ADVERTISEMENT

ചുറ്റും തീയൊരുക്കി യുദ്ധം

പുകഞ്ഞു കൊണ്ടേയിരുന്നു.

വിരുദ്ധാശയങ്ങൾ ,

വേറിട്ട ചിന്തകൾ,

അഭിപ്രായനൈക്യങ്ങൾ,

യുദ്ധമൊരുത്തരമായി

തലയുയർത്തി നിന്നു.

വാർദ്ധക്യം,

ഊന്നുവടികൾ ഉരച്ചു മിനുക്കി.

സിന്ദൂരം,

തീച്ചൂളയിലെരിഞ്ഞമർന്നൊഴുകി - യൊലിച്ചിറങ്ങി.

കുഞ്ഞു മിഴികൾ,

പലഹാരപ്പൊതികളെത്താത്ത രാത്രിയിരുട്ടിൻ്റെ ഇരുളിമയിൽ

വിരൽത്തുമ്പിനായ് പരതി.

പട്ടിയും പൂച്ചയും പശുവും കോഴിയും

തൊലിയൊട്ടിയ അസ്ഥികൾക്കുള്ളിൽ

പിടഞ്ഞൊടുങ്ങി .

പച്ചപ്പേന്തിയ വയലേലകളിൽ

മിസൈലുകൾ അഗ്നി വിതറി പറന്നിരമ്പി

ഇണ തേടി, കൂടു തേടി,

പറവകൾ

തീയെരിച്ച മരച്ചില്ലകളിൽ തൂവലുകളുതിർത്തു.

സ്വച്ഛശാന്തമായൊഴുകിയിറങ്ങിയ

നദിയോളങ്ങളിൽ

കറുപ്പാർന്ന വായുവും,

ചുവപ്പാർന്ന നിണവും,

ചായം കലക്കി .

അപ്പോഴും;

അധികാരമെവിടെയോ,

സുവർണക്കൊട്ടാരത്തിൽ

വിജയീ - ഭാവത്തിലുലാത്തിക്കൊണ്ടിരുന്നു!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com