ജീവിതമൊരു പുഴ (കവിത)

river
Representative Image. Photo Credit : Alena.art.design / Shutterstock.com
SHARE

ജീവിതം മായാജാലമൊളിപ്പിച്ചൊഴുകുമൊരു പുഴപോൽ

നിർത്താതെ ഒഴുകുകയാണതു

നിനയ്ക്കാതെ നിൽക്കുമതു

ചിലപ്പോഴോ ചടുലമായ് ചലിക്കുമേ

ചിലപ്പോഴോ മന്ദമായ് ചരിക്കുമേ

കാഴ്ചകൾ കണ്ടങ്ങു പലതുമൊപ്പം

വേഷങ്ങൾ കെട്ടിയാടിയും

ദേശങ്ങൾ താണ്ടിയോടിയും

ഒരുനിമിഷമതഭിലാഷചഷകമായ് പൊഴിയുമേ

മറുനിമിഷമോ വിരഹവേഴാമ്പലാകുമേ

കാലം കരുതിവച്ചോരു വഴിയേ

ഒഴുകുകയാണെൻ ജീവിതമാം പുഴയങ്ങു

ബാല്യത്തിലൊഴുകിയതു താളത്തിൽ തുടിച്ചാലോലമാടുമൊരാലിലപോൽ

അഴലറിയാതെ അല്ലലറിയാതെ അതിരുകളാം വരമ്പില്ലാതെ

അഴകോലുമൊരു പൗർണ്ണമിപോൽ

തെളിഞ്ഞതു

മനസ്സുകളാം വാനോദ്യാനങ്ങളിൽ

യൗവനത്തിലോ മോഹങ്ങൾ തൻ മധുകണമാ

യൊഴുകിയതു കനവുകൾ കഥയോതുമൊരു കടവത്തടുക്കാൻ

ബുദ്ധിസാമർത്ഥ്യത്തിൻ ചാരുത ചാലിച്ചന്നു

പ്രതീക്ഷതൻ പടവുകൾ കയറാനായ്

പ്രണയാർദ്രമായൊഴുകിയതൊ–

രമൃതമഴ പൊഴിയുമൊരാനന്ദതീരം തൊടാൻ

കരുത്തോടെ കുരുത്തങ്ങു വീറോടെ വളർന്നീടാൻ

ഇരവും പകലുമായ് സമയമങ്ങകന്നപ്പോൾ

ജീവിതപ്പുഴയുമന്നൊഴുകിയറിയാതെ

ബാല്യയൗവ്വനങ്ങൾ കടന്നതു പക്വതയുടെ ചാരത്തടുത്തു 

ഉത്തരവാദിത്വമാം മാറാപ്പു പേറി

മെല്ലെയന്നൊഴുകിയതു പലതും മറന്നങ്ങു

കുട്ടിത്തവും കിനാക്കളുമെല്ലാം പതിയെ പൈതൽപോലുറങ്ങിയേ പുഴയുടെ മടിയിൽ

ഇണക്കവും പിണക്കവും സന്തോഷസങ്കടങ്ങളും

പുത്തനീണങ്ങൾ തൻ ഓർമ്മച്ചെപ്പുകളായ് പുഴയുടെ വഴിയിൽ

ഒഴുകീ പുഴയന്നും നിർത്താതെ, നിനക്കാതെ പതുക്കെയങ്ങെത്തിയതു വാർദ്ധക്യത്തിനരികെ

ദളങ്ങളെല്ലാം വാടിത്തുടങ്ങി, നിറമൊക്കേയും മങ്ങിത്തുടങ്ങി

മനസ്സിലറിയാതെ ഭയഭാവത്തിൻ കരിമുകിലു മേഞ്ഞു

ചേലുള്ള ചിന്തയും ചന്തമോലും ചിരിയുമെല്ലാം ചോർന്നന്നു

മെല്ലെ വീണ്ടുമതൊഴുകിയൊഴുകിയലിഞ്ഞങ്ങൊടുവിലൊരു സാഗരത്തിൽ

മഹാസാഗരത്തിൻ മായാലോകത്തലിഞ്ഞുവോ

പേരില്ല, പെരുമയില്ലാർക്കുമവിടെ

അതിരുകളോ ആഴമോ അറിയാത്തൊരിടമതു

ചിന്തയിലോ അഴലേകുമൊരു ലോകമതു

എങ്കിലും ചിന്തിച്ചു ചിന്തിച്ചു പാഴാക്കി പലതുമാവഴിയിൽ നാം

അറിയാലോകത്തിൻ ആഴങ്ങൾ തേടും മുൻപേ

അറിയും ലോകമാസ്വദിക്കാമാവോളം

ഒഴുകട്ടേ പുഴയങ്ങഴകോടെ

ഒഴുകട്ടേ പുഴയൊരു മഴവില്ലായ്

മായാലോകത്തിൽ മറയും വരെ

മഹാസാഗരത്തിലലിയും വരെ

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA