ADVERTISEMENT

എന്റെ സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിൽ വിള്ളൽ വീഴ്ത്തലല്ല

സഹജസ്വാതന്ത്ര്യം അനുവദിക്കലാണ്

എന്റെ സ്വാതന്ത്ര്യം ആവിഷ്ക്കാരസ്വാതന്ത്ര്യമാണ്

അവസരം മുതലെടുക്കലല്ല; മതങ്ങളുടെ മുതുകൊടിക്കലുമല്ല

മതസ്തരുടെ മനസ്സു കവരലാണ്

എന്റെ സ്വാതന്ത്ര്യം വിമർശനങ്ങളെ വകവരുത്തലല്ല

വിമർശനങ്ങൾ ഉൾക്കൊള്ളലാണ്

എന്റെ സ്വാതന്ത്ര്യം വർഗ്ഗീയതയുടെ വിടവു വളർത്തലല്ല; വിശാലതയുടെ പാലമാവലാണ്

എന്റെ സ്വാതന്ത്ര്യം ആശയങ്ങളുടെ ചിറകിലുയരലാണ്; ചിന്തകളുടെ ചിറകരിയലല്ല

എന്റെ സ്വാതന്ത്ര്യം രാജ്യദ്രോഹം മുളപ്പിക്കലല്ല

രാജ്യസ്നേഹം വളർത്തലാണ്

എന്റെ സ്വാതന്ത്ര്യം ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്

ജീവിതം ഹനിക്കലല്ല

എന്റെ സ്വാതന്ത്ര്യം യാത്രാസ്വാതന്ത്ര്യമാണ്

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലല്ല

എന്റെ സ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യമാണ്

അഭിപ്രായങ്ങൾ അമർച്ച ചെയ്യലല്ല

എന്റെ സ്വാതന്ത്ര്യം നമ്മുടെ സ്വാതന്ത്ര്യമാണ്

എന്റെ സ്വാതന്ത്ര്യം നമ്മുടെ നാടിന്റെ സ്വാതന്ത്ര്യമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com