ADVERTISEMENT

നിലാവിന്റെ മഞ്ഞോർമ്മകൾ (കഥ)

 

നിലാവ് പരന്നു കിടന്ന രാത്രിയായിരുന്നു അത്, മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. മഞ്ഞുവീഴുമ്പോഴുള്ള ദലമർമ്മരം ഞാനറിഞ്ഞീരുന്നു. മുന്നിലുള്ള നിഴലിനെ പിൻതുടർന്നു ഞാൻ തെക്കുവശത്തെ പാടവും കടന്നു മുന്നോട്ട് നീങ്ങി, പാടത്തപ്പോൾ എള്ള് പൂത്ത് നിൽക്കുന്നുണ്ടായിരുന്നു. നിലാവിൽ തെങ്ങോലയുടെ നിഴലുകൾ മെല്ലെ ഇളകുന്നുണ്ടായിരുന്നു. യാത്ര തുടരുകയാണ്.. ഏഴിലംപാല നിറയെ പൂത്തു നിന്നിരുന്നു. അതിന്റെ വന്യമായ സുഗന്ധത്തിൽ ഞാനൊന്നിടറി നിന്നുവോ? എനിക്കു മുന്നിലുള്ള നിഴൽ നിശ്ചലമായി അയാളുടെ ചോദ്യഭാവം നിറഞ്ഞ മിഴികൾ എന്നിൽ തറഞ്ഞപ്പോൾ ഞാൻ മുന്നോട്ടു നീങ്ങി. പണ്ടും നീ ഇങ്ങനെത്തന്നെ നിശബ്ദനായി.... മഞ്ഞു തുള്ളിയുടെ ആവരണത്തിൽ സ്വയം എരിയുന്നൊരു കർപ്പൂരത്തെ നീയറിഞ്ഞിരുന്നോ? ഇന്നും കണ്ടു മതിവരാത്ത ആ  മുഖത്തെ ഞാൻ പിൻതുടരുകയാണ്... ഉറക്കം ഞെട്ടിയുണരുമ്പോൾ സമയം 2.30 സ്വപ്നവും ജീവിതവും തമ്മിലുള്ള അന്തരത്തിന്റെ ആ നിമിഷങ്ങളിൽ പെട്ട് വട്ടം കറങ്ങുന്ന എൻ്റെ ചിന്തകൾ. സമുദ്രത്തിൻ്റെ ആഴമുള്ള മൗനം ,അപൂർവ്വമായി വീഴുന്ന വാക്കുകളെ  ഞാൻ അനു ഗ്രഹങ്ങളുടെ അശരീരി പോലസ്വീകരിച്ചിരുന്നു. ഹൃദയ ബന്ധങ്ങളുടെ ഇഴയടുപ്പം പറഞ്ഞറിയിക്കാൻ വാക്കുകൾ വേണ്ടെന്ന സത്യം ആദ്യമായും അവസാനമായും ഞാനറിഞ്ഞു.വ്യശ്ചികത്തിൻ്റെ മഞ്ഞു ർന്നു വീണ പ്രഭാതത്തിൽ ഞാൻ നിന്നെ കാണാനായി മാത്രം തനിയെ നടന്നു ഇതൊക്കെ എൻ്റെ വെറും കൗമാര ഭ്രമം മാത്രമാണെന്ന് ഇരുപത് കളുടെ ആരംഭത്തിൽ ഞാൻ തിരിച്ചറിഞ്ഞുവോ?.. വിഷുവും വർഷവുo വേനലുമൊക്കെ ഹോസ്റ്റലിലേക്ക് മാറ്റപ്പെട്ടു

 

നേർത്തൊരു നിലാവിൽ പൊതിഞ്ഞ ഒരു മഞ്ഞോർമ്മ മാത്രമായി നീയെന്ന സത്യം പിന്നീടെന്നെ വല്ലാതെ നീറ്റി. വേനൽമണക്കുന്ന ഹോസ്റ്റൽ മുറിയിൽ പുതിയ പുതിയ നിറകൂട്ടുകളും ഗന്ധങ്ങളും നിറഞ്ഞു. കോറിഡോറിന്റെ ഓരം ചേർന്ന് പൗർണമി തിങ്കളെ കാണുമ്പോൾ മാത്രം പറഞ്ഞറിയിക്കാൻ കഴിയാത്തൊരു പിടച്ചിൽ. ഒരു കൗമാര കാലത്തേക്ക് ഈ മധ്യവയസ്സിൽ തിരിഞ്ഞു നോക്കുമ്പോൾ ഒരേയൊരു മുഖം മാത്രം ആർദ്രത നിറഞ്ഞ മിഴികൾ ലൈബ്രറിയുടെ മുന്നിൽ എന്നിലേക്കു മാത്രം നീളുന്നത് ഞാനറിഞ്ഞിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല. പുലരുമ്പോഴുള്ള നീണ്ട യാത്രയെ കുറിച്ചോർത്തപ്പോൾ കണ്ണടച്ചു കിടന്നു.

 

ഔദ്യോഗികമായ യാത്രകളും വൈകാരികമായ സംഘർഷങ്ങളും മനസ്സിന്റെ താളത്തിൽ മാറ്റമുണ്ടാക്കുന്നുവോയെന്ന സംശയം പ്രകടിപ്പിച്ചു കൊണ്ടാകാം കമ്യുനിസ്റ്റ്കാരനായ പങ്കാളി ഈ തീർത്ഥയാത്രക്ക് അനുവാദം തന്നത് യാഥാർഥ്യങ്ങളോട് ചിന്തകൾ അടുത്ത് നിൽക്കമ്പോൾ തോന്നാറുണ്ട്, ജീവിതം മുന്നോട്ട് പോകുവാൻ ഏതെങ്കിലുമൊക്കെ സ്വപനങ്ങളെ കൂട്ടുപിടിക്കണമെന്ന് അതാവാം നിദ്രയുടെ അഗാത യിൽ നിന്നും നീയെന്ന സ്വപ്നം ഇടക്കൊക്കെ ഉയരുന്നത് - .

 

ട്രെയിൻ എന്റെ ചിന്തകളെ പിന്നിലാക്കി അതിവേഗം പാഞ്ഞു. ഇന്നു കളിൽ നിന്നെ കണ്ടെത്താൻ എളുപ്പമായിരുന്നിട്ടും ഞാൻ എന്തെ വൈകിയ? അയാൾ മാത്രം നിറഞ്ഞു നിന്ന എഫ് ബി പേജിലൂടെ വിരലുകൾ അതിവേഗം ഓടി. ഇരുപത് വർഷങ്ങളുടെ വിടവുകളില്ലാതെ അവൻ ചിരിക്കുന്നു. പ്രശസ്തിയുടെ മൂടുപടത്തിലും നീ ഏകനായതെന്തെ?. ആരാധികമാരെ സൃഷ്ടിക്കാൻ പണ്ടെ നല്ല കഴിവാണെന്ന് തെല്ലൊരു അസൂയയോടെ ഓർത്തു

 

‘‘അമ്മക്ക് ബോറഡിച്ച് തുടങ്ങിയോ?’’ മകന്റെ ചോദ്യം ചിന്തകളെ ഉണർത്തി. മുകാംബിക തൊഴുതിറങ്ങുമ്പോൾ മനസിനൊരുണർവ്വ് കിട്ടി. കുടജാദ്രിയിലേക്ക് ഉള്ള ജീപ്പ് യാത്ര അതിസാഹസികത നിറഞ്ഞതായിരുന്നു - വണ്ടിയിലുണ്ടായിരുന്ന പ്രായം കൂടിയ മനുഷ്യൻ കുടജാദ്രിയെ വിവരിക്കുന്നുണ്ടായിരുന്നു ഞാൻ പുറത്തെ കാഴ്ചകളിലേക്ക് മിഴികളൂന്ന്നി. യാത്ര കുറെ പിന്നിട്ടപ്പോഴാണ് എതിർവശത്തിരുന്ന ആളെ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞത് - മണിക്കൂറുകൾക്കേ മുന്നേ നിറഞ്ഞ ചിരിയിൽ കണ്ട മുഖം ഇപ്പോളിതാ മുന്നിൽ നീണ്ടു തുടങ്ങുന്ന താടിരോമങ്ങളിൽ ഒരു തപസ്വിയെപ്പോലെ, പഴയ പതിനാറുകാരി ധൈര്യം ചോർന്ന കണ്ണുകളോടെ മുഖം കുനിച്ചിരുന്നു. ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ ജീവിതം എത്ര വിചിത്രമായാണ് മുന്നിൽ വന്നു നിൽക്കുന്നത്.

 

ഒരു വിഷുക്കാലത്ത് നിറകണിയായി കടന്നു വന്നിട്ട് പിന്നൊരു വർഷ കാലത്തിന്റെയൊഴുക്കിൽ എവിടെയോ മറഞ്ഞവൻ പിന്നെയെത്രയോ വേനലവധിയിൽ ലൈബ്രറി വരാന്തയിൽ പ്രതീക്ഷിച്ചു. മൗനം മയങ്ങുന്ന കണ്ണുകളിൽ വാചാലതയൊളുപ്പിച്ചു നിന്നവൻ.:. കുടജാദ്രിയിലെ തണുപ്പിലും ഞാൻ നന്നായി വിയർക്കുന്നുണ്ടയിരുന്ന് സെൽഫിയെടുക്കുന്ന ലഹരിയിൽ അച്ഛനും മകനും എന്നെ മറന്ന്. ഒരു പിൻവിളിക്കായി ഞാൻ കാതോർത്തുവോ? പിൻതിരിയുമ്പോൾ ‘മീരക്ക് സുഖമാണോ’ അന്തരാത്മാവിൽ നിന്നു വരുന്ന വാക്കുകൾ കുടജാദ്രിയിലെ ദിശയറിയാതെ വീശുന്ന കാറ്റിൽ അലിഞ്ഞു ചേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com