കോളജിലേയ്ക്ക്
പോകുംവഴിയാണവളെ
അക്ഷരങ്ങൾ കടന്നുപിടിച്ചത്
മുർച്ചയുള്ള അക്ഷരങ്ങൾ
ആഴത്തിലുള്ള മുറിവുകളിൽ
ചുവപ്പുപുതപ്പിച്ചു.
കോളേജുയൂണിയൻ
അക്ഷരങ്ങൾകൊണ്ട്
ആദരാഞ്ജലികളർപ്പിച്ചു.
കവിതയെഴുതുന്ന
പെൺകുട്ടിയായതിനാലാണ്
പോസ്റ്റുമോർട്ടം
നടത്താതെ
അടക്കംചെയ്തത്.