24 രൂപയുടെ മത്തി 2400 രൂപയുടെ പണിതന്ന കഥ; ഒരു പ്രവാസിയുടെ രോദനം...

Representative Image. Photocredit: ZARIN ANDREY/ Shutterstock
Representative Image. Photocredit: ZARIN ANDREY/ Shutterstock
SHARE

Beware of മത്തി (കഥ)

കഥ നടക്കുന്നത് കുവൈറ്റിൽ ആണ്. വ്യാഴാഴ്ച്ച ജോലി കഴിഞ്ഞു കത്തുന്ന വയറുമായി വീട്ടിൽ വന്ന് കയറിയ ഞാൻ കുളിക്കാതെ അവിടെ നിന്ന് കറങ്ങിയാൽ കാല് തല്ലിയൊടിക്കും എന്ന് പെണ്ണുമ്പിള്ളയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ പെട്ടന്ന് കുളിച്ചു ഇറങ്ങി അടുക്കളയിലേക്ക് ഓടി കണ്ണിൽ കണ്ടതൊക്കെ വലിച്ചു വാരി തിന്നുന്നതിനിടയിൽ അതാ ഒരു പാത്രത്തിൽ അടച്ചു വച്ചിരിക്കുന്നു വറുത്ത നല്ല നാടൻ കൊച്ചു മത്തി അതും നല്ല ചൂടോടെ. പിന്നെ ഒന്നും നോക്കിയില്ല ഉള്ളതിൽ മുഴുത്ത ഒരെണ്ണം നോക്കി എടുത്തങ്ങു മിണുങ്ങി. ആഹാ എന്താ രുചി, മനസ്സിൽ നോക്ലാജിയ.

ഗ്ലു൦..... അയ്യോ...... ജാങ്കോ ഞാൻ പെട്ടു....

ചവച്ചിറക്കിയ മതി മുയ്മനും നല്ല സ്മൂത്തായി ഇറങ്ങി പോയി, ഒന്ന് ഒഴിച്ച് ഒരു അലവലാതി മുള്ള്....

നമ്മൾ ഇതൊക്കെ എത്ര കണ്ടതാ എന്ന പുച്ഛ ഭാവത്തിൽ എടുത്തു ആയുധം ‘പച്ച ചോർ’ ഒന്നും നോക്കിയില്ല വാരി വാരി വിഴുങ്ങി. എന്നിട്ട് മുള്ള് പോയോ പോയി .... മുള്ള് അല്ല ഇറക്കിയ ചോർ മുഴുവനും വയറ്റിൽ പോയി. മുള്ള് കുമാർ പൂർവാധികം അഹങ്കാരത്തോടെ അവിടെ തന്നെ ഇരുന്ന് അതിലും വലിയ പുച്ഛ ഭാവത്തോടെ.

ചോർ തോറ്റിടത്ത് പഴം എടുത്തു ഒരു പടല പഴം, ഒന്നും നോക്കിയില്ല അതും വിഴുങ്ങി ഒരു 5 എണ്ണം. ഈ പ്രാവശ്യം മുള്ള് പോയോ? നോ.. നോ... അവൻ അവിടെത്തന്നെ ഉണ്ട്, ‘എന്നോടോ ബാലാ’ എന്ന മനോഭാവത്തിൽ.

പിന്നെ പല പണിയും നോക്കി. ചുമച്ചും ഓക്കാനിച്ചും ശർദിച്ചും ഒക്കെ. പണ്ട് കുടിച്ച മുലപ്പാൽ വരെ പോയെങ്കിലും നമ്മുടെ അലവലാതി മുള്ളിന്‌ മാത്രം ഒരനക്കവും ഇല്ല. 

നമ്മുടെ കൈയ്യിൽ നിൽക്കുന്ന കേസ് അല്ല എന്ന് ഏറെ കുറെ മനസ്സിലായപ്പോൾ വേറെ വഴി ഇല്ലാതെ ആശുപത്രിയിൽ പോകാൻ തന്നെ തീരുമാനിച്ചു.

ദൈവാധീനത്തിന് അവിടെ ചെന്നപ്പോൾ അതാ ഇരിക്കുന്നു ഒരു മലയാളി ENT. ‘മലയാളി വന്നെടാ ... ആർപ്പ് വിളിക്കെടാ’... ഈ പാട്ട് ബാക്ക്ഗ്രൗണ്ടിൽ ആരോ പ്ലേ ചെയ്യന്നപോലെ ഒരു ഫീൽ.

അദ്ദേഹം എന്റെ വായിക്കകത്ത് കയറി നോക്കിയിട്ടും ഒരു മുള്ളിന്റെ കുഞ്ഞി തൈ പോലും കണ്ടുപിടിക്കാൻ പറ്റിയില്ല. ഉടനെ എഴുതി ‘X-Ray’.....പോയി മോനെ 10 KD ..... നേരത്തെ പ്ലേ ചെയ്യന്നപോലെ ഒരു ഫീൽ വന്ന ആ പാട്ടില്ലേ അതിന്റെ അടുത്ത വരി ആരോ പാടുന്ന ഫീൽ വീണ്ടും ‘സീൻ മാറി ... സീൻ മാറി’

അവസാനം തോൽവി സമ്മതിച്ച അദ്ദേഹം അത് അടുത്ത ദിവസത്തെ OPD അപ്പോയ്ന്റ്മെന്റ് എന്ന പേരിൽ എഴുതി തന്നു, ഞായറാഴ്ച ഇനി അവിടെ നിന്ന് മൈനർ OT യിലേക്ക്. അങ്ങനെ ഒരു അലവലാതി മുള്ള് തന്ന പണി ഇവിടം കൊണ്ടൊന്നും തീരുന്നില്ല... 

കേവലം 24 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ  വില വരുന്ന ഒരു മത്തി ഇപ്പോൾ തന്നെ എന്നെ കൊണ്ട് 2400 രൂപ മുടക്കിച്ചു എന്ന ചാരിതാർഥ്യത്തിൽ ഞാൻ മനസ്സിൽ പറഞ്ഞു...

‘മുള്ളോം കി സിന്ദഗി ജോ കഭി നഹി കഥം ഹൊ ജാത്തി ഹെ’

അതായത് ഇനി കാശ് പോകാൻ കെടക്കുന്നേ ഒള്ളു മോനേ എന്ന്...

ഇതൊക്കെ എങ്ങനെ ഞാൻ എന്റെ അറബി മൊതലാളിയെ പറഞ്ഞു മനസ്സിലാക്കി അടുത്ത ദിവസം ലീവ് എടുക്കും എന്റെ തിർമൽ ദേവാ....

English Summary : Beware Of Mathi Short Story By Rajish Parameshwaran

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA