ADVERTISEMENT

മിഡ് ഓഫ് പ്ലസ് ടൂ (കഥ)

 

ഇത് അവരുടെ കഥയാണ്. എന്റെ സുഹൃത്ത് പ്രണവിന്റെയും പ്രിയംവദയുടെയും കഥ! പ്രണവിന്റെ ജീവിതത്തിലെ ഈ അധ്യായം സംഭവിക്കുന്നത് പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ്.. സ്കൂളിലേ മോഡൽ പ്രാക്ടിക്കൽ ലാബ് പരീക്ഷക്ക് ഒരാഴ്ച്ച മുന്നേയായിരുന്നു  പ്രിൻസിപ്പാൾ ശ്രീമാൻ : സ്ഥാൻലി റോയ് സാർ ഞങ്ങളുടെ ക്ലാസ്സിലേക്ക് മാസ്സ് എൻട്രി നടുത്തുന്നത്... അതേ!! കഥ ആരംഭിച്ചത് അവിടെ നിന്നായിരുന്നു... ക്ലാസ്സിൽ വന്നയുടൻ കണ്ണാടി മൂക്കിന്റ അറ്റത്തേക്ക് താഴ്ത്തി സാർ എല്ലാവരേയും ഒന്നു നോക്കി... എന്നിട്ട്  ദേഷ്യത്തോടെ ..

‘‘ആരാടാ, ഇന്നലെ സുവോളജി ലാബിൽ എടുത്ത് വച്ച  സെപ്സിമൻ അടിച്ചു മാറ്റിയേ??’’

എല്ലാവരും വായും പൊളിച്ച് പരസ്പരം നോക്കി..! 

‘‘ചോദിച്ചത് കേട്ടിലേ .. ആരാ ഫോര്‍മാലിന്‍ ഭരണിയിൽ ഇട്ട് വച്ച പാമ്പിനെ അടിച്ചു മാറ്റിയേന്ന്??!!’’

ക്ലാസ്സിൽ മെട്ടുസൂചി ഡ്രോപ്പ് സൈലൻസ് ..!!

‘‘എന്താടാ  ഉപ്പിലിട്ടുവെച്ച ക്യാരറ്റും മാങ്ങയുമാണോ നിന്നക്കൊക്കെ അടിച്ചു മാറ്റാൻ??.’’

തീർന്നില്ല...

 

‘‘ഞാൻ കണ്ടുപിടിച്ചോളാം.. പിന്നേ അടുത്ത ആഴ്ച്ചത്തേ  മോഡൽ ലാബ് പരീക്ഷക്ക് തോൽക്കുന്നവരുടെ കൈയീന്നായിരിക്കും ഇതിന്റെ ഫൈൻ മേടിക്കുന്നത്.. അവരെ ഫൈനൽ ലാബ് എക്സ്സാം അറ്റഡ് ചെയ്യിക്കണോ വേണ്ടയോന്ന് ഞാൻ പിന്നീട് തീരുമാനിച്ചോളാം... എന്നോടാ കളി..’’

 

ഇത്രയും പറഞ്ഞ് ആ കണ്ണാടി വീണ്ടും മൂക്കിന്റ മേലെ കേറ്റിയിട്ട് സാർ ക്ലാസ്സീന്ന് ഇറങ്ങി പോയി... ഉച്ചക്ക് ക്ലാസ്സ് കട്ട് ചെയ്ത് സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ ക്രിക്കറ്റ് ബോൾ കൊണ്ട് ഫുട്ബാൾ കളിക്കുന്ന സമയത്തായിരുന്നു ഞാനും പ്രണവും തമ്മിലുള്ള സംഭാഷണം പ്രീമിയറാക്കുന്നത് ; പ്രണവ് - ‘‘എടാ, വിട്ടുകൊടുക്കാൻ പാടില്ല... എങ്ങനേലും ജയ്ക്കണം..’’

ഞാൻ- ‘‘എന്താടാ..?!’’

പ്രണവ്- ‘‘എടാ ... മൊഡൽ പരീക്ഷക്ക് വല്ലോം തോറ്റാൽ അറിയാല്ലോ അയാൾ നമ്മളേ ഉരുട്ടും.. ജയ്ച്ചാലേ പറ്റൂ .. ഫൈനൽ പരീക്ഷക്ക് പൊട്ടിയാലും കൊയ്യ്പല്ല.. ആ അണലി റോയ് ടെ മുന്നിൽ തോൽക്കാൻ പാടില്ല...’’

ഞാൻ- ‘‘ശരിയാ... ചെയ്യാത്ത തെറ്റിന് നമ്മള് എന്നോതിനാ ശിക്ഷ കൊളണേ... ജയ്ക്കണം’’

പ്രണവ്- ‘‘നിനക്ക് ലാബ് ചെയ്യാൻ വല്ലോം അറിയോ?’’

ഞാൻ- ‘‘ഇല്ല... നിന്നക്കോ??’’

പ്രണവ്- ‘‘എവിടെന്ന് ...!’’

ഞാൻ- ‘‘ഇനി എന്ത്വാ ചെയ്യും... പരീക്ഷക്കാണെങ്കിൽ ഒരാഴ്ച്ച യേ ഉള്ളൂ..’’

പ്രണവ് - ‘‘ഒരുവഴിയുണ്ട്...!!’’

ഞാൻ- ‘‘എന്താ??!’’

പ്രണവ് - ‘‘എടാ ... ഇനി ഒരാഴ്ച്ച ഇല്ലേ .. നമ്മുക്ക് പുറത്തെവിടെങ്കിലും ലാബ് ക്ലാസ്സിനു പോയാല്ലോ??!’’

ഞാൻ- ‘‘എവിടെ??’’

പ്രണവ്- ‘‘അതൊക്കെയുണ്ട്... ഞാൻ നിന്നേ വൈകിട്ട് വിളിക്കാം.. അപ്പോ, നമ്മുക്ക് ഡിസ്കസ്സ് ചെയ്യാം ...’’

ഞാൻ- ‘‘മ്മം... എടാ , എന്നാലും ആരായിരിക്കും ലാബിന്ന് അത് കട്ടേ??!’’

പ്രണവ്: ‘‘എടാ പൊട്ടാ ... നീയൊന്ന് ആലോജിച്ച് നോക്കിയേ ... നമ്മള് പ്ലസ് വണിന് പഠിക്കുമ്പോ ഈ സ്റ്റാൻലി റോയ് ആരായിരുന്നു ??’’

ഞാൻ- ‘‘നമ്മളെ സുവോളജി സാറ് ..’’

പ്രണവ് - ‘‘ഇപ്പോ ആരാ??’’

ഞാൻ- ‘‘പ്രിൻസിപ്പാള് ..’’

പ്രണവ്- ‘‘ആ..! നമ്മളേക്കെ കാണുന്നത് തന്നേ അയാൾക്ക് അറുപ്പായിരുന്നു... കഴിഞ്ഞ ക്രിസ്തുമസ് സെലിബ്രേഷന്റെ അന്ന് നടതൊന്നും അയാള് അത്ര പെട്ടന്ന് മറക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... അതിന്റ കലിപാ അയാള് വീട്ടുന്നേ...!’’

ഞാൻ- ‘‘എന്നാലും?!’’ (ബാക്ക്ഗ്രൗണ്ടിൽ ബെൽ അടിക്കുന്ന ശബ്ദം)

പ്രണവ്- ‘‘എടാ, വാ ക്ലാസ്സിൽ കയറാം.. മനു സാറിന്റ പ്രസൻറ്റേഷൻ ക്ലാസ്സാ ... വെറുതേ നോക്കിയിരുന്നാൽ മതി... വേഗം ഉറക്കം വരുന്ന പിരീഡാ ...’’

 

വൈകിട്ട് കൃത്യം 6.58 ന് വാനാമ്പാടി സീരിയൽ 555 ഫാൻസി നമ്പർ എപ്പിസോർട് ടെലികാസ്റ്റ് ചെയ്യാൻ രണ്ട് നിമിഷം മുൻപായിരുന്നു പ്രണവിന്റെ ഫോൺ കോൾ വരുന്നത് ... 

പ്രണവ്- ‘‘എടാ കിട്ടി... വി.പി.എം അക്കാദമി... വീടിന്റെ അടുത്തുള്ള ചേച്ചി പറഞ്ഞു തന്നതാ... നമ്മുക്ക് അവിടെ പോയാല്ലോ.?!’’

ഞാൻ- ‘‘സെറ്റ് ..’’

പ്രണവ്- ‘‘എടാ പിന്നേ, നമ്മള് ലാബ് ക്ലാസ്സിനു പോകുന്ന കാര്യം ക്ലാസ്സിലെ വേറെയാരും അറിയണ്ടാ...’’

ഞാൻ- ‘‘ശരി ടാ ...’’

 

പിറ്റേ ദിവസം വൈകിട്ട് സ്കൂളിലേ ക്ലാസ്സ് കഴിഞ്ഞ് നിങ്ങൾ നേരേ ചെന്ന് വലതു കാൽ വയ്ക്കുന്നത് വി.പി.എം അക്കാദമിയിലേക്കായിരുന്നു... (വി ഫോർ വേലായുദൻ പി ഫോർ പിള്ള എം ഫോർ മെമ്മോറിയൽ അക്കാദമി - *അങ്ങേർക്ക് ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ!!)  എന്നാൽ കഥയുടെ ഒഴുക്ക് മറ്റൊരു ദിശയിലേക്ക് മാറി തുടങ്ങിയത് പിറ്റേ ദിവസം മുതലായിരുന്നു... അന്ന് ഒരു ശനിയാഴ്ച്ച ദിവസമായിരുന്നു... സ്കൂൾ ലീവായതിനാൾ ഞാനും പ്രണവും രാവിലെ  കെമസ്ട്രി പ്രാക്റ്റിക്കൽ ചെയ്യാനായി വി.പി.എം അക്കാദമിലേക്ക് ചെന്നു... കെമസ്ട്രി ലാബിലേക്ക് പോയപ്പോഴാ ടീച്ചർ പറയുന്നേ ‘‘ഒരാൾക്ക് ചെയ്യാനുള്ള സ്പയ്സേ ഫ്രീയുള്ളതെന്ന് ...’’ അതുകൊണ്ട്, ഞാൻ കെമസ്ട്രി ലാബ് ചെയ്യാൻ കയറി പകരം ഫിസിക്സ് ലാബ്  ഫ്രീയായതിനാൽ പ്രണവ് ഫിസിക്സ് ലാബിലേക്ക് പോയി... ഉച്ചയ്ക്ക് , കെമസ്ട്രി ലാബ് ഫ്രീയായപ്പോൾ പ്രണവിനെ വിളിക്കാനായി ഞാൻ ഫിസിക്സ് ലാബിലേക്ക് പോയപ്പോഴാ പ്രണവും മറ്റൊരു പെൺകുട്ടിയും ഗ്രൂപ്പായി പൊട്ടൻഷിയോമീറ്റർ -1 ചെയ്യുന്നേ കണ്ടേ ... 

 

ഞാൻ- ‘‘എടാ, വരുന്നോ.. കെമസ്ട്രി ലാബ് ഫ്രീയാ ..’’

പ്രണവ് - ‘‘ഇല്ലടാ ... ഇനിപ്പോ ഫിസിക്സ് ലാബ് ചെയ്യാം..’’

ഇതായിരുന്നു പ്രണവിന്റ മറുപടി..

 

അന്നത്തേ ക്ലാസ്സ് കഴിഞ്ഞ് നങ്ങൾ നേരേ ചെന്നത് പഴനി ചേട്ടന്റെ വട കടയിലേക്കായിരുന്നു... ചൂട് ചായ കുടിച്ചോണ്ടിരുന്നപ്പോഴായിരുന്നു പെട്ടന്ന് പ്രണവ് എന്നെ നോക്കി റോഡിലൂടെ നടന്ന് പോക്കുന്ന ആ പെണ്‍കുട്ടിയേ ചൂണ്ടി കാണിക്കുന്നത്... 

പ്രണവ്- ‘‘എടാ.. അവളാ പ്രിയംവദ... ഞങ്ങ്ള് ഒരുമിച്ചാ ഇന്ന് ലാബ് ചെയ്തേ ...’’

ഞാൻ- ‘മമ്ം.. ഞാൻ കണ്ടായിരുന്നു.’’

പ്രണവ്- ‘‘പാവമാടാ ... ശരിക്കും പഠിക്കുന്ന കൊച്ചാ .. പക്ഷേ അതിന്റെ അഹങ്കാരമൊന്നുമില്ല... ഇന്ന് ലാബിൽ എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തു... നല്ല കുട്ടിയാ...’’

 

അത്, പറഞ്ഞപ്പോൾ പ്രണവിന്റ മുഖത്ത് ഹൈ ഡെൻസിറ്റി  സോറി ... ഹൈ ഇൻറ്റൻസിറ്റി ഡിസ്ചാർജ്ജ് ലാമ്പിനേക്കാളും പ്രകാശമുണ്ടായിരുന്നു എന്നതാണ് സത്യം.! ആ ഓഞ്ഞ പ്രകാശം കണ്ടപ്പോഴേ എനിക്ക് ഒരു സംശയം തോന്നിയായിരുന്നു...! പിറ്റേ ദിവസം രാത്രി വീണ്ടും പ്രണവിന്റെ ഫോൺ കോൾ വന്നു..

പ്രണവ്- ‘‘എടാ ... നമ്മുക്ക് നാളെ രാവിലേ പ്രാക്ടിക്കൽ ക്ലാസ്സിനു പോയാല്ലോ ?’’

ഞാൻ- ‘‘രാവിലെയോ??. എടാ , സ്കൂളിൽ പോകണ്ടേ??’’

പ്രണവ്- ‘‘എടാ.. പോർഷൻസ് ഒക്കെ പഠിപ്പിച്ച് കഴിഞ്ഞലോ.. ഇപ്പോ റിവിഷൻ ക്ലാസ്സല്ലേ എടുക്കുന്നേ.. അറ്റൻണ്ടൻസ് ആണേൽ ക്ലോസ് ചെയ്തെന്നാ അറിഞ്ഞേ ... ഒരു കുഴപ്പവുമില്ല... പോരാത്തതിന് ഇനി ലാബ് എക്സ്സാമിന് കുറച്ച് ദിവസമേയുള്ളൂ... നമ്മുക്ക് ജയ്ക്കണ്ടേ?.’’

ഒടുവിൽ ഞാനും സമ്മതിച്ചു...

പിറ്റേ ദിവസം ലാബ് ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ

പ്രണവ് -  ‘‘എടാ .. നീ നടന്നോ .. എന്നെ വിളിക്കാൻ ചേട്ടൻ വരാമെന്നു പറഞ്ഞു... ഞാൻ വെയ്റ്റ് ചെയ്തോളാം ’’

ഓക്കെ പറഞ്ഞു നങ്ങൾ പിരിഞ്ഞു... വൈകിട്ട് ഉറങ്ങി എഴുന്നേറ്റ് ഫോൺ എടുത്ത് നോക്കിയപ്പോഴാ പ്രണവിന്റ ആറ് മിസ്ഡ് കാൾ കണ്ടേ ...

 

പ്രണവിനേ തിരിച്ച് അങ്ങോട്ട് വിളിക്കാൻ പോയപ്പോഴാ  വീടിന്റെ കോളിംഗ്  ബെല്ലിന്റെ ശബ്ദം കേട്ടത്.... പുറത്ത് ചെന്ന് നോക്കിയപ്പോൾ പ്രണവ് !!!

ഞാൻ- ‘‘എന്താടാ??!’’

പ്രണവ്- ‘‘എടാ ... നിന്നോട് ഒരു കാര്യം പറയാനുണ്ട്..’’

ഞാൻ- ‘‘എന്താ??’’

പ്രണവ് - ‘‘എടാ ആ പ്രിയംവദയില്ലേ ..’’

ഞാൻ- ‘‘ആ ... പ്രിയംവദ.. പ്രിയംവദക്ക് എന്ത് പറ്റി??’’

പ്രണവ്- ‘‘ഞാൻ ഇന്ന് പ്രിയംവദയോട് ഇഷ്ടാന്ന് പറഞ്ഞു...’’

ഞാൻ ശരിക്കും ഞെട്ടി!!!

ഞാൻ- ‘‘എപ്പോ?!!! എങ്ങനെ??!!’’

പ്രണവ്- ‘‘ക്ലാസ്സ് കഴിഞ്ഞ് നീ പോയപ്പോ ഞാൻ അവൾക്ക് വേണ്ടിയാ വെയ്റ്റ് ചെയ്തേ ... അവള് വന്നപ്പോ ഞാൻ അങ്ങ്  പറഞ്ഞു..’’

ഞാൻ- ‘‘എന്നിട്ട്!!!!?’’

പ്രണവ്- ‘‘അവൾക്ക് ഇതില്ലൊന്നും താല്പര്യമില്ലാന്ന് പറഞ്ഞ് അങ്ങ് പോയി...’’

*ഹാവൂ( എന്റെ മനസ്സ്)

 

പ്രണവ്- ‘‘ഇനി ഞാൻ അവൾടെ മുഖത്ത് എങ്ങനെ നോക്കും.. ശ്ശേ..!’’

ഞാൻ- ‘‘ഇനി പറഞ്ഞിട്ട് കാര്യമില്ല... വിട്ടേക്ക് .. പോയത് പോയി...’’

പ്രിയംവദ അന്ന് പ്രണവിന്റെ മനസ്സിൽ ശിവകാശിയുടെ പാമ്പ് ഗുളിക കത്തിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഥയിൽ വീണ്ടും ഒരു മാറ്റം സംഭവിച്ചു..! ഫൈനൽ കെമസ്ട്രി പ്രാക്റ്റിക്കൽ പരീക്ഷയുടെ തലേന്ന് ലാബ് ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാ വീണ്ടും ഞാനും പ്രണവും പ്രിയംവദയേ കണ്ടത്..!  എന്തോ പറയാൻ എന്നപ്പോലെ പ്രിയംവദ പ്രണവിന്റെ അടുത്തേക്ക് നടന്നു വന്നു...

പ്രിയംവദ- ‘‘പ്രണവ് , എനിക്കൊരു കാര്യം പറയാനുണ്ട്...’’

പ്രണവ്- ‘‘എന്താ ..?’’

അന്നേരം ഞാൻ മാറി നിന്നു ... ഞാൻ നോക്കിയപ്പോ പ്രിയംവദ പ്രണവിനോട് എന്തൊക്കയോ സംസാരിക്കുന്നത് കണ്ടു ... ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പ്രണവ് എന്റെ അടുത്തേക്ക് വന്നു...

ഞാൻ- ‘‘എന്താടാ??’’

പ്രണവ്- ‘‘പറയാം നീ നടന്നേ..’’ കുറച്ച് നടന്നതിനു ശേഷം ...

ഞാൻ - ‘‘എടാ ... എന്താ കാര്യം...  ഇന്തേല്ലും പ്രശ്നമുണ്ടോ?.’’

ഒന്ന് നിന്നതിനു ശേഷം പ്രണവ് എന്നെ നോക്കി ചിരിച്ചു... 

ഒന്നും മനസ്സിലാവാതേ വായും പൊളിച്ച് നിന്ന എന്റെ അടുത്തേക്ക് അവൻ വന്നിട്ട് പറയുവാ..

‘‘എടാ ... പ്രിയംവദ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു..’’

ഞാൻ - ‘ഹേ!!!!!! ’

(* പ്ലിങ്- എന്റെ മനസ്സ് )

പ്രണവ്- ‘‘ആടാ ... ഞാനും ഞെട്ടി പോയി..!!’’

ഞാൻ- ‘‘എന്നാലും അതെങ്ങനെ സംഭവിച്ചു!!!???’’

പ്രണവ്- ‘‘എനിക്ക് ആദ്യമേ അറിയായിരുന്നു അവൾക്ക് എന്നേ ഇഷ്ടാന്ന് ...!’’

ഞാൻ- ‘‘എടാ , അയിന്ന് നീയല്ലേ പറഞ്ഞേ അവള് ബുദ്ധിയുള്ള കൊച്ചാ, പഠിക്കുന്ന കൊച്ചാനൊക്കെ.. പിന്നെങ്ങനയാ അവസാനം അവള്  ഇങ്ങനെ ചെയ്യ്തേ??!!!’’

 

ഈ ചോദ്യം ചോദിച്ചപ്പോൾ പ്രണവ് എന്നെ നോക്കിയ നോട്ടം ഞാൻ ഇപ്പോഴും ഓർക്കുന്നു..! പിന്നീട്  അങ്ങോട്ട് പ്രണവിന്റെയും പ്രിയംവദയുടെ ജീവിതത്തിലെ പ്രണയ നിമിഷങ്ങളുടെ ഒരു നീണ്ട ഘോഷയാത്രയായിരുന്നു...! ഇവർക്കു വേണ്ടി മനു മൻജിത്തിനേ കൊണ്ട് ഒരു റോമാന്റിക്ക് കവർ സോങ്ങിന്റെ  ലിറിക്സ്സ് എഴുത്തിക്കേണ്ടി വര്വേ എന്ന് വരേ ഞാൻ സംശയ്ച്ചു എന്നതാണ് സത്യം.!

പ്ലസ്സ് ടു റിസൾട്ട് വന്നതിനു ശേഷം ഒരു ദിവസമാണ് പ്രണവിന്റെ ഫോൺ കാൾ വരുന്നത്...! 

 

പ്രണവ്- ‘‘എടാ..! പ്രിയംവദ എന്നെ വിളിച്ചായിരുന്നു...’’

ഞാൻ- ‘‘എന്താടാ?!’’

പ്രണവ്- ‘‘എടാ, അവള് ചെന്നൈയിലാ ഇനി പഠിക്കാൻ പോക്കുന്നേന്ന്...’’

ഞാൻ- ‘‘അയിന്ന്??’’

പ്രണവ്- ‘‘അവളേ കാണാതിരിക്കാൻ എനിക്ക് പറ്റില്ല... ഞാനും പ്രയംവദയുടെകൂടെ ചെന്നൈയില് പോയി പഠിച്ചാലോന്ന് ആലോചിക്കുവാ..’’

ഞാൻ- ‘‘നിന്റെ വീട്ടിൽ സമ്മതിക്കോ??’’

പ്രണവ് - ‘‘സമ്മതിപ്പിക്കണം.. ഞാൻ സമ്മതിപ്പിക്കും... അച്ഛൻ പാവമായത് കൊണ്ട് സോപ്പിടാൻ എളുപ്പാ ..’’

കൃത്യം ഒന്നര മാസം കഴിഞ്ഞ്, പാച്ചല്ലൂർ ശ്രീ ഭദ്രക്കാളി ക്ഷേത്രത്തിൽ നേർച്ചതൂക്കം മഹോത്സവത്തിന് കൊടിയേറിയ ദിവസമായിരുന്നു വീണ്ടും ചെന്നൈയിൽ നിന്ന് പ്രണവിന്റെ ഫോൺ കാൾ വരുന്നത്... ഒരു ഒന്നൊന്നര കാൾ .!

പ്രണവ് - ‘‘എടാ ...!!! ഞാൻ തേഞ്ഞടാ ... തേഞ്ഞ് ..’’

ഞാൻ- ‘‘എന്ത്വാ!!?’’

പ്രണവ്- ‘‘അവള് പറഞ്ഞിട്ടാ അച്ഛനെ സോപ്പിട്ട് പറ്റിച്ച് മാനേജ്മെന്റ് ചോദിച്ച ഡോണേഷൻ പൈസ കൊടുത്ത് ചെന്നൈയിലെ ഈ കോളജിൽ ഏയ്റോനോട്ടികൽ എഞ്ചിനിയറിങ്ങിന് അഡ്മിഷൻ എടുത്തേ...’’

ഞാൻ- ‘‘അയിന് ഇപ്പോ എന്താ സംഭവിച്ചേ??!’’

പ്രണവ്- ‘‘പ്രിയംവദ എന്നേ തേച്ചടാ.!!!.. അവള് ഇപ്പോ നാട്ടിലെ ഗവ. കോളേജിൽ ബി.എ ഇംഗ്ലീഷ്ന് അഡ്മിഷൻ എടുത്ത് പഠിക്കാ.’’

ഞാൻ- ‘‘എന്താ ശരിക്കും സംഭവിച്ചേ??’’

പ്രണവ് - ‘‘നിന്റെ വാട്ട്സ് ആപ്പിലേക്ക് ഞാൻ ഒരു പി.ഡി.എഫ് അയിച്ചിട്ടുണ്ട്... നീ ഒന്ന് നോക്കിയേ ...’’

 

ഞാൻ- ‘‘ഇതെന്താടാ??’’

പ്രണവ്- ‘‘പ്രിയംവദയുടെ plamistry റിപ്പോർട്ടാ.. അവള് അയച്ചതാ..’’

ഞാൻ- ‘‘plamistry റിപ്പോർട്ടോ??!! അതെന്താ?’’

പ്രണവ്- ‘‘ഹസ്തരേഖാശാസ്ത്രം.. ആ റിപ്പോർട്ടിൽ പറയുന്നത് അവൾക്ക് പ്രേമിക്കാൻ പാടില്ലെന്നാ... പ്രേമിച്ചാൽ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമത്രേ..! അവൾക്ക് ഇതിലൊക്കെ ഭയങ്കര വിശ്വാസാ .. അവള് എന്നോട് പറയാ എല്ലാം മറക്കണമെന്ന് ... വിളിച്ചിട്ടാണെങ്കിൽ ഫോൺ പോകുന്നുമില്ല... എന്നെ ബ്ലോക്ക് ചെയ്തേക്ക.. പുല്ല് !.’’

ഞാൻ- ‘‘ഓരോ അന്ധവിശ്വാസങ്ങള് ... പ്രയിംവദ നിന്നേ വൃത്തിക്ക് തേച്ചതാ ... നീ ആദ്യം ഈ റിപ്പോർട്ട് ചെയ്തയാളേ ... എന്താ അയാൾടെ പേര്??’’

പ്രണവ്- ‘‘അനിൽ കുമാർ’’

ഞാൻ- ‘‘ആ ... അയാളേ വിളിച്ച് രണ്ട് കൊടുക്ക്... അങ്ങനേലും നിന്റെ കലി അടങ്ങട്ടേ... പിന്നല്ല!.’’

പ്രണവ്- ‘‘അതൊന്നും നടക്കൂല്ലടാ...’’

ഞാൻ- ‘‘അതെന്താടാ??’’

പ്രണവ്- ‘‘ആ അനിൽ കുമാർ  എന്റെ അച്ഛനാടാ!’’

ഞാൻ- ‘‘ഹേങ!!!!!!!....’’

 

Content Summary: Mid of plus two, Malayalam short story written by Krishna Chandran K

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com