ലക്ഷ്യം നേടാതെ പോയവൻ - മുഹമ്മദ് ജിഷാദ് മാമ്പ്ര എഴുതിയ കവിത

poem-lakshyam-nedathe-poyavan
Representative image. Photo Credit : Karuka/ Shutterstock.com
SHARE

അവനിപ്പോഴും ജീവിക്കുന്നുണ്ട്

ലക്ഷ്യത്തെ ചുംബിച്ച് 

കൂടെ കൂട്ടാൻ പറ്റാത്തവനായി 

എന്തോരു കാരണം 

തന്റെ ലക്ഷ്യത്തിലേക്കുള്ള വഴി തടഞ്ഞപ്പോൾ 

ലക്ഷ്യം

കൈവെടിഞ്ഞവനായി

 വേദന ഹൃദയത്തിനുള്ളിലെ പെട്ടിയിൽ പൂട്ടി 

പെട്ടിയിൽ ഉണ്ടായിരുന്ന വിരഹത്തെ മറക്കും സന്തോഷവസ്ത്രം മേനിയാണിഞ്ഞ്

അവൻ ഇപ്പോഴും ജീവിക്കുന്നുണ്ട്

കൂടെയുണ്ടായിരുന്ന പലരും ഇപ്പോൾ പലതുമായി 

അതിലൊരാൾ പണ്ഡിതനായ് വന്ന് അവന്റെ നാട്ടിൽ വിജ്ഞാനം വിതച്ചു 

മറ്റൊരാൾ ഗവൺമെൻറ് ഉദ്യോഗസ്ഥൻ ആയി വന്ന് അവൻറെ ജേഷ്ഠന് ഒപ്പു നൽകി 

വേറൊരാൾ സാധാരണക്കാരനായി വന്ന് അവന്റെ വീടിനു മുന്നിലൂടെ കടന്നുപോയി 

വേറൊരാൾ സമ്പന്നനായ വന്ന് അവൻറെ നാട്ടിൽ ധർമ്മം ചെയ്തു 

ഒരാൾ ഇരുൾമുറ്റിയ കുണ്ടിയിൽ

 മൺകട്ടയിൽ 

തലചായ്ച്ച് പുതച്ച് കിടക്കുന്നു

കറകളെ പുറത്താക്കി സുകൃതങ്ങൾ ചെയ്ത് പരലോകത്തിൽ എത്തുമ്പോൾ  ലക്ഷ്യം  

സാക്ഷാത്കരിക്കുവാനായി അവൻ ഇപ്പോഴുo ജീവിക്കുന്നുണ്ട്

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS