വിഷാദം - ജ്യോതിഷ്പ്രസാദ് എഴുതിയ കവിത

malayalam-poem-vishadam
Representative image. Photo Credit: nito/Shutterstock.com
SHARE

ഉൾപ്രപഞ്ചത്തിൻ വാണിപോലും വിമൂകമാം 

ശാന്തനിശ്ശബ്‌ദമായാ നിഴൽപ്പടം പോലെ

ഊര്‍ജ്ജിതമായ  പ്രകൃതി  തൻ അലയൊലികൾ

അന്ത്യയാമത്തിലപ്രത്യക്ഷമായി സർവ്വസ്വവും

വർണ്ണ വിസ്മയങ്ങൾ സാന്ദ്രമായ ഭൂതലം

മാദകമൌനങ്ങൾ പടിയിറങ്ങിയ വാസികൾ 

ഭൂഗോളത്തിലുടനീളം ഭദ്രമാം ഭവനങ്ങൾ

ഭൂതക്കോട്ടപോലെ ഭയാനക ഭാവങ്ങൾ 

വിശാല  രാജ്യപാതകൾ വിപിന്ന  ഗതാഗതങ്ങൾ 

ഏകകാലത്തില്‍  ഏകീഭാവം  ഏറ്റുവാങ്ങി  ഏവരും 

ദേശവിദേശ  വിദ്യാലയങ്ങൾ  പോരാടിയിരുന്ന  കാലം 

വിജനമായി  വിജ്ഞാനം  വിദൂരത്തിലിരുന്നും

ആനയും ആരവും ആൾക്കൂട്ടവും ആഘോഷങ്ങളും 

ജനകീയ ജാഗ്രതയിൽ ഒറ്റപ്പെട്ട ജീവിതചര്യാനുഭവം  

സംസര്‍ഗനിഷിദ്ധ ഏകാന്തവാസം തിരുത്തുമോ-

സന്ധ്യാനാമം രാമനാമ ഗീതം ശോകാകുലം മൂകം 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}