ADVERTISEMENT

ഓർമപ്പെടുത്തലുകൾ (കഥ)

 

‘ഹാവൂ  വിൻഡോ സീറ്റ് തന്നെ കിട്ടി.’ ചെറുപ്പം മുതൽ ട്രെയിനിൽ കയറിയാൽ ആദ്യത്തെ ബഹളം അതിനു വേണ്ടി ആണ് ... ആ സന്തോഷവും കുറച്ചു കാറ്റു കൂടി ആയപ്പോൾ ചെറുതായിട്ട് ഒന്ന് മയങ്ങി. മനസ് കുറച്ചു ദിവസം പിന്നോട്ടു പോയി...

 

പ്രവാസി ജീവിതം മതിയാക്കി കാറ്ററിംഗ് ബിസിനസ് തുടങ്ങിയിട്ട് ആദ്യമായാണു വടക്കേമേലേതിൽ നിന്നും ഒരു വിളി വരുന്നത്, രണ്ടാഴ്ച മുമ്പ് . വലിയപ്പാപ്പന്റെ ഓർമ ദിവസം ആണ് അടുത്ത ഞാറാഴ്ച കുറച്ചു ഭക്ഷണത്തിന്റെ കാര്യം തീരുമാനിക്കാൻ ഉണ്ട് ഒന്ന് വരണം ...

 

മക്കളും ചെറുമക്കളും കൂടി ഒരു വലിയ ലിസ്റ്റ് തന്നെ ഓർമദിവസത്തിന്റെ സദ്യക്കായി തന്നു.. അന്നേ ദിവസം വലിയപ്പാപ്പന്റെ ഫോട്ടോക്ക് മുൻപിൽ ഇഷ്ട വിഭവങ്ങൾ വിളമ്പും അത്രേ, ഒപ്പം കുടുംബക്കാരും ഒത്ത് ഒരു സദ്യയും. വലിയപ്പാപ്പന്റെ ഇഷ്ട്ടങ്ങൾ പുറത്തൊക്കെ പഠിച്ചു വളന്ന ചെറുമക്കൾക്ക്  പോലും  ഇത്ര  കൃത്യമായി അറിയാവുന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു .. അവർ വലിയപ്പാപ്പന്റെ ഇഷ്ട്ടങ്ങൾ പറയുന്നത്  എന്നെ ചെറുതായൊന്ന് കുത്തി നോവിച്ചു, എനിക്കു വീട്ടുകാരുടെ ഒരു ഇഷ്ടവും അറിയില്ല എന്നത് തന്നെ കാരണം ..

 

ഓർമദിവസം സദ്യയൊക്കെ കെങ്കേമമായി നടന്നു. ഒഴിഞ്ഞ പത്രങ്ങളുമായി കാറ്ററിങ് കിച്ചണിൽ തിരിച്ച് എത്തിയ എനിക്ക് വടക്കേമേലേതിൽ നിന്നും ഒരു വിളി. ഒരാൾക്കുള്ള ഭക്ഷണവുമായി ഉടനെ എത്തണം, എങ്ങനെങ്കിലും അത് ഒപ്പിച്ചു ഞാനും സ്റ്റാഫുകളും അവിടെ എത്തി .. കഴിപ്പിനിടെ വലിയപ്പാപ്പന്റെ ഫോട്ടോക്ക് മുൻപിൽ ഇഷ്ട വിഭവങ്ങൾ വിളമ്പിയില്ല... ഒത്തുചേരലിനിടെ എല്ലാരും അത് മറന്നു. കാര്യം അറിഞ്ഞ വല്ലിയമ്മച്ചി (വലിയപ്പാപ്പന്റെ ഭാര്യ) അവിടെ ബഹളം ആയി.. അവസാനം ഞാനും വയ്യാത്ത വല്ലിയമ്മച്ചിയും കൂടി വലിയപ്പാപ്പന്റെ ഫോട്ടോക്ക് മുൻപിൽ ഇഷ്ട വിഭവങ്ങൾ വിളമ്പി .. വല്ലിയമ്മച്ചി എന്നോട് പറഞ്ഞു തുടങ്ങി... ‘‘നമ്മുടെ പ്രിയപെട്ടവരുടെ  ഇഷ്ടങ്ങൾ അവർ ജീവിച്ചിരിക്കുമ്പോൾ തീർത്തു കൊടുക്കണം .... മരിച്ചു കഴിഞ്ഞു കാട്ടുന്നതെല്ലാം ഒരു പ്രഹസനം മാത്രം ആണ്. ഇതുപോലൊരു ഒത്തു ചേരൽ വലിയപ്പാപ്പന് ഒരുപാട് ആഗ്രഹിച്ചിരുന്നു, നടന്നത് ഇപ്പോൾ ...’’

 

‘അറ്റൻഷൻ പ്ളീസ് ട്രെയിൻ നമ്പർ 16526, ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസ്സ് ഹാസ് റീച്ചിട് കന്യാകുമാരി’. എന്റെ ഉച്ച മയക്കം ഈ അനൗൺസ്മെന്റിൽ അവസാനിച്ചു. ഈ ക്രിസ്മസ് വെക്കേഷന്  കുടുംബവും ഒത്ത് അവിടെ ആണ്.. അച്ഛനും അമ്മയും ഭാര്യയും മക്കളും എല്ലാം ഉണ്ട് കൂടെ ... അവരുടെ ഇഷ്ടങ്ങൾ അറിഞ്ഞ്, എന്റെ ഇഷ്ടങ്ങൾ പറഞ്ഞ്.. കുറിച്ച് നല്ല ദിവസങ്ങൾ ....

 

Content Summary: Ormapeduthalukal, Malayalam short story written by V.V. Vijayesh

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com