കഴിയും, ഇനിയും കാത്തിരിക്കാൻ - മുഹമ്മദ്‌ ഷെറിൽ എഴുതിയ കവിത

sad-young-man-silhouette
Representative Image. Photo Credit : GNT STUDIO / Shutterstock.com
SHARE

രാവേറിയിട്ടും കടലിൽ

ഇരുൾ പടർന്നിട്ടും തിരകൾ

മാത്രം ഉറങ്ങിയില്ല എന്റെ

പ്രണയം ഒളിപ്പിച്ച ചിപ്പികൾ

തിരയുകയായിരുന്നു

ഓരോ തിരകളും

അവൾ കാണാതെ പോയ

എന്റെ പ്രണയ ചിപ്പികൾ

തിരയുകയായിരുന്നു

ഓരോ തിരകളും 

ഒരു നാൾ കടലിനാഴങ്ങളിലെങ്ങോ

കാത്തുവെച്ച ചിപ്പികൾ

കണ്ടെത്തുമായിരിക്കാം

അന്നവൾ എന്നെ സ്നേഹിക്കുമായിരിക്കാം

അതിലേറെ അന്ന് 

ഞാനവളെയും സ്നേഹിക്കും 

അവൾ എൻ അരികിലുണ്ടായ

നാളുകൾ ഓർക്കയാൽ കഴിയും 

ഈ രാവിലും പോയി മറഞ്ഞ 

അവൾ വരുമെന്ന് മോഹിച്ച 

രാവുകൾ പോൽ കാത്തിരിക്കാൻ 

നിതാന്തമായ ദുഃഖകയങ്ങൾ 

അതിലേറെ വിരഹം ഇരമ്പുമീ നെഞ്ചിൽ

ഞാനിന്നും ചേർത്ത് വെച്ചിട്ടുണ്ട് 

അവൾക്കാദ്യമായി എഴുതിയ വരികൾ

അവളെ കുറിച്ചുള്ള ഓരോ വരികളിലും

എന്റെ ആത്മാവ് ചുംബിച്ചിരുന്നു  

ആ വരികളത്രയും ഇന്നലത്തെയെങ്കിലും

ഇന്നും എത്രയോ പ്രിയാദുരം

എൻ ഹൃദയം അതിൻമേൽ

പ്രണയാദുരവും

പിന്നെയും പല വരികൾ  

ഞാനെഴുതിയെങ്കിലും

ഇതോളം പ്രിയം വരില്ലൊന്നും

പണ്ടത്തെ രാവുകൾ പോൽ

ആർദ്രമല്ലീ രാവെങ്കിലും

സ്വപനങ്ങൾ തിരികെ തരാമെന്ന് 

പറഞ്ഞുപോയ കാറ്റും 

തിരികെ വന്നില്ലെങ്കിലും

കഴിയും ഇനിയും കാത്തിരിക്കാൻ 

ഒരു നാൾ വരും 

അന്ന് അവൾ എന്നെ 

സ്നേഹിക്കുമെന്നാശിക്കയാൽ

ഇനിയും കാത്തിരിക്കാം

sheril
മുഹമ്മദ്‌ ഷെറിൽ

Content Summary: Kazhiyum Iniyum Kathirikkan, Malayalam poem

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA