‘എനിക്ക് ജീവിക്കണം ഇനിയും ഭൂമിയിൽ ജീവിക്കണം അല്ല യഥാർത്ഥ സ്വർഗ്ഗത്തിൽ’

HIGHLIGHTS
  • എൻറെ ചോദ്യങ്ങൾക്ക് ഒരു അന്തവും ഇല്ലായിരുന്നു
alone-photo-credit-SONTAYA-CHAISAMUTR
SHARE

ആത്മാവിന്റെ കാവൽക്കാരൻ (കഥ)

  വളരെ നിശബ്ദവും നിശ്ചലവും ആയിരുന്നു അന്തരീക്ഷം തണുപ്പാണോ ചൂടാണോ? കാലാവസ്ഥ എന്തെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ചക്രവാളങ്ങളിലെ നീല ചുവപ്പ്നിറം കാണുവാൻ കൊതിച്ച കണ്ണ് അവിടേക്ക് പാഞ്ഞു പോയി എങ്കിലും അവിടെ നിറങ്ങൾ ഒന്നും തന്നെ കാണുവാൻ കഴിഞ്ഞില്ല.

 ചില രൂപമില്ലാരൂപങ്ങൾ തിരക്കിട്ട് അപ്പൂപ്പൻതാടി പോലെ പറന്ന് ഒഴുകി എങ്ങോട്ടോ നീങ്ങി പോകുന്നുണ്ട് .

ഞാൻ ഞാൻ എവിടെയാണ്. എനിക്ക് ഒന്നും ഓർത്തെടുക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല. ചക്രവാളങ്ങളിലെ ചായങ്ങൾ തേടിപ്പോയ കണ്ണ്  എന്നിലേക്ക് തിരികെ എത്തിയപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കുന്നത്  അപ്പൂപ്പൻ താടി പോലെ പറന്നു പോയ  രൂപമില്ലാരൂപത്തിലെ ഒരു അംഗം തന്നെയായിരുന്നു ഞാനും എന്നത് , വട്ടം അല്ല നീളം അല്ല ചതുരം അല്ല 

ഞാൻ ഞാൻ ആരാണ് എന്താണ് എനിക്ക് രൂപം ഇല്ലാത്തത്  ചുറ്റും ഞാൻ പകപ്പോടെ കണ്ണോടിച്ചു.

          നീ ഉറക്കമുണർന്നു വോ

ചോദ്യം എത്തിയ സ്ഥലത്തേക്ക് എന്റെ നോട്ടം പാഞ്ഞുചെന്നു. ചോദ്യകർത്താവിന് രൂപം ഉണ്ടായിരുന്നു  വട്ടത്തിൽ സുന്ദരമായ മുഖത്ത് നിഷ്കളങ്കമായ ഭാവം

ആ മുഖത്തിന് ഒരു പ്രത്യേക തേജസ് തന്നെയാണ് നൽകിയത് , വിശാലമായ ഈ ലോകത്ത്  രൂപം ഉള്ള ഒരാളെ കണ്ടപ്പോൾ  പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് മനസ്സിലേക്ക് എത്തിയത് .

അത് പോലെ മനസ്സിന്റെ അടിത്തട്ടിൽ തങ്ങിനിൽക്കുന്ന  ചോദ്യങ്ങൾക്ക്  ചിലപ്പോൾ ഈ മനുഷ്യന് ഉത്തരം പറയുവാൻ കഴിഞ്ഞേക്കും  എന്ന കണക്കുകൂട്ടലുകളാൽ ഞാനറിയാതെ തന്നെ ചില ചോദ്യങ്ങൾ എന്നിൽ നിന്ന് ഉയരുകയുണ്ടായി 

   താങ്കൾ ആരാണ്

   ഞാൻ എവിടെയാണ്

എത്തിയിരിക്കുന്നത്

എനിക്കും ഇവിടെ പാറിനടക്കുന്ന വർക്കും എന്താണ് രൂപമില്ലാത്തത്

എനിക്കെന്താണ് വിശക്കാത്തത് , ദാഹമില്ലാത്തത് മണമില്ലാത്തത്  

ഇവിടെ ആകാശത്തിന് എന്താണ് ചായങ്ങൾ ഇല്ലാത്തത്

എൻറെ ചോദ്യങ്ങൾക്ക് ഒരു അന്തവും ഇല്ലായിരുന്നു നിർത്താതെയുള്ള എൻറെ ചോദ്യങ്ങൾക്ക് ഒരു പുഞ്ചിരിയോടെ ആ മനുഷ്യൻ ഉത്തരം പറയാൻ തുടങ്ങി.

ഞാൻ ആരാണ് എന്ന് നിന്റെ ആദ്യ ചോദ്യത്തിന് ഞാനാണ് കാവൽക്കാരൻ

 ആത്മാവിന്റെ കാവൽക്കാരൻ 

ചരാചരങ്ങളിലെ ഓരോ അണുവിലും ഞാൻ ജീവിക്കുന്നു ദേഹി ദേഹം വിട്ടിറങ്ങുമ്പോൾ അവർക്ക് ഒരു വഴികാട്ടിയായി ഞാൻ അവരോടൊപ്പം നടക്കുന്നു അവരെ അവരുടെ യഥാർത്ഥ  ഭവനത്തിലേക്ക് എത്തിക്കുക എന്നതാണ് ആണ് ദൈവം എന്നെ ഏൽപ്പിച്ചിരിക്കുന്ന കർമ്മം.

എന്ത്  ആത്മാവിന്റെ കാവൽക്കാരനോ?  

അപ്പോൾ ഈ അപ്പൂപ്പൻ താടിപോലെ ഒഴുകി നടക്കുന്നവരെല്ലാം  ആത്മാക്കളോ ?

ഞാൻ ഞാൻ ഇപ്പോൾ സ്വർഗ്ഗത്തിലാണോ ? അതോ നരകത്തിലോ ?

നിങ്ങൾ  കാലനാണോ ? 

അല്ല നിങ്ങൾ കാലനല്ല  കാലന്റെ മുഖം ഭീകരമാണ്  കാലന് വീതികൂടിയ കൊമ്പൻമീശ ഉണ്ടാകും കൂടാതെ വാഹനമായ പോത്തിൻ പുറത്ത് ആത്മാവിനെ കഴുത്തിൽ കയറിട്ടു വലിച്ചു കൊണ്ടു പോവുകയാണ് പതിവ് നിങ്ങൾ കാലനല്ല അപ്പോൾ നിങ്ങൾ  മലക്കുൽ മൗത്ത് ആണോ അതോ ഉയരങ്ങളിൽ നിന്ന് ഇറങ്ങി വന്ന മാലാഖയോ  അല്ല നിങ്ങൾ ഇവരാരുമല്ല നിങ്ങൾക്ക് ചിറകില്ല  നിങ്ങൾക്ക് മീശയില്ല നിങ്ങളുടെ കയ്യിൽ കാലപാശം ഇല്ല നിങ്ങൾ ഇവരാരുമല്ല പിന്നെ പിന്നെ നിങ്ങൾ എങ്ങനെ ആത്മാവിനെ കാവൽക്കാരൻ ആകും

അർത്ഥശങ്ക നിറഞ്ഞ  എൻറെ ചോദ്യങ്ങൾക്ക് സുസ്മേരവദനനായി അയാൾ പറഞ്ഞു തുടങ്ങി എനിക്ക് പേരില്ല  ദൈവം എനിക്ക് പേര് നൽകിയിട്ടില്ല പക്ഷേ നിങ്ങൾ മനുഷ്യർ പല പേരുകളും എനിക്ക് നൽകി പല കഥകൾ നിങ്ങൾ എഴുതി ചേർത്തു, നിനക്കു എന്നെ എന്തും വിളിക്കാം ഞാൻ മരണമാണ്  ഞാൻ തന്നെയാണ് ആത്മാവിന്റെ കാവൽക്കാരനും

ജീവനുള്ള എന്തിലും ഞാൻ കുടികൊള്ളുന്നു. വഴിതെറ്റാതെ  ആത്മാവിനെ ഭവനത്തിൽ തിരികെ എത്തിക്കുവാൻ .

 പിന്നെ നീ എത്ത പെട്ടിരിക്കുന്നത് നീ എന്നും ആഗ്രഹിക്കാറുള്ള  സ്വർഗ്ഗമെന്ന് നിങ്ങൾ വിളി പേരിട്ടിരിക്കുന്ന സ്ഥലത്താണ് .

ഇതാണോ സ്വർഗ്ഗം ഇതാണോ സ്വർഗ്ഗം എന്റെ സ്വപ്നത്തിലെ സ്വർഗ്ഗം ഇതല്ല   പൂക്കളും സൗധങ്ങളും ദേവൻമാരും മാലാഖമാരുംനിറഞ്ഞതാണ് സ്വർഗ്ഗം . ഇത് ഞാൻ സ്വപനം കണ്ട സ്വർഗ്ഗമല്ല വിശക്കുമ്പോൾ ആഗ്രഹിക്കുന്ന ഭക്ഷണവും ദാഹിക്കുമ്പോൾ  മധുചഷകം നിറഞ്ഞ കുംഭങ്ങളും പരിചാരകരും  നിറഞ്ഞതാണ്  സ്വർഗ്ഗം 

ഹ ഹ ഹ അത്

നിങ്ങളുടെ കഥകളിൽ എഴുതിവെച്ചിരിക്കുന്നതല്ലേ ? യാഥാർത്ഥ്യത്തിന് കഥകളുമായി വളരെ വ്യത്യാസമാണ് ഉള്ളത്. ഇവിടെ വിശപ്പ് ദാഹം കാമം മോഹം ഒന്നും  ഇല്ല പിന്നെ എന്തിനാണ് ഇതൊക്കെ.

ഈ ലോകം നിനക്ക് മുഴുവനായി കാണണ്ടേ വരൂ നമുക്ക് ഇവിടെ ചുറ്റിക്കാണാം

കാവൽക്കാരന്റെ കൂടെ നടക്കുമ്പോൾ  പൂമ്പാറ്റകളുടെ പ്യൂപ്പ പോലെ എന്തോ വെളുത്ത പഞ്ഞിക്കെട്ടുപോലെ  അന്തരീക്ഷത്തിൽ തങ്ങി നിൽപ്പുണ്ട് , എന്നിൽ നിന്ന് ചോദ്യമുയരുന്നതിനുമുമ്പേ  കാവൽക്കാരൻ പറഞ്ഞുതുടങ്ങി  നിത്യശാന്തി ആഗ്രഹിച്ചു കിടന്നുറങ്ങുന്ന ആത്മാക്കളാണ് അവർ.

ദ്രുതഗതിയിൽ പറന്നു പോയ ഒരു ആത്മാവിനെ  ചൂണ്ടി ഞാൻ വീണ്ടും ചോദിച്ചു ഇവർ എവിടേക്കാണ് ധൃതിയിൽ ഓടിപ്പോകുന്നത്

വരി നിൽക്കാൻ പോകുന്നവരാണ് അവർ

വരി നിൽക്കാൻ പോവുകയോ?

അതെ നിങ്ങൾ ഭൂമിയിൽ പല കാര്യങ്ങൾക്ക് വരി നിൽക്കാറില്ലേ റേഷൻ കടയിൽ പോകാൻ , ബസ് കയറാൻ , പെൻഷൻ വാങ്ങാൻ അങ്ങനെ പല പല സ്ഥലങ്ങളിൽ അതുപോലെ ഇവിടെയും വരി നിൽക്കേണ്ടത് ഉണ്ട് .

അവിടേക്ക് നോക്കൂ കാവൽക്കാരൻ കൈ ചൂണ്ടിയ ദിക്കിലേക്ക് ഞാൻ നോട്ടം അയച്ചു ആ ഭാഗത്ത് ഏതോ ഒരു മഹാ സംഗമം നടക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് 

രൂപമില്ലാ രൂപങ്ങൾ അല്ല ആത്മാക്കൾ  പല വരികളായി നിറഞ്ഞു നിൽക്കുകയാണ്  വരികൾ എത്തിച്ചേരുന്ന ഭാഗത്ത് കുറെ രൂപമുള്ള ആൾക്കാർ നിരന്നിരിക്കുന്നുണ്ട് അവർ ഓരോ വരികളിലുമുള്ള ആത്മാക്കളെ ഓരോരോ കുമിളകളിൽ ആക്കി അന്തരീക്ഷത്തിൽ ഒഴുക്കി വിടുകയാണ്

എന്താണിത് അവർ ആരാണ് അവർ എന്തു ചെയ്യുകയാണ് ചോദ്യവുമായി വീണ്ടും ഞാൻ കാവൽക്കാരനിലേക്ക് തിരിഞ്ഞു 

സൃഷ്ടിയെ പുനരുജജീവിപ്പിക്കുന്ന സൃഷ്ടികളാണ് അവർ

വീണ്ടും ഭൂമിയുടെ കഷ്ടതകളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന ആത്മാക്കളെ തിരികെ ഭൂമിയുടെ മടിത്തട്ടിലേക്ക് പല ജന്മങ്ങൾ ആക്കി ജീവികൾ ആക്കി തരംതിരിച്ച് ഇട്ടു കൊണ്ടിരിക്കുകയാണ് അവർ 

ആ കണ്ണെത്താ ദൂരം കിടക്കുന്നവരി നീ കാണുന്നുണ്ടോ അത് ഭൂമിയെ കൈക്കുമ്പിളിൽ കൊണ്ടുനടന്ന് അനുഭവിക്കുന്ന മനുഷ്യജന്മത്തിനുള്ള വരിയാണ് . 

പട്ടിയായിപൂച്ചയായി പ്രാണി യായി കണ്ണുകൊണ്ട് കാണാത്ത അണുക്കളായി ഭൂമിയെ ഒരുനോക്ക് കാണാൻ ഭൂമിയിൽ ഒരു ജീവിതത്തിനായി ഉഴറുന്ന ആത്മാക്കളുടെ നിര എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.അതോടൊപ്പം മനുഷ്യജീവിതത്തിന്റെ  മൂല്യം എന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞത് അനന്തമായ ആ വരി കണ്ടപ്പോഴാണ് .

ഇനി പല സംവത്സരങ്ങൾ ആ വരിയിൽ നിന്നു എങ്കിൽ മാത്രമേ ഒരു മനുഷ്യ ജീവിതത്തിനായി എനിക്ക് സൃഷ്ടിയുടെ അരികിലേക്ക് എത്തിച്ചേരുവാൻ കഴിയുകയുള്ളൂ

എനിക്കൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു കാഴ്ചകൾ ഇല്ലാത്ത ലോകത്തെ കാഴ്ചകൾ കണ്ടു മടുത്ത ഞാൻ പഞ്ഞിക്കെട്ടുപോലെ ഒതുങ്ങി നിത്യശാന്തിക്കായി പ്യൂപ്പയിലേക്ക് സ്ഥാനം പിടിച്ചു .ഭൂമിയിലെ ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ   മനസ്സിലേക്ക് ഓടി വന്നു കൊണ്ടേയിരുന്നു. അച്ഛൻ അമ്മ അനിയൻ അനിയത്തി  കുടുംബം എന്ന സ്വർഗ്ഗത്തിൽ സന്തോഷം സങ്കടം സൗഹൃദങ്ങൾ , ഉദിച്ചുയരുന്ന സൂര്യൻ പാറി പാറി പറക്കുന്ന പൂമ്പാറ്റ, പാട്ടുപാടുന്നകിളികളും  കൊഞ്ഞനംകുത്തികാട്ടി മരത്തിന്റെ പുറകിലേക്ക് ഓടി മറയുന്ന അണ്ണാനും സ്നേഹത്താൽ  നക്കി തുടക്കുന്ന പശുക്കിടാവും രക്ഷകനായി കൂടെ നടക്കുന്ന ശ്വാനനും അടുത്ത വറുതിക്കായി ഭക്ഷണം ശേഖരിച്ചുവയ്ക്കുന്ന കൂനൻ ഉറുമ്പുകളും ഒക്കെ

 കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നുണ്ടായിരുന്നില്ല  ഓരോ കാഴ്ചകളും വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിച്ച് മനസ്സിന്റെ യാത്രയെ മരവിപ്പിച്ചു നിൽക്കുമ്പോൾ മാത്രമാണ് ഞാൻ ആ സത്യം  മനസ്സിലാക്കാൻ തുടങ്ങിയത് .സ്വർഗ്ഗം സ്വർഗം അത് ഇതല്ല ഭൂമിയാണ് സ്വർഗ്ഗം ഭൂമിയിലെ ജീവിതം അതാണ് സ്വർഗ്ഗം അതു മനസ്സിലാക്കാതെ തീ നാളങ്ങളിലേക്ക് പാറി കയറി  ആത്മഹൂതി നടത്തുന്ന ഇയ്യാംപാറ്റകളെ പോലെ  മതതീവ്രവാദ ചിന്തകളിൽ സ്വർഗ്ഗം പ്രതീക്ഷിച്ച്  മനസ്സിൽ കുത്തിക്കയറ്റിയ  ചിന്തകൾ   

എന്റെ മതം മാത്രമാണ് സത്യം എന്റെ മതത്തെ മാത്രം പിന്തുടരുക മറ്റുള്ളവരെ അടിച്ചമർത്തുക മതത്തിനെതിരെ പറയുന്നവരെ കല്ലെറിയു ഇല്ലാതാക്കൂ അത് നിനക്ക് സ്വർഗ്ഗം പ്രദാനം ചെയ്യും എന്ന മതപണ്ഡിതന്റെ വാക്കുകൾ വിശ്വസിച്ച് പല ജീവിതങ്ങൾ ഇല്ലാതാക്കി ,മതത്തിനു വേണ്ടി മരിച്ചാൽ സ്വർഗ്ഗത്തിൽ എന്ന് പറഞ്ഞു ഇല്ലാത്ത സ്വർഗത്തിന്റെ സന്തോഷങ്ങളും സമാധാനവും എടുത്ത് കാട്ടി വിശ്വസിപ്പിച്ച്  യഥാർത്ഥ സ്വർഗ്ഗത്തിലെ ജീവിതം ഇല്ലാതാക്കി കസ്തൂരി തേടിയലയുന്ന കസ്തൂരിമാനെ പോലെ സ്വർഗം അന്യേഷിച്ച ഞാൻ മണ്ടനാണ് മരമണ്ടൻ .

 ഇവിടെ ആത്മാവിൻറെ കൂട്ടിൽ ഒരു പ്യൂപ്പയായി കിടക്കുമ്പോഴാണ് ഭൂമിയിലെ ജീവിതം ശ്രദ്ധിച്ചു കാണുന്നത് ഭൂമിയെന്ന സ്വർഗ്ഗം അവസാനിപ്പിച്ചു ഉയരങ്ങളിൽ എവിടെയോ ഇല്ലാത്ത സ്വർഗ്ഗം ആഗ്രഹിച്ചു തൻറെ ജീവിതം ഇല്ലാതാക്കുന്നവർ അറിയുന്നില്ല യഥാർത്ഥ സ്വർഗ്ഗത്തിൽ നിന്ന് മൂഢസ്വർഗ്ഗം എത്തിപ്പിടിക്കുവാൻ ആണ് ഏവരും അലയുന്നത് എന്ന് .

പ്യൂപ്പയിൽ നിന്ന് ഉണരുമ്പോഴും കാവൽക്കാരൻ എൻറെ അരികിൽ തന്നെ ഉണ്ടായിരുന്നു.   എന്നോടായി നിത്യശാന്തി യുടെ പാത തിരഞ്ഞെടുത്ത നീ തിരികെ എന്തിനാണ് ഉണർന്ന് വന്നത്

എനിക്ക് നിത്യശാന്തി വേണ്ട  സ്വർഗ്ഗം  ആഗ്രഹിച്ചാണ് ഞാൻ ഇവിടെ എത്തിയത് .എന്നാൽ ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു യഥാർത്ഥ സ്വർഗം ഏതാണ് എന്ന് , എനിക്ക് ജീവിക്കണം ഇനിയും ഭൂമിയിൽ ജീവിക്കണം അല്ല യഥാർത്ഥ സ്വർഗ്ഗത്തിൽ എനിക്ക് ജീവിക്കണം

വളരെ ദൂരെ കാണുന്ന സൃഷ്ടിയുടെ പല വരികളിൽ എൻറെ കണ്ണുകൾ ഉടക്കി അനന്തമായി കിടക്കുന്ന വരികളുടെ ഏറ്റവും പുറകിൽ നിൽക്കുവാൻ എനിക്ക് മനസ്സ് വന്നില്ല എനിക്ക്എത്രയും പെട്ടെന്ന്  ഭൂമിയിലേക്ക് എത്തണം എന്ന് എന്റെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു .

മനുഷ്യനും മൃഗങ്ങൾക്കും പറവകൾക്കും പുഴുക്കൾക്കും വേണ്ടിയുള്ള വരികൾ അനന്തമായിരുന്നതിനാൽ   ഏറ്റവും ചെറിയ വരിയെ ലക്ഷ്യമാക്കി ഞാൻ ഒഴുകി നീങ്ങി .

സൃഷ്ടി പറത്തിവിട്ട കുമിളയിൽ

എന്നോടൊപ്പം കാവൽക്കാരനു മുണ്ടായിരുന്നു. അപ്പോഴും കാവൽക്കാരൻ ഒര് മന്ത്രണം പോലെ ചെവിയിൽ മന്ത്രിക്കുന്നുണ്ടായിരുന്നു ഞാൻ ഞാനാണ് നിന്റെ കാവൽക്കാരൻ ആത്മാവിന്റെ കാവൽക്കാരൻ .

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA
;