം തടസപ്പെടുത്താതെ   സാവധാനം അവളെ തഴുകി സന്ധ്യ ടീച്ചർ. അവൾ അലച്ചാർത്തെത്തിയ  പിശാചുക്കളുടെ  പിടിയിൽ നിന്നും മോചിതയായ   ശാന്തി തീരങ്ങളിലേക്കും ...പിന്നെ പ്രകാശമുള്ള നക്ഷത്രങ്ങളുടെ  കൂടാരത്തിലേക്കും സാവധാനം ചേക്കേറിയിരുന്നു. സ്വപ്നങ്ങളുടെ അകമ്പടിയില്ലാതെ വളരെ നാളുകൾക്കു ശേഷം സുഖമായിയുറങ്ങി. അവളുടെ സ്വപ്നങ്ങളിൽനിറഞ്ഞു നിന്നിരുന്നത് കിന്നരിപ്പാവ് വെച്ച നിറയെ പ്രകാശമുള്ള ഒരായിരം നക്ഷത്രങ്ങളായിരുന്നു.

English Summary : Ottamooli Shortstory By Poonthottathu vinayakumar

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA