സോണി കാരയ്ക്കല്‍ എഴുതിയ പത്ത് കുറുങ്കവിതകള്‍

malayalam poems by sony karaykkal
Representative image. Photo Credit:Triff /Shutterstock.com
SHARE

പാഠം ഒന്ന് 

വാതിലടയ്ക്കാനാണ്

അവളെന്നെ 

ആദ്യം പഠിപ്പിച്ചത് 

പിന്നെ വാ അടയ്ക്കാനും.

പ്രവാസം 

നാട്ടിലെത്തി 

പെട്ടിതുറക്കും മുന്‍പേ 

ഞെട്ടിപ്പിക്കുന്ന ചോദ്യം 

തിരിച്ചെന്നാ പോക്ക് ?

അതോടെ പെട്ടിയുമടച്ച്

മരുഭൂമിയിലേക്ക് 

ഓടാന്‍ തോന്നും.

വീട് 

വീടുവെയ്ക്കാന്‍ 

വീടുവിട്ടവര്‍

വീടുവെച്ചപ്പോള്‍

വീട്ടില്‍ നിന്നും പുറത്ത് 

പരിഷ്കാരം 

പണ്ട് അടിക്കൊരു-

മുന്നറിയിപ്പുണ്ടായിരുന്നു 

ഇന്ന് കൊട്ടെഷനായതിനാല്‍

മരിച്ചറിയിപ്പ് മാത്രേയുള്ളൂ

 അട്ട 

അട്ടപോലെ 

ഒട്ടിക്കിടന്നവള്‍

ഇന്ന് മെട്രോപോലെ 

ഓടിനടക്കുന്നു 

 കാലന്‍

കാരണംകാണിക്കല്‍-

നോട്ടീസ് കാണിക്കാതെ 

കടന്നുവരുന്ന 

കാര്യസ്ഥനാണ് കാലന്‍.

വയര്‍ലെസ്സ് 

പൊക്കിള്‍ക്കൊടി

മുറിച്ചുകളഞ്ഞപ്പോള്‍

ഞാനും നീയും

വയര്‍ലെസ്സായി .

മുഷിപ്പ് 

രാഷ്ട്രീയക്കാര്‍ക്ക് 

യോജിച്ച നിറം 

കറുപ്പോ വെളുപ്പോ ?

എന്തായാലും മുഷിയുന്നത് 

നിറമല്ലല്ലോ ജനമല്ലേ ?

വാര്‍ത്തകള്‍ 

വര്‍ത്തമാനകാലത്ത് 

വര്‍ത്തമാനം കുറഞ്ഞു.

വാര്‍ത്തകള്‍ മാത്രം 

കുറഞ്ഞില്ല..

സംസാരം 

പുട്ടുപോലെയാണ് 

അവളുടെ സംസാരം 

ഇടയ്ക്ക് തേങ്ങയും 

ജീരകവും അരിപ്പൊടിയും 

പുകയും കാണും 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA