ADVERTISEMENT

പത്രക്കാരൻ സാബുവിന്റെ പത്രയേറുകൊണ്ടാണ് പീടിക തിണ്ണയിൽ കിടന്ന ഞാൻ എണീറ്റത്. സൂര്യന്റെ കിരണങ്ങൾ ഭൂമിയിലേക്ക്‌ പതിച്ച് തുടങ്ങിയേയുള്ളൂ, ഞാൻ തിണ്ണയിൽ നിന്നെണീറ്റ് റോഡരികിലുള്ള വെള്ളച്ചാലിൽ നിന്നും കൈ നിറയെ വെള്ളം കോരിയെടുത്ത് മോന്തി മോന്തി കുടിച്ചു. തലേ ദിവസം രാത്രി ഒന്നും കഴിക്കാത്തതിന്റെ ക്ഷീണം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. പതിവുപോലെ തിണ്ണയിൽ കിടന്ന പത്രം എടുത്ത് മറിക്കാൻ തുടങ്ങി, താൻ ഒരു വായന പ്രേമി ആയതിനാൽ പത്രം മുഴുവനും വായിച്ചു തീർക്കാതെ തന്റെ ഭിക്ഷാടന വേദിയായ കതിരൂർ ടൗണിലേക്ക് പോകാറില്ല. പത്രം മറിച്ചുകൊണ്ടിരിക്കെ ഞാൻ ഒരു വിചിത്രമായ ഒരു വാർത്ത കാണാൻ ഇടയായി. `പാതയോരങ്ങളിൽ കഴിഞ്ഞ് കൂടുന്ന ദരിദ്ര കുടുംബങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള ഒരു സാമൂഹ്യ പ്രവർത്തകന്റെ കല്ല്യാണ വാർത്തയായിരുന്നു ´. അത്, താൻ ആകാംഷയോടെ പൂർണമായും വായിക്കാൻ ശ്രമിക്കെയാണ് പിന്നിൽ നിന്നും ഒരു ചവിട്ട് തന്റെ പിരടിയിലേക്ക് വീണത് "നിന്നോട് ഇവിടെ കിടക്കരുതെന്ന് ഞാൻ പലതവണ പറഞ്ഞതാണ് ഇനി ഇവിടെ കണ്ടാൽ നിന്റെ മുട്ട് കാൽ ഞാൻ തല്ലിയൊടിക്കും "കടയുടമ രവീന്ദ്രന്റെ താക്കീതായിരുന്നു അത്.ഞാൻ ഒന്നും മിണ്ടാതെ തന്റെ ഭിക്ഷാടന കേന്ദ്രമായ കതിരൂർ ടൗണിലേക്ക് തന്റെ ചെരുപ്പില്ലാത്ത കാലുകളെന്തി നടന്നു. ടൗൺ ആകെ ജനപ്രവാഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

 

ടയിലെവിടെയോ തന്റെ ഭിക്ഷാടന സുഹൃത്തായ കേളുവിനെ ഞാൻ കണ്ടു. പിന്നെ, നേരെ അവന്റരികിലേക്ക് വേഗം എത്താനായി ശ്രമിച്ചു. വഴിയിലെ തിരക്കുകാരണം അവന്റരികിലേക്കെത്തും മുമ്പേ അവന് നടന്ന് ടൗണിലെ ഹോട്ടലിന്റെ പിൻ വശത്ത് എത്തിയിരുന്നു. സഹികെട്ട വിശപ്പ് എനിക്കും ഉള്ളതിനാൽ ഞാനും ഹോട്ടലിന്റെ അടുത്തേക്ക് നടന്നു. അവനെ  കണ്ടയുടനെ തന്റെ മനസ്സിൽ ആഹ്ലാദം പൂണ്ടിരുന്നു. അവനോട് പതിവുപോലെ പത്രത്തിലെ വിശേഷങ്ങൾ പങ്ക് വെക്കാൻ ഞാൻ തുടങ്ങുമ്പോഴേയ്ക്കും ഹോട്ടലുടമ ഞങ്ങളെ അവിടെ നിന്ന് ആട്ടിയോടിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ഭിക്ഷാടന വേദിയിൽ വന്നിരുന്ന് മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടാൻ തുടങ്ങി. ഈ സമയം പത്രങ്ങളിലെ വിശേഷങ്ങളെ പറ്റി കേളു ചോദിച്ചു. താൻ ഇന്ന് കണ്ട വിചിത്രമായ വാർത്തയെ പറ്റി അവനോട് പറഞ്ഞു. ഏറെ ആഹ്ലാദത്തോടെ "കല്ല്യാണത്തിന് നമ്മുക്കും പോയാലോ "എന്ന് അവൻ ചോദിച്ചു. വാർത്ത പൂർണമായും വായിക്കാത്തതിന്റെ കാര്യം ആ സമയം അവനോട് പറയാൻ എനിക്ക് തോന്നിയില്ല."കല്ല്യാണത്തിനൊക്കെ പോവുമ്പോൾ അതിന്റതായ വസ്ത്രവും ചെരുപ്പുമൊക്കെ വേണം "എന്ന് പറഞ്ഞ് ഞാൻ അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അവിടെ നിന്നോടി തന്റെ പാതയോരത്തിലെ കൂട്ടിവെച്ച സാധനങ്ങളിൽ നിന്ന് ഒരു പകുതിയോളം തഴഞ്ഞതും ഒരു വള്ളി പൊട്ടിയതുമായ ഒരു ചെരുപ്പ് എടുത്ത് വന്ന് "വിജയാ...കല്യാണത്തിന് ഇനി പോവാലോ "എന്ന് ആകാംഷയോടെ അവൻ പറഞ്ഞു.ആ സമയം വേറെ വഴിയില്ലാതെ ഞാൻ വാർത്ത പുർണ്ണമായും വായിക്കാത്ത കാര്യം ഞാൻ അവനോട് പറഞ്ഞു. ആ സമയം അവന്റെ മുഖത്ത് കണ്ട സങ്കട ഭാവം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എങ്ങനെ അവനെ സമാധാനിപ്പിക്കണം എന്നറിയാതെ ഭിക്ഷാടന വേദിയിലേക്ക് പോകുന്ന തന്റെ ഉറ്റസുഹൃത്തിനെ നോക്കിനിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ...

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com