ADVERTISEMENT

താതനുള്ളപ്പോൾ ഞാനറിഞ്ഞീലാ സൂര്യൻ തൻ മാഹാത്മ്യം

മേഘം സൂര്യനെ  മറച്ചപ്പോൾ എന്തെ ഞാൻ പഠിച്ചീല  

താതൻ തൻ സ്നേഹം പഠിക്കാൻ നേരം അന്തിയായി 

അന്തി കഴിഞ്ഞു ഇരുട്ടു പരന്നുവോ  വഴിയിൽ തപ്പി 

ഈ മകൻ അച്ഛൻ വീണ്ടും വഴി തെളിച്ചു പൂർണ ചന്ദ്രനായി 

 

പ്രഭാത സന്ധ്യകൾ വര്ണക്കാഴ്ചകൾ ഒരുക്കി തൻ മകനായി

അച്ഛൻ കണ്ട സ്വപ്‌നങ്ങൾ വാനോളം പറക്കും പട്ടങ്ങൾ പോൽ

നിറങ്ങൾ മേഘങ്ങളിൽ മറഞ്ഞില്ല ഒരിക്കലും താതൻ  

കൈവിട്ടില്ല നിറച്ചേലുള്ള കൊച്ചു പട്ടത്തെ തൻ കുഞ്ഞിനെ 

 

തൻ കുഞ്ഞു കരുവാളിച്ച മുഖം കാട്ടിയാൽ നൊന്തുവെന്നും 

ആ വൻ ചിറകുള്ള സ്നേഹപ്പക്ഷി എന്തെ ഞാനറിഞ്ഞീലാ 

അറിവ് എന്നും ശുഷ്കമായ ജീവിതതിൽ ഒരു ഇല്ലായ്‌മയായി 

അറിവ് ദൈവമാണ് പുണ്യമാണ് സത്യകർമ്മങ്ങൾക്ക് ആധാരം 

 

താതനോളം  വലുത് താതൻ മാത്രം അതറിയാൻ  

താതാനില്ലാദിനം ശൂന്യതക്കുള്ള പേരോ ദൈവ സാനിധ്യം 

നിറയും അപാരത എങ്ങുമെത്താ അപാരത

കോരിത്തന്ന സ്നേഹം എല്ലാം ഒരു ചിതകൂടിൽ 

ഞാൻ കൊളുത്തിയ ആളിപ്പടരും ശൂന്യത 

 

കണ്ണിൽനിന്നും മറഞ്ഞ എന്നച്ചൻ തന്ന സ്നേഹച്ചുട് 

എന്നും ഒരു കുളിരായി ഞാൻ പ്രാർത്ഥിപ്പൂ സൂര്യനോട്

മടങ്ങിവരൂ ആ താപവും സ്വർണപ്രകാശവും എന്മുന്നിൽ 

എന്നെന്നും സൂര്യചന്ദ്രന്മാരായി ദൈവമായി പുണ്യമായി 

തിരികെ നല്കാൻ കഴിയാതെ പോയ അർച്ചനകൾ ഏറ്റുവാങ്ങാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com