ADVERTISEMENT

മനസ്സിന്റെ പാതി (കഥ)

 

‘എടോ ഞാൻ തന്റെ ആത്മകഥ എഴുതട്ടെ’

 

‘നീ എഴുത് ’

 

‘എനിക്ക് എന്നെക്കാൾ അറിയുന്നത് തന്നെയാണ് ’

 

‘നിനക്ക് എന്ത് അറിയാം എന്നെ കുറിച്ച് ’

 

എനിക്ക് ബാലരമയിലെ പോലെ കുത്തുകൾ കൂട്ടി യോജിപ്പിച്ചു ചിത്രം വരയ്ക്കാൻ അറിയാം.

 

പക്ഷേ കാണുന്നവർ വിഡ്ഢികൾ ആണെന്ന് വിചാരിക്കരുത്

 

ചിത്രം മാറിപോയാൽ അല്ലെ അങ്ങനെ ചിന്തിക്കേണ്ടതുള്ളൂ

 

തന്റെ ഭൂതകാലം ആളുകൾ അറിയുന്നതിൽ പ്രശ്നമുണ്ടോ ?

 

‘അത് പണ്ടല്ലേ നീ ഇപ്പോൾ ഒരു വര വരയ്ക്ക് (മായ്ക്കാൻ പറ്റിയത്) എന്നിട്ടു നോക്ക് ..’

 

‘ഞാൻ വരച്ച വരെയൊക്കെ വെള്ളത്തിലായി ഇനിയില്ല’

 

എവിടെയും എത്താത്ത സരസസംഭാഷണ ശകലങ്ങളായിരുന്നു എന്നും ഓർമ്മകളിലെ മണിമുത്തുകൾ ..

 

സമൂഹം നിഷ്കർഷിച്ച ബന്ധങ്ങളിൽ ഓരോന്നിലും ചേർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ സ്വന്തമായി വ്യാഖ്യാനം തേടി നടന്നു ..

 

ആൺപെൺ സൗഹൃദങ്ങൾ വ്യാഖ്യാനിക്കുമ്പോൾ അക്ഷരത്തെറ്റുപോലും വരരുതെന്ന തിരിച്ചറിവ് സമൂഹത്തിന്റെ മുൻപിൽ നിന്ന് മാറ്റി നിർത്തി ആത്മബന്ധം ദൈവികം എന്നൊക്കെ പേരിട്ടു വിളിച്ചു ..

 

ഇല ചെന്ന് മുള്ളിൽ വീണാലും മുള്ളു ചെന്ന് ഇലയിൽ വീണാലും ഇലയ്ക്കാണ് കേട് ..

 

സ്ത്രീ കുടുംബത്തിന്റെ മാനം കാക്കേണ്ടവൾ എന്നുള്ള പതിവ് ആപ്ത വാക്യങ്ങൾ ചുറ്റിലും അലയടിച്ചപ്പോൾ പ്രതിഷേധത്തോടും ആവേശത്തോടും കൂടി ചേർത്ത് നിർത്തി ..

 

കുതറിയോടാൻ ശ്രമിക്കുമ്പോഴൊക്കെ അയഞ്ഞ കൈ മനസിന്റെ കരുത്തു കൊണ്ട് മുറുകെ പിടിച്ചു ..

 

എന്റെ വാക്കുകൾക്കും ഉപദേശങ്ങൾക്കും അത്ഭുതം സൃഷ്ടിക്കാൻ കഴിവില്ലെന്ന തിരിച്ചറിവ് .. പരാതി ദൈവത്തിന്റെ മടിയിലേക്കെത്തിച്ചു .. എല്ലാം അറിയുന്നവൻ ദൈവം രോഗത്തിന്റെയും ഏകാന്തതയുടെയും ഭയം അവനിൽ ചൊരിഞ്ഞപ്പോൾ ഉത്തരവാദിത്വത്തിന്റെയും വിഷാദത്തിന്റെയും ഭയം അവന്റെ നല്ല പാതിയിലും ചൊരിഞ്ഞു ..

 

മുറുകെ പിടിച്ച കൈകൾ ആത്മനിർവൃതിയോടെ അർഹിച്ച കരങ്ങളിൽ ഏല്പിച്ചപ്പോൾ മുൻപിൽ ഒരു ശൂന്യത ബാക്കിയായോ ...

 

Content Summary: Manassinte pathi, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com