ADVERTISEMENT

ആകസ്മികം (കഥ)

 

അയാൾ കാപ്പിയുടെ കപ്പ് ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ട്രയിൻ ഇപ്പോൾ നല്ല വേഗതയിലാണ് ഓടുന്നത്, 8 മണിക്കൂർ വൈകിയാണിപ്പോഴും . മിനിഞ്ഞാന്ന് എറണാകുളത്ത് നിന്നും പോരുമ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല, ഫരീദാബാദ് കഴിഞ്ഞിരിക്കുന്നു, അടുത്തത് ഹസ്രത്ത് നിസാമുദ്ദീൻ, തനിക്കിറങ്ങാനുള്ള സ്റ്റേഷൻ , ട്രയിനും അവിടെ വരെയുള്ളൂ.  സീറ്റിൽ ചാരിയിരുന്നു, ഇപ്പോൾ തിരക്ക് കുറവാണ് ജനറൽ കംപാർട്ട്മെന്റ് സാധാരണ ഗതിയിൽ തിങ്ങിനിറയുന്നതാണ് അങ്ങിനെയായിരുന്നു ആഗ്ര വരെ .ഓ വല്ലാത്ത യാത്രയായിരുന്നു .....  നടുനിവർത്താതെ നീണ്ട 57 മണിക്കൂറുകൾ . തന്റെ കാലുകൾ രണ്ടും എതിർ വശത്തെ സീറ്റിലേക്ക് ഉയർത്തി വച്ച് നന്നായി ഞാന്നുകിടന്നു . നല്ല സുഖം, ശരിരത്തിലെ സകല നാഡികളും , അവയവങ്ങളും അയഞ്ഞ് ,അയഞ്ഞ്  ഭാരം കുറയുന്നതായി തോന്നി. കണ്ണടച്ച് കിടന്നു .

 

ഇങ്ങനെയൊരു യാത്ര ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചതല്ലല്ലോ? വാട്ടർ ടാപ്പുകൾ (cp.fittings) നിർമ്മിക്കുന്ന ഈ കമ്പനിയുടെ ഉടമയുമായ് പരിചയപ്പെട്ടത് അടുത്തിടെയാണ് ജോലി തേടിയുള്ള പരതലിനിടയിൽ നെറ്റിൽ നിന്നും കിട്ടിയ നമ്പറായിരുന്നു. സംസാരിച്ചു വന്നപ്പോൾ ഉദയ്ഖരെ എന്ന ഹരിയാനക്കാരനായ മുതലാളിമാരിൽ ഒരാൾ അവർക്ക് കേരളത്തിലെ മാർക്കറ്റിംഗ് നോക്കുവാനായി ഒരാളെ ആവശ്യമുണ്ടെന്ന് പറയുകയായിരുന്നു, തന്റെ ടൈൽസ് മാർക്കറ്റിംഗ് രംഗത്തെ, പ്രവർത്തിപരിചയം കൂടി അറിഞ്ഞപ്പോൾ താൽപ്പര്യമായി അങ്ങനെയാണ് ഒന്ന് കാണണം ഡൽഹി വരെ വരാനാകുമോ എന്ന് ചോദിക്കുന്നത്.

 

പഴയ കമ്പനി വിട്ടിട്ട് ഇപ്പോൾ 8 മാസമാകുന്നു. കാര്യങ്ങൾ ആകെ കടുത്തപ്രതിസന്ധിയിലാണ്. കടം മലവെള്ളം പോലെ ഏറിവരുന്നു. പലിശക്കാരുടെ ഗൃഹസന്ദർശനം പതിവായി. വീട്ടിൽ അമ്മക്ക് ആകെ പ്രയാസമാണ്. എല്ലാം തന്റെ കുഴപ്പം തന്നെയാണ് ,തന്റെ പിടിവാശികൾ,  അലസതയുടെ, മടിയുടെ ഉൽപ്പന്നങ്ങൾ .ഏതു ജോലിയായാലും അതിനോട് ഒരാത്മാർത്ഥത വേണ്ടേ ?  ഇത് ഇപ്പോൾ എത്രവട്ടം ആയി ? പഠിക്കില്ല, പാവം അമ്മയുടെ പ്രാർത്ഥനമൂലം വീണ്ടും അവസരങ്ങൾ ലഭിക്കുന്നു. ഒന്നു നെടുവീർപ്പിട്ടു . ട്രയിൻ ഇപ്പോൾ വളരെ വേഗത്തിൽ നിസാമുദ്ദീൻ ലക്ഷ്യമാക്കി പായുകയാണ് .ചിന്തകളിലേക്ക് . മടങ്ങി.

വയ്യ, ഇതവസാനിപ്പിക്കണം, അരാജക ജീവിതം താളത്തിലാക്കണം ഈ ജോലിയെങ്കിലും നിലനിർത്തണം, എന്നിട്ട് വേണം നഷ്ടപ്പെട്ടൊതൊക്കെ തിരിച്ചു പിടിക്കാൻ, പൊടുന്നനെ അയാളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു, നഷ്ടപ്പെട്ടതൊക്കെ അങ്ങനെ വീണ്ടെടുക്കുവാൻ ആവുമോ ? സ്വയം ചോദിച്ചു .

പിന്നെ സമാധാനിച്ചു. വേണ്ട അതെല്ലാം പോകട്ടെ .ഇനിയും ശ്രദ്ധിച്ചാൽ മതി കൂടുതൽ നഷ്ടങ്ങൾ ഒഴിവാക്കാം .

2 ദിവസം മുൻപാണ് ഖരെസാർ വിളിച്ചത് ,

 

"നേരിട്ട് വരണം എപ്പോഴാണ് കഴിയുക ? "

"അതിനെന്താ വരാമല്ലോ " , 

വിവരം അമ്മയോട് പറഞ്ഞു, തന്റെ കയ്യിലാണെങ്കിൽ പൈസ ഒന്നും ഇല്ല, അമ്മ അടുത്ത വീട്ടിലെ നിർമ്മല ചേച്ചിയുടെ കയ്യിൽ നിന്ന് 2000 രൂപ വാങ്ങി തന്നു . ഇതുക്കൊണ്ട് എന്താവാൻ ? അയാളോർത്തു .

" ജനറൽ ടിക്കറ്റിനു തന്നെ 325 രുപയാകും , രണ്ടു ദിവസത്തെ ഭക്ഷണം ,താമസം, തിരിച്ചുള്ള യാത്ര .എന്തായാലും എത്ര കഷ്ടപ്പെട്ടാണെങ്കിലും അവിടെ എത്തുക തന്നെ "

 

ട്രയിനിന്റെ ഹുങ്കാര ശബ്ദത്തോടെയുള്ള ബ്രേക്ക് ചവിട്ടലിൽ , ഞെട്ടിയുണർന്നു , വണ്ടി ആകെ ഒന്നാടിയുല ഞ്ഞു .ഇടക്കെപ്പോഴോ ഒന്ന് മയങ്ങി,

നല്ലക്ഷീണമുണ്ട്. പുറത്തേക്ക് നോക്കി ഡിസംബറിലെ അതിശൈത്യത്തിൽ ഡൽഹി ആകെ വിറങ്ങലിച്ചു നിൽക്കുകയാണ് , മൊബൈലിൽ സമയം  വൈകിട്ട് 3 മണി കഴിഞ്ഞിരിക്കുന്നു .പുറത്താകെ മൂടൽമഞ്ഞാണ്, ശക്തമായ മഞ്ഞ്. ഡൽഹിയിലിൽ വരുന്നത് ആദ്യമല്ലാത്തതിനാൽ കാലാവസ്ഥ പരിചയമുണ്ട് .നല്ല തണുപ്പ് .... ദേഹം ആകെ കോച്ചിവലിക്കുന്നു .ഷർട്ടിന്റെ ഫുൾ സ്ലീവ് അഴിച്ച് ബട്ടണിട്ടു, കാലുകൾ താഴെ ഇറക്കി ഷൂസിട്ടു കൂഞ്ഞിക്കൂടിയിരുന്നു .സ്വറ്റർ ഇല്ല വാങ്ങാനും കഴിയില്ല . ഒന്നു കൂടി ജാലകത്തിലൂടെ പുറത്തേക്ക് നോക്കി .. ഇല്ല ഒന്നും വ്യക്തമല്ല, എങ്ങും മുടൽമാത്രം . തന്റെ മനസ്സുപോലെ ..... .വീണ്ടും സീറ്റിലേക്ക് ചാരിയിരുന്നു, 

അയാൾ ഓർത്തു, അമ്മ തന്ന 2000 രൂപയുമായി  വീട്ടിൽനിന്ന് ഇറങ്ങിപ്പോരാൻനേരം മുൻവശത്തെമുറിയിൽ   മേശമേൽഇരിക്കുന്ന കൃഷ്ണ വിഗ്രഹത്തിനു മുൻപിൽ പ്രാർത്ഥനാനിരതയായി അമ്മ .അമ്മ പറഞ്ഞു,

" പോയി വരൂ നല്ലതേ വരൂ, സൂക്ഷിക്കണേ മോനേ"  

 

ഇറങ്ങാൻ നേരം  ഒന്നു തിരിഞ്ഞു നോക്കി ദു:ഖങ്ങൾ ഉള്ളിലടക്കി ചുണ്ടിൽ  ചെറുചിരിവരുത്തി വാതിൽപടിയിൽ  നിൽക്കുന്ന അമ്മ .ഒന്നേ നോക്കിയുള്ളൂ നേരെ റോഡിലേക്കിറങ്ങി .ഇനി ആരേയും കാണുവാനില്ല, 

ആരോടും പൈസ ചോദിച്ചാൽ കിട്ടാനും മാർഗ്ഗമില്ല . വാങ്ങാവുന്നിടത്തോളമെല്ലാം വാങ്ങിക്കഴിഞ്ഞു .എന്തു ചെയ്യും, അയാൾ തോൾബാഗ് ഒന്നു ചുഴറ്റി വലത് തോളിലേക്കിട്ടു, വലിയൊരുശബ്ദത്തോടെ ബാഗ് പൊട്ടിനിലത്തുവീണു, അപ്പോഴാണ് ശ്രദ്ധിച്ചത് ബാഗിന്റെ വള്ളിപ്പൊട്ടിയിരിക്കുന്നു .... എടുക്കാൻ ശ്രമിച്ചപ്പോൾ വസ്ത്രങ്ങൾ പുറത്തേക്ക്ചാടി, അകംവലിയ തുളയായി രൂപാന്തരം പ്രാപിച്ചിരിക്കയാണ് ശ്രദ്ധിച്ചിരുന്നില്ല . ഒരു പാട് നാളായി ഉപയോഗിച്ചിട്ടില്ല നന്നേ പഴക്കം ഉണ്ട് .ഒരുപക്ഷേ, അലമാരയുടെ മുകളിൽ ഇരുന്ന് ദ്രവിച്ചതാവാം അല്ലെങ്കിൽ എലി  കരണ്ടതാകാം ,എന്തായാലും കൂനിൻമേൽ കുരു എന്ന അവസ്ഥയിലായി . വസ്ത്രങ്ങൾ പുറത്തു പോകാതെ ബാഗ് ഒന്നാകെ  നെഞ്ചോടുചേർത്ത് നടന്നു .പിറകിൽ ഓട്ടോറിക്ഷ  ഹോൺ അടിക്കുന്നു .

രമേശൻ ചേട്ടനാണ് , 

"എവിടെ പോകുന്നു " 

ചേട്ടൻ ചോദിച്ചു .

. "വാ കയറ്.... ഞാൻ റോഡിലാക്കാം "

വേഗം  ഓട്ടോയിൽ കയറി , ഡൽഹി വരെ ജോലി സബന്ധമായി പോകുകയാണെന്ന് പറഞ്ഞു വീണ്ടും ചിന്തയിലാണ്ടു ,.എന്ത് ചെയ്യും ഇപ്പോളത്തെ പ്രശ്നം ബാഗാണ് , അപ്പോഴേക്കും ഓട്ടോ ജംഗ്ഷനിൽ എത്തി . തൊട്ടു മുൻപിൽ ആലുവാ ബസ്സ് സ്റ്റാർട്ട് ചെയ്തിട്ടിരിക്കുന്നു , രമേശൻ ചേട്ടനോട് യാത്രയും പറഞ്ഞ് നേരെ ഓടി ബസ്സിൽ കയറി .ആദ്യം കണ്ട സീറ്റിൽ കയറി ഇരുന്നു .അപ്പോഴും ബാഗ് നെഞ്ചോട് ചേർത്ത്തന്നെ പിടിച്ചു. കണ്ടക്ടറോട് ആലുവ ടിക്കറ്റെടുത്തു . സമയം ഇനിയും ഉണ്ട് ട്രയിൻ 3.50 നാണ് ഇപ്പോൾ 1 ആകുന്നേ ഉള്ളൂ. റിസർവേഷൻ ഒന്നും ഇല്ലാത്തതിനാൽ കുഴപ്പമില്ല നേരെ ജനറൽ കംപാർട്ട്മെൻറിൽ കയറിയാൽ മതി .അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോഴേക്കും ബസ് ആലുവ റെയിൽവേസ്റ്റേഷൻ സ്റ്റോപ്പിൽ എത്തി , ബാഗ് ഒന്നു കൂടി അമർത്തി പിടിച്ച് നേരെ ഇറങ്ങി  ,കൂടുതൽ ആലോചിക്കാൻ നിന്നില്ല ,മുൻപിൽ കണ്ട ബാഗ് കടയിൽ കയറി .ഏറ്റവും കുറഞ്ഞ തുകയുടെ ഒന്നുവാങ്ങി എന്നിട്ടും 450 രൂപയായി , വസ്ത്രങ്ങൾ എല്ലാം പുതിയ ബാഗിലേക്ക്  മാറ്റി ,നേരെ റെയിൽവേസ്റ്റേഷനിലേക്ക് നടന്നു, അയാൾ ആലോചിച്ചു .ഇനി ആകെ ഉള്ളത് 1500 രൂപയാണ് ടിക്കറ്റിന് 325 രൂപയാകും . നേരെ കൗണ്ടറിൽ നിന്നും ഡൽഹിക്ക് ഒരോഡ്ണറി ടിക്കറ്റും വാങ്ങി മൂന്നാംനമ്പർ പ്ലാറ്റ്ഫോമിലേക്ക് നടന്നു .മനസ്സ് ആകെ കലുഷിതമാണ്  അമ്മയെ മനസ്സിലോർത്തു , ഉള്ളിൽ നിന്നും നുരഞ്ഞുവന്ന തേങ്ങലിനെ വലത് കൈക്കൊണ്ട് വായിലേക്ക് പൊത്തിയമർത്തി നേരെ പ്ലാറ്റ്ഫോമിലേക്ക് ആഞ്ഞു നടന്നു ......  വിവിധങ്ങളായ വികാരങ്ങളാൽ മനസ്സാകെ , വലിഞ്ഞുമുറുകിയിരുന്നു ,ചെയ്തു കൂട്ടിയ ദൃഷ്കർമ്മങ്ങളുടെ ഫലമായിരിക്കാം അയാളോർത്തു  ,പിന്നിട്ട വഴികളിലെ ഇരുളിനെ ഭേദിക്കാനെന്നവണ്ണം എന്തെന്നില്ലാത്ത വേഗതയിൽ കാൽ ആഞ്ഞു വീശി നടന്നു ,ഇടക്കെപ്പോഴോ രണ്ടു തുള്ളി കണ്ണുനീർ  ഊർന്നിറങ്ങി ബാഗിന്റെ പുത്തൻ മുകൾപരപ്പിൽ  വീണുടഞ്ഞു .അപ്പോഴേക്കും 3 നമ്പർ പ്ലാറ്റ്ഫോമിൽ അയാൾ എത്തിയിരുന്നു , സമയം ഇനിയും ഉണ്ട് ,അടുത്തു കണ്ട കോൺക്രീറ്റ് ബഞ്ചിൽ ഇരുന്നു . പേഴ്സ് എടുത്തു ഒന്നുകൂടി നോക്കി ,ഇനി ഏതാണ്ട് 1200 രൂപ ബാക്കിയുണ്ട് , സാരമില്ല ട്രയിനിൽ ഒരു ദിവസം ഒന്നും കഴിക്കാതിരിക്കാം ,അതു കഴിഞ്ഞാൽ ബടാ  പാവ് കിട്ടും 20രൂപക്ക് 2 എണ്ണം അതു മതി ,അങ്ങനെ തീരുമാനിച്ച്  ഇരുന്നു .ഇനി ഇപ്പോൾ ഒന്നും 2 ദിവസം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല ,കാര്യം നടത്തിയെടുക്കണം ,ഇതിനു മുൻപ് ഡൽഹിക്ക് പോയത് 95 ൽ ആണ്, അന്ന് പക്ഷേ, ഇങ്ങനെയായിരുന്നില്ല ,ലാവിഷ് ആയിരുന്നു ആലുവ മുതലേ ലഹരിയുടെ തോളേറിയുള്ള യാത്ര, ഡൽഹിയിലെത്തിയിട്ടും നന്നായി സുഖിച്ചിരുന്നു ......എന്തായാലും ഈ യാത്ര ഇങ്ങനെ ഉണങ്ങിയതാവട്ടെ . എല്ലാം അനുഭവങ്ങൾ ആണല്ലോ ?. ഇപ്പോൾ 2000 ൽ യാത്ര തുടങ്ങുമ്പോൾ ഡൽഹി ആകെ മാറിയിട്ടുണ്ടാവും , അല്ലെങ്കിൽ തന്നെ എന്തിനാണ് മാറ്റമില്ലാത്തത് ഡൽഹി മാത്രമല്ല സകലതും മാറുകയല്ലേ ? ,ആളുകൾ ജീവിക്കാനായി  നെട്ടോടമോടുന്നു ,ജീവിതത്തോട് ശരിയായ ആഭിമുഖ്യം പുലർത്തുന്നവർ ഓരോ ദിവസവും ആന്തരികമായി നല്ല മാറ്റങ്ങളെ വാരിപുണർന്ന് ഉള്ളത് ക്കൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നു .തന്നെ പോലെ ചില ജന്മങ്ങൾ സ്വയം നശീകരണ പ്രവണതപേറുന്നവർ  എത്ര കിട്ടിയിട്ടും പഠിക്കാതെ നുകം കെട്ടിയകാളയെ പോലെ   ജീവിതത്തെ സങ്കീർണമാക്കി മാററുന്നു , അയാളോർത്തു

" സെൽഫ് ഡിസ്ട്രക്ടീവ് റാസ്ക്കൾസ് " 

 

അപ്പോഴേക്കും  ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ്പ്രസ്സ് 3 നമ്പർ പ്ലാറ്റ്ഫോമിൽ വന്നു നിന്നു .വലിയ തിരക്കില്ല  എറണാകുളത്ത് നിന്നും വരുന്നതാണല്ലോ , വേഗം നടന്ന് ജനറൽ കംപാർട്ട്മെന്റിൽ കയറി ഭാഗ്യത്തിന് സീറ്റ് കിട്ടി ബാഗ് സീറ്റിനടിയിൽ വച്ച്  ചാരിയിരുന്നു. 2 ദിവസത്തേക്കുള്ള യാത്രയെ നേരിടാൻ മനസ്സിനെ സജ്ജമാക്കി ഓരോന്ന്, ആലോചിച്ച് അങ്ങനെ ...

ഇപ്പോൾ ട്രയിൻ  ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നു. യാത്രികരെല്ലാം തങ്ങളുടെ സ്വപ്നങ്ങളുടെയും, ദുരിതങ്ങളുടെയും മാറാപ്പുകൾ തോളിലേറ്റി ഇറങ്ങിതുടങ്ങി , പതുക്കെ എഴുന്നേറ്റു ,നേരെ വാതിൽ ലക്ഷ്യമാക്കി നടന്നു ,തണുപ്പ് കഠിനമായി ക്കൊണ്ടിരിക്കുന്നു , പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ വീശിയ കാറ്റിൽ അയാളൊന്നു കുളിർത്തു . ശരീരം ആകെ വിറക്കുവാൻ തുടങ്ങി .രണ്ടു ദിവസത്തെ ഭക്ഷണം ബടാപാവ് മാത്രം ......നന്നായി വിശക്കുന്നുണ്ട് , അതിലേറെ തണുപ്പും ,ചുറ്റും നോക്കി അടുത്തു കണ്ട ചായ കടയിൽ കയറി പറഞ്ഞു .

" ഏക് ചായ് ദേതോ ഭയ്യാ "

കടക്കാരൻ തിരിഞ്ഞു നോക്കിയിട്ട് തമ്പാക്കു വച്ച് കറുത്തിരിണ്ട പല്ല് കാട്ടി ചിരിച്ചു 

" സാബ് ഖാലി ച്ചായ് ഔർ മസാല ചായ്"

മനസ്സിൽ ഈർഷ്യതയാണ് വന്നത് അത് പ്രകടിപ്പിക്കാതെ ചിരിക്കാനായ് ശ്രമിച്ചു ക്കൊണ്ട് പറഞ്ഞു , 

"സിർഫ് ഖാലി ച്ചായ് ഭയ്യാ "

അയാൾ നൽകിയ ചായ രണ്ടു വലിക്ക് അകത്താക്കിക്കൊണ്ട് ഓർത്തു , കമ്പനിയുടെ ആളെ വിളിക്കണം വൈകണ്ട ,ചായയുടെ പൈസ കൊടുത്തിട്ട് അടുത്തു കണ്ട ബഞ്ചിൽ ഇരുന്നു , നല്ല തിരക്കാണ് ചുറ്റിലും. വഴിവാണിഭക്കാരുടേയും, ചുമട്ടുതൊഴിലാളികളുടെയും, ലക്ഷ്യമില്ലാതെയൊഴുകുന്ന ജനപ്രവാഹം ...... മൊബൈൽ പോക്കറ്റിൽ നിന്നും എടുത്തു സ്വിച്ച് ഓൺ ചെയ്തു . ഖരെ സാബിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു .റിംഗ് ഉണ്ട്  എടുക്കുന്നില്ല ,പരിഭ്രമത്തോടെ വീണ്ടും ഡയൽ ചെയ്തു ഇപ്പോൾ മൂന്നാമത്തെ റിംഗിന് അപ്പുറത്ത് ശബ്ദം .

"ഹാജി ബോലിയേ "

അയാൾ പറഞ്ഞു 

" സർജി, മേം വിവേക്‌രാജ് കേരൾ സെ ആയാ , ആപ് നേ ബോലാ ഥാ വോ ജോ മാർക്കറ്റിംഗ് മാനേജർ കാ കാം കേലിയേ" 

ചെറിയ നിശബ്ദതക്കു ശേഷം മറുപടി വന്നു .

" ഹാ മിസ്റ്റർ വിവേക് ജി ,സോറി മേം അഭി ഊദർ നഹി ഹെ ,കോയ് ബാത്ത് നഹി, ഏക് കാം കീജീയെ ഉദർ ഹൗസ്കാസ് മേം ഹമാര ഓഫീസ് ഹെ .... മേരെ പാട്ട്ണർ ഹർ ദീപ് ഹെ ഉദർ,അപ് സീ ധെ  ജായിയെ ഓഫീസമെം ഉസ്കോ ബുലാക്കെ ബതാവുംഗാ മെം .... ഠീക് ജീ ...... മേം അഭി ഹമാര ഓഫീസ് നമ്പർ ആപ് കോ ടെസ്റ്റ് കരേംഗാ "

നേരിയ ആശ്വാസമായി ,വിവേക് പറഞ്ഞു 

"സർജീ ..... മേം പൂരാ തയ്യാർ കർക്കെ ആയാ കാം കേലിയേ " 

മറുപടി വന്നു

" ഖബ്രാന മത്ത് യൂ ഡോൺട് വറി , ഗോട്ടു ഒവർ ഓഫീസ് "

അയാൾ ഫോൺ വച്ചു . ഓഫീസ് അഡ്രസ്സ് മെസ്ലേജ് ആയി വന്നു. ഒന്നു ആശ്വസിച്ചു, വീട്ടിലേക്ക് വിളിക്കണം വിവേകോർത്തു  .അടുത്ത വീട്ടിലേക്ക് വിളിക്കാം . അമ്മക്ക് ചെവി പ്രശനമായതിനാൽ വീട്ടിൽ ഫോണില്ല . അടുത്ത് അമ്മായിയുടെ വീട്ടിലേക്ക് വിളിച്ചിട്ട് വിവരങ്ങൾ ചുരുക്കി പറഞ്ഞു ഞാൻ ഇന്റെർവ്യൂ കഴിഞ്ഞിട്ട് വിളിക്കാo അമ്മയെ പറഞ്ഞ് സമാധാനിപ്പിക്കാൻ ചേച്ചിയെ ഏൽപ്പിച്ചിട്ട് ഫോൺ കട്ടു ചെയ്തു.

 

അയാൾ ഇരുന്നിരുന്ന ബഞ്ചിൽ നിന്നും എഴുന്നേറ്റു. മെസേജ് വന്ന ഓഫീസ് നമ്പറിൽ വിളിച്ചു, ഏതോ സ്റ്റാഫാണെന്നു തോന്നുന്നു , കാര്യം പറഞ്ഞു

"ഹൗസ്കസിലെ 9 നമ്പർ ഗലിയിലാണ് ഓഫീസ് എന്ന് മറുപടി പറഞ്ഞു . "

വിവേക് പറഞ്ഞു

"ഞാനിവിടന്ന് വരുവാൻ പോകുകയാണ്"  മറുപടി 

"ഓട്ടോ പകട്കേ ആനാ സാബ്ജി , ബസ്സ് സേ ആയേഗാ തോ ബഹുത് ദേർ ലഗേഗാ"

"ഠീക് മേം ആ വും ഗാ അഭി ".

നേരെ ഓട്ടോ സ്റ്റാൻന്റിനെ ലക്ഷ്യം വച്ചു നടന്നു, ഓ..എന്തൊരു തിരക്കാണ്ചുറ്റിലും , ആൾക്കൂട്ടം  ഒഴുക്കുകയാണ് , കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ജനസഞ്ചയം ...... അയാളോർത്തു ഓട്ടോക്ക് എത്ര രൂപ ആകുമോ ആവോ ? ഡൽഹിയിലെ ഓട്ടോക്കാരുടെ സ്വഭാവം അറിയാവുന്നതാണ് ഒന്നിനും ഒരു വ്യവസ്ഥയും ഇല്ല, വരുന്ന ആളും കിട്ടുന്ന പരമാവാധി പണവും , എന്തായാലും ചോദിച്ചു നോക്കാം. ഓട്ടോറിക്ഷകൾ വരി വരിയായി കാത്തു കിടക്കുന്നു .പച്ചനിറത്തിലുള്ള ചെറിയ വണ്ടികൾ . അയാളെ കണ്ടതും ഒരു കുട്ടം ആളുകൾ വളഞ്ഞു . 

"കിദർ ജാനാ ഹെ സാബ് ആയിയേ "

ഒരു വിധത്തിൽ അവരെ ഒഴിവാക്കി വീണ്ടും മുന്നോട്ടു നടന്നു ,കുറച്ചു ദൂരം നടന്നപ്പോൾ പ്രായമായ ഒരു ഡ്രൈവർ തന്റെ വണ്ടിയുമായ് വന്നു വിളിച്ചു

"ആയിയെ സാബ് "

...... ഒന്നു ശങ്കിച്ചു .പിന്നെ ചോദിച്ചു

"ഹൗസ് കാസ് ജാനാ ഹേ കിത്നാ രൂപയാ ഭയ്യാ "

ആൾ ഒന്ന് ആലോചിച്ചു എന്നിട്ടു തന്റെ നരച്ച താടിയുഴിഞ്ഞു കൊണ്ട് പറഞ്ഞു 

" ദസ് കിലോമീറ്റർ കാ സവാരി ഹെ സാബ് 200 രൂപ "

അയാൾ പറഞ്ഞു 

"ഓ ജാഥാ ഹെ കം കരോ ഭയ്യാ " 

"നെഹി സാബ് വോയി റേറ്റ് ,നഹി ഹേ തോ ആപ് ഔർ കിസി കോ പുചിയേ "

വിവേക് ആലോചിച്ചു  എന്തായാലും പോകുക തന്നെ ബാഗുകൾ ഒതുക്കി വച്ച് വണ്ടിയിൽ കയറി ഇരുന്നു . നിസാമുദ്ദീനിലെ രാജകീയ തെരുവീഥികളിലൂടെ ഓട്ടോ അതിന്റെ പ്രയാണം തുടങ്ങി ,എങ്ങും വലിയ കെട്ടിടങ്ങൾ ,ഇടക്ക് പഴയ അധിനിവേശത്തിന്റെ സ്മരണകൾ ഉണർത്തുന്ന ഉഗ്രപ്രതാപികളായ കെട്ടിട നിർമ്മിതികൾ .ഒരു നിമിഷം മനസ്സ് ചരിത്ര നിർമിതിയുടെ പിന്നാമ്പുറങ്ങളിലേക്ക് പോയി . ഇപ്പോൾ കുറച്ചു വേഗം കൂടിയിട്ടുണ്ട് എങ്ങും വലിയ തിരക്കാണ്, ഓഫീസിൽ പോയിട്ട് സംസാരിച്ചതിനു ശേഷം താമസ സൗകര്യം അവരോട് ആവശ്യപ്പെടാം ,എന്തായാലും ഖരെ സാബ് നാളെ എത്തുമന്നല്ലെ പറഞ്ഞത് , ജോലി റെഡിയായാൽ പിന്നെ പ്രശ്നമില്ല ഒരു മാസം ഫീൽഡ് അലവൻസായി ഒരു തുക വാങ്ങാം, അപ്പോൾ പിന്നെ തിരിച്ചു പോക്ക് സുഗമമാകും , കുറച്ചു പൈസ വീട്ടിലും കൊടുക്കാം ,കഴിഞ ദിവസം ആണ് അമ്മ ഓർമ്മിപ്പിച്ചത്

പലചരക്കുകടയിലെ കാര്യം സാധാനങ്ങൾ ഒക്കെ വാങ്ങണം,

 

അപ്പോൾ പ്രശ്നങ്ങൾക്ക് തൽകാലിക ശമനം ആകും, ഓട്ടോ ഒരു ഹംബ് ചാടി അയാൾ ഒന്ന് ആടിയുലഞ്ഞു . കാർന്നോർ ഇതൊന്നും ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചുക്കൊണ്ടിരിന്നു  അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നു. പുറത്ത് തണുപ്പിന്റെ കാഠിന്യം  ഏറിക്കൊണ്ടിരിന്നു, കട്ടിയേറിയ പുകചുരുളുകൾക്കിടയിലൂടെ ഓട്ടോറിക്ഷ ഓടിക്കൊണ്ടിരുന്നു.   തണുപ്പ് പാരമ്യത്തിലേക്ക് എത്തുകയാണ്  ഒന്നുകൂടി ചുരുണ്ടു കൂടി ഇരുന്നു.

 

"ഹാജി ആഗയാ..... ഹൗസ് കാസ് "

ഡ്രൈവറുടെ ശബ്ദം ശ്രദ്ധിച്ചു ,അടുത്തു കണ്ട കടയിലെ ബോർഡ് നോക്കി ഹിന്ദിയിൽ കാണാം ഹൗസ് കാസ് . ബാഗുകൾ എടുത്ത് പുറത്തിറങ്ങി ഓട്ടോക്കാരന് 200 രൂപ ക്കൊടുത്തു ബാഗുകൾ തോളേറ്റി നടപ്പ് ആരംഭിച്ചു, ഇനി അവശേഷിക്കുന്നത് 700 ഓ 800 രൂപ മാത്രം  മനസ്സിൽ അപ്പോൾ അമ്മയുടെ രൂപം തെളിഞ്ഞു , എന്തെന്നില്ലാത്ത ഒരാശ്വസവും ഒപ്പം വേദനയും മനസിൽ നിറഞ്ഞു ,നേരെ നടന്നു , മുൻപിൽ  കണ്ട പാൻ കടക്കാരന്റെ അടുത്ത് അഡ്രസ്സ് ചോദിച്ചു അയാൾക്ക് ഒരു രൂപവുമില്ല വീണ്ടും നടന്നു ,അടുത്ത ചായകടയിൽ കയറി 9 നമ്പർ സ്റ്റ്ട്രീറ്റ് എവിടെയെന്നു തിരക്കി ,നേരെ പോയിട്ട് ഒരു കിലോമീറ്റർ കഴിയുമ്പോൾ വലത്തോട്ട് പോകണമെന്ന് പറഞ്ഞു ,നടത്തം തുടർന്നു ശരീരം ആകെ വേദനിക്കുന്നു ,അസഹ്യമായ വേദന , കാര്യമാക്കിയില്ല കൊടും തണുപ്പിലൂടെ ആഞ്ഞ് നടന്നു .....കുറെ പോയപ്പോൾ ഒരു ചെറിയ ജംഗ്ഷൻ അതിനോട് ചേർന്ന് വലതു വശത്തേക്ക് ഒരു വഴി തിരിയുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു നേരെ അങ്ങോട്ടു നടന്നു, അതിശൈത്യത്തിലും നന്നായി വിയർക്കുന്നുണ്ടായിരുന്നു , വയ്യ  ...... ഒരു ഛായ കുടിക്കാം .വഴി ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യാം.അരികിൽ കണ്ട ചെറിയ ധാബയിൽ കയറി ഒരു ചായ പറഞ്ഞു ,നൊടിയിടയിൽ കടക്കാരൻ ചൂടു ചായ കൊടുത്തു . അത് ഒന്നു മൊത്തി ഒരിറക്ക് ഹാ ...... ചൂടു ചായ തൊണ്ടയിലൂടെ കിനിഞ്ഞിറങ്ങിയപ്പോൾ ഉൻമേഷം തോന്നി.ചുറ്റും കോട മഞ്ഞിന്റെ കട്ടിയായ ആവരണം , രണ്ടു വലിക്ക് ചായ അകത്താക്കി പൈസ ക്കൊടുത്തു കൊണ്ട് കടക്കാരനോട് വഴി തിരക്കി, തനിക്ക് തെറ്റിയിട്ടില്ല ഇവിടന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ നടന്നാൽ 9 നമ്പർ ഗലി തുടങ്ങുകയായി ,അവിടെന്ന് സുമാർ 300 മീറ്റർ നടന്നാൽ ബാത് റൂം ഫിറ്റിംഗ്സുകൾ വിൽക്കുന്ന തെരുവ് കാണാം അവിടെ അന്വേക്ഷിച്ചാൽ മതി .പൈസ കൊടുത്ത് നന്ദിയും പറഞ്ഞ് വീണ്ടും നടന്നു . വലത്തോട്ട് തിരിഞ്ഞു , ഇപ്പോൾ  വലിയൊരു ജനക്കൂട്ടത്തിനൊപ്പം നീങ്ങുകയാണ് .... നന്നെ ഇടുങ്ങിയ തെരുവ് . ഇരുവശത്തും  ചെറിയ സാനിട്ടറികടകൾ , പൈപ്പ്ഫിറ്റിംഗ് ഉൽപ്പന്നങ്ങളുടെ കടകൾ , തിരക്കോട് തിരക്ക് ,അയാൾ പരമാവധി ഇടതുവശം ചേർന്ന് നടന്നു , ഇടുങ്ങിയ തെരുവിലൂടെ ചീറിപ്പായുന്ന ഇരു ചക്ര വാഹനങ്ങൾ, സൈക്കിൾ റിക്ഷകൾ അങ്ങനെ സജീവമാണ് തെരുവ് ,തണുപ്പും കടുത്തു കടുത്തു വരുന്നു ,പല്ലെല്ലാം കോച്ചിപ്പിടിച്ചിരിക്കുന്ന പോലെ തോന്നി ...... കുറച്ചു നടന്നിട്ട് അടുത്ത് കണ്ട ഒരു സി.പി. ഫിറ്റിംഗ്സ്കടയിൽ കയറി അഡ്രസ്സ് ചോദിച്ചു .ഭാഗ്യം അവർക്ക് അറിയാവുന്ന സ്ഥലം ആണ് , മാത്രമല്ല തൊട്ടടുത്താണെന്നും പറഞ്ഞു . നേരെ 50 മീറ്റർ നടന്ന് വലതു വശത്ത് കാണുന്ന കടയാണ് ,ആശ്വാസമായി,ഒപ്പം സംശയവും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഫീസ് ഇത്തരം ഒരു സാഹചര്യത്തില്ലോ ? ആശങ്കകളോടെ ചുവടു വച്ചു .താൻ ഇതിനു മുൻപ് പോയിരിക്കുന്ന ഓഫീസുകളെല്ലാം വലിയ തെരുവുകളിൽ വലിയ കെട്ടിടങ്ങളിൽ ആണ്.പിന്നെ  സ്വയം ആശ്വസിച്ചു , വലിപ്പത്തിൽ എന്തു കാര്യം നല്ല കമ്പനിയായാൽ പോരെ , ഏതാണ്ട് സ്ഥലമായി എന്നു മനസ് പറഞ്ഞു, വലതു വശത്ത് ബോർഡുകൾ ശ്രദ്ധിച്ചു നടന്നു .കുറച്ച് ചെന്നു കഴിഞ്ഞപ്പോൾ അതാ  ഒരു ബോർഡ് ശ്രദ്ധയിൽപ്പെട്ടു 

" ഡയമണ്ട് സി പി. ഫിറ്റിംഗ് സ് P.Ltd "

എന്തെന്നറിയാത്ത  സുഖം   തോന്നി ,അങ്ങനെ താൻ ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തി ചേർന്നിരിക്കുന്നു , 

"അമ്മേ രക്ഷിക്കണേ" 

മനസ്സിൽ  ഓർത്തു ക്കൊണ്ട് തെരുവു കടന്ന് നേരെ ആ കടയിലേക്ക് കയറി ചെന്നു.

വലതുവശം ചേർന്ന് നിര നിരയായ കടകൾ ,അതിനിടക്ക് താരതമ്യേന ചെറിയ ഒരു ഒറ്റമുറിയാണ് ഷോറൂമും, ഓഫീസും ആയി പ്രവർത്തിക്കുന്നത്. കയറി ചെല്ലുമ്പോൾ തന്നെ ക്യാഷ് കൗണ്ടർ പോലെ ഒരു വിഭാഗം ഉണ്ട് ,അവിടെ ഏതാണ്ട് 22 വയസ്സ് പ്രായം തോന്നിക്കുന്ന  യുവാവ് ഇരിക്കുന്നുണ്ട്, ക്ലീൻ ഷേവാണ് ഏതോ ഹിന്ദി ചലചിത്രതാരത്തി നെ ഓർമിപ്പിക്കുന്ന മുഖം. അദേഹം അവിടെയിരുന്ന് മറ്റുള്ളവർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയാണ് , വിവേകിനെ കണ്ടതും കസ്റ്റമർ ആണെന്ന് കരുതി ആദരവോടെ അങ്ങോട്ട് ക്ഷണിച്ചു ,

. " ക്യാ ചാഹ് യി സാബ് ജി ? "

ഒരു നിമിഷം ആലോചിട്ട് വിവേക്   ഹസ്തദാനം ചെയ്തിട്ട് പറഞ്ഞു , 

"മേം വിവേക് രാജ് കേരളാ സേ ആയാ ,ഖരെ ജിനെ ബോലാ ആപ് കോ മിൽനെ കേലിയേ " 

ഒരു നിമിഷം ചിന്തയിലാണ്ടിട്ട് ചോദിച്ചു

"ക്യാ ഹേ ബാത് ?"

"മാർക്കറ്റിംഗ് മാനേജർ കാ കാം കേലിയേ കേരള സ്റ്റേറ്റ് മേം " 

"ആപ് ബൈഠിയേ " 

മുന്നിൽ കിടന്ന കസേര ചൂണ്ടി പറഞ്ഞു ,വിവേക് അവിടെ ഇരുന്നു .ആ ചെറുപ്പക്കാരൻ വീണ്ടും തന്റെ ജോലിയിൽ വ്യാപ്രിതനായി. വിവേകിന് എന്തോ പന്തികേട് പോലെ, എന്നാലും കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു .കടയിൽ ഇപ്പോൾ അഞ്ചോളം വരുന്ന ഇടപാടുകാർ ഉണ്ട് അവർ എന്തൊക്കെയോ സാധനങ്ങൾ വാങ്ങുന്നുണ്ട്. ഹോൾസെയ്ൽ വ്യാപാരക്കാരാണ് എന്ന് തോന്നുന്നു ഇവിടെ നിന്നാവുബോൾ കമ്പനി റേറ്റിന് സാധനങ്ങൾ കിട്ടുമല്ലോ ..ഏകദേശം പതിനഞ്ചു മിനിട്ട് കഴിഞ്ഞു കാണും , ഇപ്പോഴും തന്നെ ശ്രദ്ധിക്കുകയോ ഒന്നും ചോദിക്കുകയോ  ഉണ്ടായില്ല ,വിവേക് രണ്ടും കല്പിച്ച് ചെയറിൽ നിന്നെഴുന്നേറ്റ് ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്നു,തന്റെ നേരെ നോക്കിയിട്ട് അയാളുടെ മുന്നിലുള്ള ചെയറിൽ ഇരിക്കാൻ പറഞ്ഞുക്കൊണ്ട് ഇങനെ കൂട്ടി ചേർത്തു .

"ആപ് പാഞ്ച് മിനിറ്റ് ഔർ വൈറ്റ് കീജിയേ മേം അഭി ഫ്രീ ഹോജായേഗാ "

മുൻപിൽ കിടന്ന ചെയറുകളിലൊന്നിൽ ഇരുന്നു . ബാഗിൽ നിന്നും തന്റെ റെസ്യൂം എടുത്തുനോക്കി അത് വലതു കൈയ്യിൽ അയാൾക്ക് കൊടുക്കുവാൻ പാകത്തിൽ കരുതി വച്ചു .അപ്പോളും വിവേകിന്റെ മനസ്സിൽ എന്തോ അസ്വസ്ഥകൾ രൂപം കൊണ്ടിരുന്നു , ഇത്തരം അനുഭവം ആദ്യത്തേതാണ് .സാരമില്ല നോക്കാം, സ്വയം ആശ്വസിച്ചു .പത്ത് മിനിറ്റ് കഴിഞ്ഞു കാണും, ഇപ്പോൾ ആ ചെറുപ്പക്കാരൻ തന്റെ നേരെ തിരിഞ്ഞിട്ട്

"ഹാജി ബോലിയേ ,ക്യാ ചാഹിയേ ആപ് കോ " 

വിവേക് പറഞ്ഞു

, "സർ, മേം കേരൾ സേ ആയാ ,ഖരെ ജിനെ ഇദർ ആകെ ആപ്കോ മിൽനേ കേലിയേ ബോലാ ഥാ "

" റിഗാഡിംഗ് ക്യാ ഹെ?"

"മാർക്കറ്റിംഗ് മാനേജർ കാ കാം കേലിയേ കേരൾ സ്റ്റേറ്റ് മേം "

"ക്യാ മാർക്കറ്റിംഗ് മാനേജർ ? കേരൾ കേലിയേ ?അരെ ഭയ്യാ ....ഏസെ കുച്ച് നഹി ,അഭി മാർക്കറ്റിംഗ് സ്റ്റാഫ് കോ അപ്പോയിൻമെന്റ്  കർനേ കാ കോയി പ്ലാൻ നഹി ഹെ, ഹം കോ "

വിവേക് ആകെ സ്തoബ്ദ്ധനായി എന്നിട്ട് പറഞ്ഞു

" മേം ഖരേ സാബ് കേ സാഥ് ബാത് ചീത് കിയാ ഫോൺ പേ , ഉനോനേ ബോലാ ഇദർ ആനെ കാ"

ഉടനെ മറുപടി വന്നു കുറച്ചു പരുഷമായി തന്നെ

"ഉൻ കോ ക്യാ ബോൽനാ ഹെ ? കമ്പനി കാ മാനേജിംഗ് ഡയറക്ടർ മേം ഹൂ ,ഹം കോ അഭി ഐസാ കോയ് പ്ലാൻ നഹി ഹെ മേരാ നാം ഹർദീപ് " 

വിസിറ്റുംഗ് കാർഡ് കൊടുത്തു ക്കൊണ്ട് പറഞ്ഞു .

"ആപ്കോ ഔർ കുച്ച് കാം ഹേ തോ ബതായിയേ " 

വിവേക് ആകെ പരവശനായി, വിയർത്തു എന്നിട്ട് പറഞ്ഞു.

"ആപ് എക് ഹെൽപ് കീജിയേ ,സരാ ഖരേ സാബ് കോ ഫോൺ കർകേ പൂച്ചിയേ " 

ഇത് കേട്ട് ഹർദീപ് വിവേകിനെ ഒന്നു നോക്കി, എന്നിട്ട് ഫോൺ എടുത്ത് ഡയൽ ചെയ്തു , 

"ഹലോ, "

ഹർ ദീപിന്റെ ഉച്ചത്തിലുള്ള ശബ്ദം

"അരെ യാർ , യെ ക്യാ ഹെ ?ഇദർ എക് ആദ്മീ കേരൾ സെ ആയാ ,ഏ ക്യാ ചൽ രഹാ ഹെ? " 

അപ്പുറത്ത് നിന്നുള്ള മറുപടി കേട്ടിട്ട് ക്ഷുഭിതനായി ഹർദീപ് പറഞ്ഞു 

" ഐസാ കോയ് പ്ലാൻ അഭി നഹി ഹെ ,. കേരൾ ഉത്നാ അച്ചാ മാർക്കറ്റ് ഭീ നഹി ഹെ ,അഗർ ഓ ആദ്മീ കോ ചാഹിയേ തോ ഡിസ്ട്രിബ്യൂഷൻ കാ കാം ചാലൂകർനെ ബോലോ ,2 ലാക്ക് അഡ്വാൻസ് ദേയാഗാ തോ ഹം മെറ്റീരിയൽ ദേ ദൂംഗാ "

സംഭാഷണം കേട്ടിരുന്ന വിവേവികിന് കാര്യം പന്തിയല്ല എന്നു മനസ്സിലായി .തന്നെ ബന്ധപ്പെട്ടയാൾക്ക് പ്രത്യേകിച്ച് അധികാരം ഒന്നും തന്നെയില്ല .എല്ലാം തീരുമാനിക്കുന്നത് ഇയാളാണ്. താൻ കുറച്ചു കൂടി അന്വേക്ഷിക്കേണ്ടതായിരുന്നു ഇത്രയും ദൂരം വരുന്നതിന് മുൻപ്, ഇനി എന്തു ചെയ്യും ,എന്തായാലും ഖരെ സാബിനോട് തനിക്കൊന്ന് സംസാരിക്കണം. വിവേക് വേഗം ഹർദീപിനോട് പറഞ്ഞു 

"സർ, മുജ്കോ ബാത് കർണാ ഹെ ഉസ് കേസാഥ് " 

ഹർദീപ് ഒന്നു രൂക്ഷമായി നോക്കിയിട്ട് ഫോണിലൂടെ ഏക് സെക്കന്റ് എന്നു പറഞ്ഞിട്ട് ഫോൺ വിവേകിന് കൈമാറി, വിവേക് വേഗം ഫോൺ വാങ്ങിയിട്ട് എഴുന്നേറ്റ് കുറച്ച് നീങ്ങി നിന്നിട്ട് പറഞ്ഞു

"ഹലോ, സർജി ഏ ക്യാ ഹോ രഹാ ഹേ ?ക്യോ അഭി ഐസ ബാത് കർത്താ ഹെ വോ ആദ്മി" 

നിശബ്ദതക്കുശേഷം അങ്ങേ തലക്കൽ നിന്നും മറുപടി വന്നു 

"വിവേക് ജി എക്സ്ട്രീമ്‌ലി സോറി , മേം ഉസ്കോ പെഹ്ലാ ബോലാ ഥാ ആപ്കാ ബാരെ മേ..... ഉസ് ടൈം മേ വോ എഗ്രി ബി കിയാ , അഭി ....മേം ക്യാ ബോലേഗാ .."

"ഐ ആം സോറി മി. വിവേക്, ഹീ ഈ സ് ലുക്കിങ്ങ് ആഫ്റ്റർ ആൾ മാർക്കറ്റിംഗ് ആക്ടിവിറ്റിസ് ,യൂ നോ..... ഐ ആം ഒൺലി എ പാർട്ണർ, യൂ കൈന്റെ ലി എക്സ്ക്കൂസ് ഫോർ വാട്ട് ഹാപ്പന് ണ്ട് .....പ്ലീസ് ബിയർ വിത്ത് മീ"

എന്തു പറയണം എന്നറിയാതെ വിവേക് തരിച്ചുനിന്നു, എന്നിട്ട് പറഞ്ഞു

"മേ അഭി ക്യാ കരേംഗാ സർ ? മേം ഏ ജോബ് എക്സ്പെക്ട് കർക്കെ ആയാ ,മേരെ പാസ് പൈസാ ബി കം ഹേ,  ജാനാ ബി ഹേ.മേം കൈസെ ആജ് വാ പസ് ജായേംഗാ ? ഖരെയുടെ മറുപടി.

. " ആപ് എക് ലോഡ്ജ് മേ ആജ് സ്റ്റേ കരോ ഔർ കൽ സുബഹ് വാപസ് ജായേംഗാ നാ "

  ഉള്ളിൽ നുരഞ്ഞു വന്ന ദേഷ്യം അടക്കി വിവേക് പറഞ്ഞു 

" മേo കൈ സെ ലോഡ്ജ് ജായേംഗാ ? മേരെ പാസ് പൈസ ന ഹി ഹെ ,ടോട്ടൽ സിർ ഫ് 800 രൂപയേ ഹേ , ഉ സ്സേ വാപസ് ബി ജാനാ ഹേ..."

നിശബ്ദതക്കു ശേഷം മറുപടി , 

"ആപ് ഏക് കാം കീജിയേ മേം ഓഫീസ് മേ ബോൽക്കേ റൂം അറേൻജ് കരേഗാ , കോയ് ബാത് നഹി യൂ ഡോൺട് വറി "

വിവേകിന് ദേഷ്യവും, സങ്കടവും എല്ലാംക്കൂടി വന്നു  , പക്ഷേ പെട്ടെന്ന് തന്നെ ശാന്തനായി .ഇവിടെ ക്ഷമ കാണിച്ചേ പറ്റൂ. എങ്ങനെയെങ്കിലും ഇന്നു രാത്രി കഴിച്ചു കൂട്ടണം നേരം വെളുത്താൽ ആദ്യ വണ്ടിക്ക് തന്നെ തിരിച്ചു പോകണം ,ഖരെ ഫോൺ ഹർദീപിന് കൊടുക്കുവാൻ പറഞ്ഞു . വിവേക് വേഗം ഫോൺ അയാൾക്ക് കൈമാറി .ദേഷ്യത്തോടെ തന്നെ ഒന്നു നോക്കിയിട്ട്  ഫോൺ വാങ്ങി

"ഹാ  ബോൽ സാലെ ,റൂം . ക്യോം ...നഹി നഹി ....ഐ സെ കുച്ച് നഹി "

പിന്നെ കുറെ നേരം അവർ തമ്മിൽ എന്തോ കാര്യമായ് ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു ...... അവസാനം ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തിട്ട് തന്നെ നോക്കി ,വിവേക് നിസ്സഹായ ഭാവത്തിൽ തിരിച്ചു നോക്കി . അയാൾ ഇപ്പോൾ ഒന്നു ശാന്തനായി ,

"ഹാ .... ഭയ്യാ മേം ഏക് കാം കരേഗാ , ഇദർ എക് ഹോട്ടൽ മേം അറേൻജ് കരേംഗാ ,ആപ് കൽ കാ ഗാഡി മേം ഗാവ് ജാവോ " 

"ശുക്രിയ സാബ് ,ബഹുത് ശുക്രിയ "

വിവേക് പറഞ്ഞു .തെല്ലാശ്വാസത്തോടെ വിവേക് നിന്നു .കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ കടക്ക് പുറത്തേക്ക്  വന്നിട്ട് ബാഗ് വാങ്ങി വരാൻ പറഞ്ഞു, അയാൾ തിരിഞ്ഞു ഹർ ദീപിനെ നോക്കി .ഫോണിലാണ്, വിവേക് ആലോചിച്ചു യാത്ര പറയേണ്ട കാര്യമൊന്നുമില്ല .നേരെ തന്നെ വിളിച്ച ആളുടെ പിറകെ നടന്നു .

 

 

തന്റെ ബാഗും തൂക്കി അയാൾ മുന്നേ നടക്കുന്നുണ്ട് ,തെരുവ് ജനനിബിഡമാണ്, ആളുകൾ ഒഴുകുകയാണ്, സമയം 6 മണി ആയിക്കാണും ,മഞ്ഞ് കടുത്തു ക്കൊണ്ടിരുന്നു , മൂടൽ കാരണം  ഒന്നും കാണാനാകുന്നില്ല, എങ്ങും പുക ചുരുളുകൾ പോലെ ആവരണം, വിവേക് കൈകൾ രണ്ടും കൂട്ടി കെട്ടി നെഞ്ചോട് ചേർത്ത് പിടിച്ചു .നന്നായി തണുക്കുന്നുണ്ട് . തണുപ്പ് ശരിക്കും തനിക്കിഷ്ടമാണ്,പക്ഷേ ഈ ഡിസംബറിലെ ഡൽഹിയിലെ ശൈത്യം അതി കഠിനമാണ് സഹിക്കാനേ ആകുന്നില്ല .ചുറ്റിനും നോക്കി താനൊഴിച്ച് എല്ലാവരും സ്വറ്ററും, മഫ്ളറും, ചിലർ പുതപ്പു തന്നെയും ചുറ്റിയിരിക്കുന്നു .വിശപ്പാണെങ്കിൽ കലശലായി,ശരീരം ആകെ വേദനിക്കുന്നു ."അമ്മേ "  

 

അറിയാതെ വിളിച്ചു പോയ് . "ഇത് എന്തൊരു പരീക്ഷണം ആണ്, എത്ര നാളായി തുടങ്ങിയിട്ട് ? ഇനിയും ഒരു ശമനം ഇല്ലെന്നാണോ ? ഇത്രത്തോളം പാപങ്ങൾ താൻ ചെയ്തു കുട്ടിയിട്ടുണ്ടോ ? കണ്ണുകൾ ഈറനണിയുന്നത് അയാളറിഞ്ഞു .തളരരുത് സ്വയം ആശ്വസിപ്പിച്ചു ,എത്രയോ പരീക്ഷണങ്ങൾ ഇതിനു മുമ്പും നേരിട്ടിരിക്കുന്നു .മുമ്പോട്ട് പോവുക തന്നെ . "

"സാബ് ജി ഇസ് സൈഡ് മേ ആയിയേ "

മുമ്പിൽ നടന്ന ആൾ വിളിച്ചു. വിവേക് ഒന്നും മിണ്ടാതെ  പിറകെ നടന്നു കുറച്ചു നടന്നപ്പോൾ ഒരു പഴയ കെട്ടിടത്തിന്റെ മുൻപിൽ എത്തി റോഡിനോട് ചേർന്ന കെട്ടിടം .മുൻ വശത്തായി ഒരു ചെറിയ ബോർഡ് തുങ്ങിയാടുന്നു . 

"കോത്താരി ലോഡ്ജ് "

ഒന്ന് ആശ്വസിച്ചു ."ആയിയെ സാബ് "

മുൻപേ നടന്ന ഭായ് വിളിച്ചു .പിറകെ ചെന്നു, റിസപ്ഷനിൽ ഒരു പ്രായം ചെന്ന ആൾ മാത്രമേ ഉള്ളൂ .ഒപ്പം വന്നയാൾ അയാളോട് റും വേണമെന്ന് പറഞ്ഞു, കമ്പനിയുടെ പേരും . വേഗം റിസപ്ഷനിസ്റ്റ് വിവേകിനെ ഒന്നു അടിമുടി സൂക്ഷിച്ച് നോക്കി, എന്നിട്ട് ചോദിച്ചു 

" ഐ ഡി കാർഡ് ഹെ ക്യാ ? "

"ഹാജീ " വിവേക് മറുപടി പറഞ്ഞു . "ദേതോ " 

വേഗം പോക്കറ്റിലെ പേഴ്സിനുള്ളിൽ നിന്ന് വോട്ടേഴ്സ് ഐ ഡി കാർഡ് എടുത്തു കൊടുത്തു , കാർഡ് സൂക്ഷിച്ചു നോക്കിയിട്ട്  പറഞ്ഞു .

"അച്ചാ കേരൾ സേ ആയാ "

ആൾ ഒന്ന് സൗമ്യനായി, വന്നേക്കുന്നയാൾ കുഴപ്പക്കാരനല്ല എന്ന ഒരു ആശ്വാസ ഭാവം അയാളുടെ മുഖത്ത് കണ്ടു ,എന്നിട്ട്  ഒപ്പം വന്നയാളോട് പറഞ്ഞു . 

"300 രൂപയേ, 500 അഡ്വാൻസ് "

കൂടെ വന്നയാൾ വേഗം 500 രൂപയെടുത്ത് കൊടുത്തു .എന്നിട്ട് വിവേകിനോട് പറഞ്ഞു .

"അച്ചാ ജി ആപ് ഇദർ ആ രാം കരോ ,ഫിർ മിലേഗാ ജി "

ഇത് പറഞ്ഞ് അയാൾ നടന്നകന്നു.

"സർ, ആപ് സരാ അഡ്രസ്സ് ലിഖിയേ "

വിവേക് , കാണിച്ച സ്ഥലത്ത് എല്ലാം പൂരിപ്പിച്ചു . 

"ഹേ ച്ചോട്ടു ", 

റിസപ്ഷനിസ്റ്റ് ഉച്ചത്തിൽ വിളിച്ചു . വേഗം ഒരു പയ്യൻ ഓടി വന്നു ....

. "സാബ് കോ ലേകെ റും 205 മേ ജാവോ "

നന്ദി പറഞു വിവേക് പയ്യനൊപ്പം നടന്നു സ്റ്റെപ്പ് കയറി , ആകെ തളർന്നിരിക്കുന്നു  .പയ്യൻ റും തുറന്നു കൊടുത്തു ..... ഒരു കുടുസുമുറി അയാൾ ശ്രദ്ധിച്ചു ,പിന്നെ സമാധാനിച്ചു സാരമില്ല ഒരു രാത്രി കഴിച്ചു കൂട്ടിയാൽ പോരെ ,ധാരാളം പയ്യനെ പുറത്താക്കി വാതിൽ അടച്ചിട്ട് വിവേക് നേരെ കട്ടിലിലേക്ക് കിടന്നു .ആശ്വാസം വലിയ ആശ്വാസം തോന്നി .അങ്ങനെ കിടന്നു  മയങ്ങിയതറിഞ്ഞില്ല .

 

നന്നായി തണുക്കുന്നു ,തണുത്തു വിറക്കുകയാണ് പല്ലുകൾ കുട്ടിയിട്ടിക്കുന്നു, വിവേക് ചാടിയെഴുന്നേറ്റു ,സമയം നോക്കി 8.45 ആയി .2.30 മണിക്കൂർ ഉറങ്ങി പോയത് അറിഞ്ഞേയില്ല എന്തായാലും ഇപ്പോൾ ഒരാശ്വാസം ഉണ്ട് .വീണ്ടും ചിന്തയിലാണ്ടു.

"ഇനി എന്ത് ? ഇപ്പോൾ തന്നെ പോകുന്നതല്ലേ നല്ലത്? എന്തിന് നാളത്തേക്ക് വയ്ക്കണം ? പക്ഷേ വണ്ടിയുണ്ടാകുമോ ? "

വിവിധ ചോദ്യങ്ങൾ മനസ്സിൽ രൂപം ക്കൊണ്ടു . 

"വണ്ടി കിട്ടിയാൽ ഇപ്പോൾ പോകുന്നത് തന്നെ നല്ലത് അത്രയും നേരത്തെ വീട്ടിൽ എത്താമല്ലോ? "

മൊബൈൽ എടുത്തു റെയിൽവേ ടൈം ടേബിൾ ഗൂഗിൾ ചെയ്തു ശ്രദ്ധിച്ചു നോക്കി 11.30 ന് ഒരു സ്പെഷ്യൽ ട്രയിൻ ചണ്ഡീഖട്ടിൽ നിന്നും കന്യാകുമാരിക്കുണ്ട് .9 മണി ആകുന്നേയുള്ളൂ വേഗം പോയാൽ അതു കിട്ടും .വേഗം എഴുന്നേറ്റു ടോയ്ലറ്റിൽ പോയി നന്നായി ഒന്നു കുളിച്ചു .ഇപ്പോൾ ഒരു ഉന്മേഷം ഒക്കെ വന്നതായി തോന്നി. പെട്ടെന്ന് ബാഗിൽ നിന്ന് ഡ്രസ്സിടുത്തിട്ടു, കറുത്ത പാന്റ്സും, ടീ ഷർട്ടും ധരിച്ച് ,10 മിനിറ്റിൽ തയ്യാറായി റും ലോക്കുചെയ്ത് താഴെക്കിറങ്ങി .ന്യൂഡൽഹി സെൻട്രലിൽ നിന്നു തന്നെ വണ്ടി കിട്ടും, അവിടെ വരെ ഓട്ടോക്ക് പോകാം . ഹോട്ടൽ വെക്കേറ്റ് ചെയ്തപ്പോൾ കിട്ടിയ 200 രൂപയും ഉണ്ട്  ,അത് പ്രതീക്ഷിക്കാതെ കൈവന്നതാണ് .ഒപ്പം വന്നയാൾ കൊടുത്ത 500 രൂപയുടെ ബാക്കി .ഏതാണ്ട് 900 രൂപയോളം കയ്യിലുണ്ടിപ്പോൾ .കുഴപ്പമില്ല ,ടിക്കറ്റ് കഴിഞ്ഞാലും പിന്നെയും 2 ദിവസം അത്യാവശ്യം ആഹാരം കഴിക്കാനുള്ളതും, വീട്ടിൽ എത്താനുള്ളതും ഉണ്ട് ,ഒരു ഓട്ടോക്ക് കൈ കാണിച്ചു . 

" സെൻട്രൽ സ്റ്റേഷൻ ജാനേ ഹേ ഭയ്യാ കിത് നാ രൂപയേ "  

ഓട്ടോകാരൻ പറഞ്ഞു .... 

" സാബ് അസ്‌ലി പൈസ 200 ആയേഗാ , ലേക്കിൻ മേ അഭി ദില്ലി ജാരാ ഹാ ഹും ,റിട്ടേൺ സവാരി ഹേ,ആ പ്നേ 100 രൂപയ ദീജിയേ "

വേറെ ഒന്നും ആലോചിച്ചില്ല . വണ്ടിയിൽ കയറിയിരുന്നു .ഈ സമയത്ത് ബസ് തപ്പി നടന്നാൽ ശരിയാവില്ല. ബസാവുമ്പോൾ ഒരു പാട് സമയവും എടുക്കും . ഓട്ടോ സാമാന്യം നല്ല സ്പീഡിൽ ആണ് ഒടുന്നത് .പുറത്തേക്ക് നോക്കി . എങ്ങും അംബര ചുബികളായ കെട്ടിടങ്ങൾ , വിവിധങ്ങളായ വർണ്ണ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു .....രാത്രിയിലെ ഡൽഹിക്ക് ഒരു പ്രത്യേക സൗന്ദര്യം തന്നെയാണ് '' 

മുൻപ് വന്നപ്പോൾ പല രാത്രികളും ഡൽഹിലിയിലെ റോഡുകളിലൂടെ നടന്ന് നേരം വെളുപ്പിച്ചിട്ടുണ്ട് ഒരു പാട് സ്ഥലങ്ങൾ കാണുവാനും ഉണ്ട് അന്ന് വളരെ ക്കുറച്ചിടങ്ങളെ പോകുവാനൊത്തുള്ളൂ ,സ്ഥലങ്ങൾ കാണുന്നതിലുപരി അധിക സമയം റൂമിൽ തന്നെയായിരുന്നു അന്ന് കമ്പനിയുടെ ആവശ്യവുമായി വന്നതിനാൽ ഒരു പാട് ജോലികൾ തീർക്കേണ്ടതുണ്ടായിരുന്നു..... വൈകുന്നേരമാവുമ്പോൾ ഒരു ബോട്ടിൽ വാങ്ങി, അതും സേവിച്ച് റൂമിലിരിക്കും .....എപ്പോഴോ കിടന്ന് ഉറങ്ങുo..."

കിത് നാ ദൂർ ഔർ ഹെ ഭായ് ? "

ഓട്ടോക്കാരനോട് ചോദിച്ചു 

"ആഗയാ സർ സിർഫ് ഏക് കിലോമീറ്റർ ബസ് " 

അയാൾ ഇറങ്ങാൻ തയ്യാറായി , ബാഗെടുത്ത് മടിയിൽ വച്ചു .പേഴ്സ് ഒന്നുകൂടി നോക്കി .ഭദ്രമാണ് , അപ്പോഴേക്ക്  ഡ്രൈവർ ന്യൂഡൽഹി സെൻട്രൽ റെയിൽവേ സ്റ്റേഷനു മുൻപിൽ വണ്ടി നിറുത്തി . ഓട്ടോക്കാരന് പൈസയും ക്കൊടുത്ത് നേരെ നടന്നു ...... ഇപ്പോൾ സമയം 10.05.നേരെ നടന്ന് അൺ റിസർവ്‌ഡ് ടിക്കറ്റ് ക്യൂവിൽ നിന്നു, തിരക്കുണ്ട് ,പെട്ടെന്നാണ് വീട്ടിലെ കാര്യം ഓർമ്മ വന്നത്, അയ്യോ  വിളിച്ചിട്ടില്ല ഇന്റെർവ്യൂ കഴിഞ്ഞ് വിളിക്കാം എന്നു പറഞ്ഞിരുന്നതാണ് ,ഫോണെടുത്തു അമ്മായിയുടെ വീട്ടിലേക്ക് വിളിച്ചു,  ചേച്ചിയോട് കാര്യം പറഞ്ഞു ജോലിയുടെ കാര്യം അവർ പിറകെ അറിയിക്കാമെന്നാണ് പറഞ്ഞത് അമ്മയെ വിവരം പറഞ്ഞ് സമാധാനിപ്പിക്കാനും ഏൽപ്പിച്ച്  ഫോൺ കട്ട് ചെയ്തു .ക്യൂ ഏതാണ്ട് കൗണ്ടറിനടുത്ത് എത്താറായി , കൗണ്ടറിലിരുക്കുന്നത്  പ്രായം ഉള്ള സർദാർജി ആണ് നല്ല ഐശ്വര്യമുള്ള മുഖം ,എന്തോ ഒരു പ്രത്യേകത ആ മുഖത്തിനുണ്ട് .അപ്പോളേക്കും അയാളുടെ ഊഴം ആയി , 

"ഏക് ആലുവ ജീ "

വിവേക് പറഞ്ഞു 500 രൂപയും കൊടുത്തു, സർദാർജി ഒന്നു നോക്കി പുഞ്ചിരിച്ചിട്ട് ടിക്കറ്റും ബാക്കിയും തന്നു .വേഗം നടന്നു ,ഇനി പ്ലാറ്റ്ഫോം തപ്പണം 10 ഓളം പ്ലാറ്റ്ഫോമുകൾ ഉണ്ട് ഡൽഹി സ്റ്റേഷനിൽ ,നടന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കയറി ഒന്നിരിക്കാം അതിനു മുമ്പു കണ്ട റെയിൽ പോർട്ടറോട് ചോദിച്ചു പ്ലാറ്റ്ഫോം നമ്പർ 6 ലാണ് വണ്ടി വരുന്നത് എന്ന് പറഞ്ഞു, ചിലപ്പോൾ ലേയ്റ്റ് ആകാറുണ്ട് എന്നും

"അതൊരു പുതിയ സംഭവമല്ലല്ലോ? ഇന്ത്യൻ റെയിൽവേ എന്നും അങ്ങനെ തന്നെയായിരുന്നല്ലോ ? "

എന്തായാലും പത്തു മിനിറ്റ് ഇരിക്കാം വിവേക് അടുത്തു കണ്ട കോൺക്രീറ്റ് ബഞ്ചിൽ ഇരുന്നു . അപ്പോഴാണ് വലത്തു കൈയ്കകത്ത് ചുരുട്ടി പിടിച്ചിരിക്കുന്ന ടിക്കറ്റിനെ കുറിച്ചോർത്തത്, സർദാർജി തന്ന ടിക്കറ്റും, ബാക്കിയും താൻ നോക്കിയിരുന്നില്ല .കൈ തുറന്നു നോക്കിയപ്പോൾ ആദ്യം കണ്ടത് ടിക്കറ്റാണ്, അതിനടിയിൽ പൈസയുമുണ്ട്.ടിക്കറ്റെടുത് നോക്കി കറക്ട് ആണ് .ന്യൂഡൽഹി - ആലുവ - 325 രൂപ.....പിന്നെ ബാലൻസ് ശ്രദ്ധിച്ചു , ആകെ പരിഭ്രാന്തനായി 125 രൂപ ബാലൻസിനു പകരം 625 രൂപ !!! ഈശ്വരാ ....തന്റെ കഷ്ടപാട് മനസ്സിലാക്കി സഹായിച്ചതാണോ ? ഹേയ് സർദാർജിക്ക് തെറ്റിയതാ ,1000 രൂപയുടെ ബാലൻസാണ് തന്നത് .എന്തായാലും ഉപകാരമായി ഈ ഒരവസ്ഥയിൽ, ആകെ ബുദ്ധിമുട്ടി നിൽക്കുമ്പോൾ വലിയൊരാശ്വാസം .....ഇനിയിപ്പോൾ വേണമെങ്കിൽ സ്ലീപ്പർ ക്ലാസ്സിൽ കയറാം ടി.ടി.ആറിന് ഒരു 200  രൂപ കൊടുത്താൽ സുഖമായി കിടന്നുറങ്ങി പോകാം , ഇപ്പോൾ തനിക്കാവശ്യവും അതു തന്നെയാണ് സ്വസ്ഥത.അല്ലെങ്കിൽ ജനറിൽ തന്നെ പോയിട്ട് ഭക്ഷണത്തിന്റെ പൈസ കഴിഞ്ഞ് ബാക്കി വീട്ടിലേക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാം , സാധനങ്ങൾ എല്ലാം തീർന്നെന്നാണല്ലോ അമ്മ പറഞ്ഞത് ,അമ്മക്ക് മരുന്നും വാങ്ങാഠ.എന്തായാലും കുറെ കഷ്ടപ്പെടുത്തിയെങ്കിലും അവസാനം ദൈവം ഒരു വഴി കാണിച്ചു തന്നു . അല്ലെങ്കിലും താൻ അതിനു മാത്രം തെറ്റൊന്നും ആരോടും ചെയ്തിട്ടില്ലല്ലോ ? വിവേകോർത്തു . ഇങ്ങനെ ഓരോന്നു ആലോചിച്ച് മടിയിലിരിക്കുന്ന ബാഗിൽ തല ചായ്ച് ഇരുന്നു .....പെട്ടെന്ന് മനസ്സിലേക്ക് ടിക്കറ്റ് തന്ന സർദാർജിയുടെ മുഖം കടന്നുവന്നു, അയാളുടെ ഐശ്വര്യമുള്ള വട്ടമുഖവും, നിഷ്കളങ്കമായ ചിരിയുമെല്ലാം . സ്വാഭാവികമായിട്ടും ഈ 500 രൂപ അയാളുടെ ശബളത്തിൽ നിന്നും കട്ട് ചെയ്യും ,ഭാര്യയും, കുട്ടികളും അനുഭവിക്കേണ്ടുന്ന പൈസ ,ഒരാളുടെ സമർപ്പണത്തോടെയുള്ള തൊഴിലിന്റെ കൂലി, മറ്റൊരാളുടെ വിയർപ്പിന്റെ ഉൽപ്പന്നം .താനെന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ? ഇത് തനിക്കർഹിച്ചതാണ്, 2 ദിവസത്തെ തന്റെ കഷ്ടപാടിനുള്ള കൂലിയാണ് അത് പോലെ അനുഭവിച്ചില്ലേ ? ഒരു പാട് സങ്കടപ്പെട്ടില്ലേ ?.... അപ്പോൾ ദൈവമായിട്ട് ഒരു വഴി കാണിച്ചു തന്നതാണ് .മര്യാദക്ക് ഭക്ഷണമെങ്കിലും കഴിച്ച് യാത്ര ചെയ്യാൻ നോക്ക്, കഴിയുന്ന എന്തെങ്കിലും വീട്ടിലേക്ക് വാങ്ങി കൊടുക്കുവാൻ .അല്ലാതെ താൻ ഒരു തെറ്റും ചെയ്തിട്ടില്ല : ഒന്നും പിടിച്ചു വാങ്ങിയിട്ടുമില്ല ... മനസാക്ഷിക്കുത്തിന്റേതായ ഒരു പ്രശ്നവും ഇവിടെ ഉദിക്കുന്നില്ല , അയാളുടെ ജോലിയിൽ ശ്രദ്ധയും, ജാഗ്രതയും കാണിക്കേണ്ടത് അയാളുടെ മാത്രം ആവശ്യമാണ് . ഉത്തരവാദിത്തമില്ലെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും .തന്നെ സംബന്ധിച്ച് ഇപ്പോൾ ഈ 500 രൂപക്ക് ഒരു പാട് മൂല്യമുണ്ട് ...... തന്റെ പല കാര്യങ്ങളും അതുക്കൊണ്ട് നടക്കും.

സർദാർജി, ശ്രദ്ധ പുലർത്തേണ്ടിയിരുന്നു . ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്തങ്ങൾ ,അവിടെ അശ്രദ്ധ കാണിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാകും,  സ്വയം ന്യായീകരണങ്ങൾ കണ്ടെത്താൻ നോക്കി ,പക്ഷേ, സമയം പോകുന്തോറും സർദാർജിയുടെ മുഖം അയാളുടെ മനസ്സിൽ നിറഞ്ഞു വന്നുകൊണ്ടേയിരുന്നു ...... വിവേക് ആകെ അസ്വസ്ഥനായി എങ്കിലും അതങനെയാണോ ? മറ്റൊരാളിന്റെ അധ്വാനത്തിന്റെ ഫലം അല്ലേ തന്റെ പോക്കറ്റിൽ ഇരിക്കുന്നത് ? വേഗം ആ 500 രൂപ  നോക്കി, ഒറ്റനോട്ടത്തിൽ തന്നെ നോട്ടിൽ തെളിഞ്ഞു നിൽക്കുന്നത് സർദാർജിയുടെ പുഞ്ചിരിക്കുന്ന മുഖം..... അകത്തെവിടെയോ ഒരു വേദന തോന്നി...... കൊളുത്തി പ്പിടിക്കും പോലൊരു വേദന .അപ്പോളും അകത്തിരുന്നു മറ്റവൻ പറഞ്ഞു 

"നിനക്ക് വേറെ പണിയൊന്നുമില്ലേ ?ആ പൈസയും കൊണ്ടുപോയി അത്യാവശ്യം പ്രശ്നങ്ങൾ തീർക്കാൻ നോക്കൂ . വിവേക് ധർമ്മസങ്കടത്തിലായി, എന്താണ് വേണ്ടത് 

"തനിക്ക് അത്യാവശ്യമാണ് ....... പക്ഷേ, അത് തനിക്കർഹതപ്പെട്ടതല്ലല്ലോ? മറ്റൊരാൾക്ക് അവകാശപ്പെട്ടെ തല്ലെ ? അതിങ്ങനെ കയ്യിൽ വക്കാമോ?  കാര്യം താനൊരു മുടിയനായ പുത്രനായിട്ടാണ് അറിയപ്പെടുന്നത് , ഇന്നുവരെയുള്ള ജീവിതത്തിലുടനീളം ചില അടിസ്ഥാന ആശയങ്ങൾ, തത്ത്വങ്ങൾ ജീവിതത്തിൽ വിട്ടുവീഴ്ചയില്ലാതെ പുലർത്തി പോന്നിട്ടുണ്ട് .ആളുകൾ എന്തു വേണമെങ്കിലും പറയട്ടെ .അതൊന്നും തന്നെ ബാധിക്കാറില്ല .അങനെ സ്വയം ഒരു ചർച്ചയിൽ ഏർപ്പെട്ടു ..... മനസ്സിലേക്ക് വീണ്ടും ഐശ്വര്യവാനായ സർദാർജിയുടെ മുഖം നിറഞ്ഞു നിന്നു ....... ഇപ്പുറത്ത് ഇനിയുള്ള 2 ദിവസത്തെ ഭക്ഷണം, ട്രയിനിലെ ദുരിതം നിറഞ്ഞ യാത്ര .എന്തു ചെയ്യണം?എന്തായാലും അത് തനിക്കർ ഹതപ്പെട്ടതല്ല, ആ പൈസക്കൊണ്ട് തന്റെ പ്രശ്നങ്ങൾ ഒന്നും അവസാനിക്കാനും പോകുന്നില്ല ..... തന്റേതല്ലാത്ത ഒന്നും തനിക്കു വേണ്ട ....... തനിക്ക് ലഭിക്കാനുള്ളത് സാവധാനം വന്നു ക്കൊള്ളും .മറ്റൊരാൾ അനുഭവിക്കേണ്ടുന്നത് എന്തായാലും അതങ്ങനെ തന്നെ പോകണം അപ്പോളേ നീതിയാവൂ ...... നീതി നടപ്പിൽ ആകണം ..... അവിടെ ചെറിയ നീതി വലിയ , നീതി അങ്ങനെ  ഇല്ല . നീതികേടിന് താനായി കൂട്ടുനിന്നു കൂടാ , പെട്ടെന്ന് ചാടി എഴുന്നേറ്റു ...... ഒരു പ്രത്യേകാവേശത്തോടെ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു ,തിരക്കുണ്ട് അത് ശ്രദ്ധിച്ചില്ല ..... നേരെ സർദാർജി ഇരിക്കുന്ന കൗണ്ടറിന് മുൻപിൽ എത്തി ......

"ഏക് മിനിട്ട് സാബ് " 

സർദാർജി തന്നെ ഒന്നു നോക്കി 

." ക്യാ ഹെ സാബ് ?"

വിവേക് പറഞ്ഞു 

"ആപ് നേ മുജ്‌കോ 500 രൂപയാ ജാതാ ദിയാ ബാലൻസ് " 

"ഹേ ഭഗവാൻ " 

സർദാർജി പറഞ്ഞു .

"ടിക്കറ്റ് ദീജിയെ സാബ് ആപ് കാ "

വിവേക് ടിക്കറ്റെടുത്ത് ക്കൊടുത്തു .  ടിക്കറ്റും നമ്പറും, അകൗണ്ട് റണ്ണിംഗ് സ്റ്റേറ്റ് മെന്റും സൂക്ഷ്മമായി കൂട്ടി നോക്കി ....... പൈസ എണ്ണി നോക്കി ,പെട്ടെന്ന് സർദാർജി ചിരിച്ചു..

." സഹി ഹെ സാബ് ജി ,ആപ് ബോലാ സച്ചാ ഹെ 500 രൂപയെ ഷോർട്ട് ഹെ "

,500 രൂപയെടുത്ത് സർദാർജിക്ക് നീട്ടി ..... പൈസ വാങ്ങിയിട്ട് ആ മനുഷ്യൻ നിറകണ്ണുകളോടെ പറഞ്ഞു .

"ഹേ ബേട്ടാ ..... ഭഗവാൻ ആ പ് കേ സാഥ് ഹേ........ ഔർ കിസി ഹേ തോ ഏ പൈസ നഹി വാ പസ് ധൂംഗാ...ജീതേ രഹോ ബേട്ടാ ,ഈശ്വർ കാ പൂരാ അനുഗ്രഹ്, ആശിർവാദ് ആ പ് കോ 

സരൂർ മിലേഗാ ബേട്ടാ " 

വിവേക് സർദാർജിയെ തൊഴുതു "നമസ്തേ ജി " 

നേരെ തിരിഞ്ഞു നടന്നു സമയം നോക്കി 15 മിനിറ്റ് കൂടി ഉണ്ട് വണ്ടി വരാൻ . എന്തെന്നില്ലാത്ത ആശ്വാസം , ആ മനുഷ്യന്റെ മുഖം, ചിരി ഒന്നും മനസ്സിൽ നിന്ന് മായുന്നില്ല ,ഡൽഹി വരവ് സാർത്ഥകമായി .

"ഈശ്വരാ നന്ദി " 

ഇനി താൻ ചുമക്കേണ്ടുന്ന സ്വപ്നങ്ങളും, ദുരിതങ്ങളും പേറി യാത്ര തുടരാം ....... അതല്ലെ നമുക്ക് കഴിയൂ ......

." ശരിയാവും എല്ലാം ശരിയാവും ,

കുറച്ച് താനും തെളിയാനുണ്ട് , അവസരങ്ങൾ എല്ലായ്പ്പോഴും കിട്ടിയെന്നു  വരില്ല, ലഭിക്കുന്ന അവസരങ്ങളെ വിവേകപൂർവം വിനിയോഗിക്കണം ,സ്വയം തെളിയുമ്പോൾ മുന്നോട്ടുള്ള വഴികളും താനെ തെളിയും........ തെളിഞ്ഞേ പറ്റൂ"

വിവേക് ഒന്നു ചിരിച്ചു ലേശം ഉച്ചത്തിൽ തന്നെ, പിന്നെ നേരെ 6 നമ്പർ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നു . അടുത്ത യാത്രയിലേക്ക് ...അവസാനിക്കാത്ത യാത്രകൾ , സ്ഥലങ്ങളും , ഭാഷകളും, ആളുകളും മാത്രം മാറുന്നു ...... യാത്രകൾ തുടർന്നു ക്കൊണ്ടേയിരിക്കുന്നു ...... വിവേക് ഒന്നു പുഞ്ചിരിച്ചിട്ട്  മനസ്സിൽ പറഞ്ഞു .....

 

"  സബ് ഠീക് ഹോ ജായേഗാ ...... ഭായ് സബ് ഠീക് ഹോ ജായേഗാ ".

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com