ADVERTISEMENT

1 കടക്ക് പുറത്ത്

 

ചുഴലിക്കാറ്റുകളെപ്പറ്റി പറയൂ

എന്ന ടീച്ചറുടെ ചോദ്യത്തിന്

'പൊക്കിൾച്ചുഴിയിൽ 

നിന്നുരുവം കൊള്ളുന്ന പ്രണയചക്രവാതം'

എന്നുത്തരം പറഞ്ഞതിനാണ് ടീച്ചർ

'കടക്കു പുറത്ത്' എന്നലറിയതും

തീരങ്ങളില്ലാത്ത കടൽ പോലെ നീ 

ക്ലാസ് മുറിയിൽനിന്നു കവിഞ്ഞൊഴുകിയതും.

 

2 തട്ടിപ്പറിക്കൽ

 

പ്രണയലേഖനങ്ങളെല്ലാം ചുരുട്ടിക്കൂട്ടി 

ഒരു കുപ്പിക്കകത്തിട്ട്

നീ കുലുക്കുന്നു; കശക്കുന്നു.

 

ചോര ചിന്തുന്നു;

കുപ്പി നിറയുന്നു .

എഴുത്തുകളതിൽ മുങ്ങിമരിക്കുന്നു.

 

'കള്ളക്കളി ,കള്ളക്കളി '

എന്നൊരു കാറ്റ് ഓടിവന്ന് 

നിൻറെ കയ്യിൽ നിന്നും കുപ്പി തട്ടിപ്പറിക്കുന്നു.

 

3 കടൽപ്പിണക്കം

 

കടൽ കാണാമ്പോയി.

അവളെ കൂട്ടാതെയാ പോയത്.

 

തിരിച്ചുവരാന്നേരം ഒരു തുള്ളി കടല് 

എന്റെ പോക്കറ്റിനുള്ളിലെങ്ങനെയോ കയറിപ്പറ്റിയാരുന്നു.

 

ചിരി(തിരി)ച്ചു വീട്ടിലെത്തി;

വാതില് തൊറന്ന അവളെ കണ്ടതും 

അടങ്ങിക്കെടന്നിരുന്ന ആ കടല് 

കുതിച്ചൊരു ചാട്ടം !

 

അവൾ നനഞ്ഞു ,

ഞാൻ നനഞ്ഞു ,

വീടു മൊത്തം നനഞ്ഞു!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com