ADVERTISEMENT

അവൾ (കഥ)

 

വർഷങ്ങൾക്കു ശേഷം ഇന്ന് അവളുടെ ഭർത്താവിനെ കുറിച്ച് ഞാൻ കേട്ടു. അയാളായിരുന്നു ഗ്രൂപ്പിലെ ഇന്നത്തെ ചർച്ചാ വിഷയം. കടക്കെണിയിൽ മുങ്ങി ആത്മഹത്യയുടെ വക്കിൽ എത്തിയ ഒരു കുടുംബത്തിലെ ഏക അത്താണിയായ ഒരുവന് ജോലി വാങ്ങി കൊടുത്ത് അയാൾ രക്ഷിച്ചിരിക്കുന്നു. നല്ല കാര്യം തന്നെ. ഈ പുണ്യ റമദാനിൽ എല്ലാവരും അയാളെവാഴ്ത്തിപ്പാടുന്നുണ്ട്. അയാൾ കൊണ്ടു വന്ന ആൾ  ആരാണെന്നു അറിയും  വരെ ഞാനും സന്തോഷിച്ചു.  

അവളിന്നു ജീവിച്ചിരുന്നേൽ  എന്തായിരിക്കും മാനസികാവസ്ഥ അറിയില്ല . അവളെന്നോട് പറഞ്ഞ അവിഹിത കഥയിലെ നായികയുടെ ആങ്ങള ആണ് ഇന്ന് ജോലി കിട്ടി വന്നവൻ. 

അവൾ ആരാണെന്നല്ലേ നിങ്ങൾ ആലോചിക്കുന്നത് 

 

അവളൊരു മാനസിക രോഗിയായിരുന്നു അതിലുപരി അകാരണമായ സംശയ രോഗമായിരുന്നു.

നല്ല രീതിയിൽ ഒരിക്കൽ പോലും അവൾ അവനോട് സംസാരിച്ചിട്ടില്ല അവനെങ്കിലോ തങ്കം പോലത്തെമനുഷ്യൻ. ഒരിക്കൽ പോലും ശബ്ദം ഉയർത്തി അവൻ സംസാരിക്കാറില്ല അവളെ ദേഹോപദ്രവംചെയ്യാറില്ല.

അവൾ ചെറിയ ചെറിയ കാര്യങ്ങൾ പർവ്വതീകരിച്ചു അവനെ സമ്മർദത്തിൽ ആഴ്ത്തുമായിരുന്നു.

അതേ അവളൊരു മാനസിക രോഗിയായിരുന്നു.

 

ഒരു ദിവസം അവൻ ഫോണിൽ ഒരു പെണ്ണിന്റെ ഫോട്ടോ നോക്കി നിന്നതായിരുന്നു കാണം.

ശല്യം സഹിക്കാൻ വയ്യാതെ അവൻ ഫോണിന് ലോക്ക് ഇട്ടു.

അതോടു കൂടെ അവൾക്കു ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയായി.

അവന്റെ ഫോൺ നോക്കി ശീലമായത് കൊണ്ടു കുടിക്കാൻ ഒരു തുള്ളി കിട്ടാത്ത കള്ളു കുടിയന്റെ  അവസ്ഥയായി.

അവസാനം തലപൊട്ടുമെന്ന അവസ്ഥ വന്നപ്പോൾ അവൾ ഒരു മനഃശാസ്ത്രജ്ഞനെ സമീപിക്കാൻതീരുമാനിച്ചു. നാളെയാണ് കാണാൻ പോവുന്നത് 

അവനോട് അവൾ കാര്യം പറഞ്ഞു.

അവൻ ആകെ വിഷമമായി ഭാര്യയെ സ്നേഹിക്കുന്ന ഏതൊരു ഭർത്താവും ഇങ്ങനെ ആവുമല്ലോ.

അന്നാദ്യമായി അവൻ അവളെ ആഞ്ഞു പുണർന്നു.

കിടക്കയിൽ അല്ലാതെ ആദ്യമായ് അവൻ അവളെ ആഞ്ഞു പുണർന്നു.

"എന്താണ്  നിന്റെ പ്രശ്നം ഞാൻ ഫോൺ ലോക്ക് ആക്കിയത് ആണോ ഞാൻ ലോക്ക് ഒഴിവാക്കാം നീ ഒരു മനോരോഗി ഒന്നും അല്ല എന്നോടുള്ള അമിതമായ സ്നേഹം മാത്രമാണ്"

അന്ന് രാത്രി അവൾ സമാധാനമായി കിടന്നുറങ്ങി 

പിറ്റേന്ന് രാവിലെ അവൾ എഴുന്നേറ്റു യാദൃച്ഛികമായി അവന്റെ ഫോണിലേക്കു തന്നെ കൈകൾനീണ്ടു.

കഴിഞ്ഞ മൂന്നു മാസങ്ങളായി  അവൻ ദീർഘ നേരത്തെ സംഭാഷണങ്ങളിൽ ആണ് അതും അർധരാത്രി നേരങ്ങളിൽ 

ആ ഫോട്ടോ അവൻ നോക്കി നിന്നത് അവൾക്ക് ഓർമ വന്നു. ഒരു കാൽക്കുലേറ്റർ  പോലെത്തെ ആപ്പിൽ പ്രത്യേക കോഡ് അടിച്ചാൽ ആണ് ആ ഫോട്ടോകൾ കിട്ടുക. പെട്ടെന്ന് നോക്കിയാൽ ആർക്കും കാണാൻ കയ്യൂല.

ആ പെണ്ണിന്റെ  നമ്പർ അവൻ സേവ് ചെയ്തു വെച്ചത് ഉമ്മയുടെ പേരിലായിരുന്നു  

 

അവൾ അപ്പോൾ തന്നെ കൂട്ടുകാരെ വിളിച്ചു ; വീട്ടുകാരെ വിളിച്ചു; അവന്റെ കൂട്ടുകാരെയുംവീട്ടുകാരെയും വിളിച്ചു. 

പക്ഷെ അവനൊരു ചാണക്യൻ ആയിരുന്നു. എല്ലാം അവളുടെ സംശയത്തിന്റെ ജല്പനങ്ങൾ ആയി മാറ്റപ്പെട്ടു. 

ഫോൺ അപ്പോഴേക്ക് അവൻ പിടിച്ചു വാങ്ങിയിരുന്നു.

സത്യത്തിൽ അന്നാണ് അവൾ ശെരിക്കും മനോരോഗിയായി മാറിയത്.

ഹോസ്പിറ്റലിൽ നിന്നും ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ്  ഓർമ്മിപ്പിക്കാൻ വിളി വന്നപ്പോഴേക്കും അവളെയും കൊണ്ടുള്ള ആംബുലൻസ് ഖബർ സ്ഥാനിലേക്കു പുറപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com