ADVERTISEMENT

നഷ്ടമായത് എനിക്കല്ലേ കാലമേ

ഇഷ്ടമായിരുന്ന എൻ പ്രിയ ജീവിതം

 

ഉറ്റവർ പോയെന്റെ വാസഗേഹം പോയി

ഒറ്റയായ് ഈ മണ്ണിൽ ശേഷകാലം ഞാനും

 

നിന്നിടം പോലുമേ സ്വന്തമല്ലാതായി

എന്തിനീ ദുർവിധി എന്നെ ചതിച്ചുപോയ്‌ 

 

ദുഃഖം നിറഞ്ഞെന്റെ നെഞ്ചകം തേങ്ങുന്നു

ദുഃസ്വപ്നമായെന്റെ ജീവിതം തിങ്ങുന്നു

 

ഇത്ര ദുരന്തങ്ങൾ  ആർക്കുള്ള ശിക്ഷ!

തെറ്റ് ചെയ്തോർക്കെല്ലാം കിട്ടിയോ ശിക്ഷ? 

 

മണ്ണിന് നൊന്താൽ മഴ കരഞ്ഞീടുമോ

മഴയുടെ വേദന കാറ്ററിഞ്ഞീടുമോ

 

കാറ്റിന്റെ തേങ്ങലിൽ ഭൂമിയും നോവുമോ

ശിക്ഷയായ് ഭൂമി നീ പൊട്ടിത്തെറിക്കുമോ

 

ചോദ്യങ്ങൾ ഏറെയീ വൈകിയ വേളയിൽ

ഭൂമി എടുത്തല്ലോ എന്റെ പൈതങ്ങളെ

 

ഞാൻ എന്റെ മണ്ണിനെ സ്നേഹിച്ചിരുന്നു

എന്നിട്ടും സർവതും നഷ്ടമായ്‌ മണ്ണിതിൽ 

 

മരം മുറിച്ചോരെല്ലാം സൗധങ്ങൾ തീർത്തു

പ്രകൃതി തൻ നൊമ്പരം പെരുമഴ തീർത്തു

 

ഭൂമി കുഴിച്ചവർ സമ്പത്ത് കൊയ്തു

ഭൂമിയെ അറിഞ്ഞവൻ പെരുവഴി പൂകി 

 

എങ്കിലും കാലമേ  എല്ലാം മറക്കാനായ് 

ഏകനാം എന്നെ നീ മണ്ണായി മാറ്റുക ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com