ADVERTISEMENT

പൂത്തുലഞ്ഞിരുന്ന മേടമഞ്ഞകൾക്ക്‌,

‌മൃദുവായ്‌ മന്ത്രിച്ചിരുന്ന ശിശിരദലങ്ങൾക്ക്‌,

കവിൾചുവന്ന കനവുപൂവാകകൾക്കൊത്ത്‌

പുതുനാമ്പുയിർത്തിരുന്ന ഒന്ന്

ഇന്നുകളുടെ തരിശുമണ്ണാഴത്തിൽ

നിർജ്ജീവനിദ്രയിൽ ശയിക്കയായിരുന്നു. 

വേരൂന്നിയിട്ടേയില്ലാത്ത,

മുളപൊട്ടിയിട്ടേയില്ലാത്ത

ഒരു പൊയ്‌വിത്തെന്നതുപോലെ. 

അടർന്നുപൊഴിഞ്ഞതാവാം;

അതോ വഴിമാറി വായുവിലലക്ഷ്യമായ്‌ 

നേർക്കുനേർവന്നതോ;

ദൂരേയ്ക്കു മായുന്ന മേഘത്തിന്റെ 

ഈറൻകഷണമൊന്ന്

പാറിപ്പറന്നണഞ്ഞു. 

ഒരുതുള്ളി നനവ്‌

കരളിന്റെ ഊഷരതയെ ഒന്ന് തൊട്ടു. 

വിണ്ടതിന്റെ സ്മൃതിയില്ല;

പിളർന്നതിന്റെ നോവില്ല. 

ഖിന്നയായ്‌, ശുഷ്കയായ്‌

ഏറെ മുൻപേയൊടുങ്ങിയ

പഴയ പൂവിന്റെ 

അവശേഷിപ്പായ അകമൊന്നിൽ

നിലയ്ക്കാത്ത സ്പന്ദനം. 

Content Summary: Jeevathalam, Malayalam Poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com