
അടരുവാൻ വയ്യ നിന്നിൽ നിന്നും
എന്നിട്ടും നീ അടരുമ്പോ മൗനമോ
നീ ചേർത്തുപിടിക്കുമ്പോ കൊതിയോടെ
ഞാൻ ചേർന്നു നിന്നതും സ്വപ്നമായി മാറും
എന്നറിഞ്ഞിട്ടും പോവാൻ എന്തിനു അനുവാദം നൽകി
ഓരോ നിമിഷവും അറിയുകയായിരുന്നു നിന്നെ ഞാൻ
എത്ര കണ്ടാലും മതി വരാത്ത നിന്നെ
നോക്കി കാണുകയാർന്നു
ഇനിയും കാണുമെന്ന പ്രതീക്ഷയോടെ
ഞാൻ എൻ പ്രാണനെ വിട്ടകന്നു.
നിന്നെ ഏകിയ എന്റെ നാഥനിലേക് പ്രാർത്ഥനകൾ
നീ വരുവോളം നിനക്കായ്..
ഇഷ്ടങ്ങൾ ഒക്കെയും കൂട്ടി വെക്കാം
അരികിൽ നീ വരുമ്പോ കാതിൽ ഓതാൻ
നിൻ ഒത്തുള്ള നിമിഷങ്ങൾ ഒക്കെയും
ഓർത്തു വെക്കാം നീ വരുവോളം...
നിന്റെ ഓർമകളിൽ.... നിൻ സ്നേഹ
മഴയിൽ ഇനിയെൻ ജീവിതം