ADVERTISEMENT

 

ഉച്ച സൂര്യൻ 

പൊരിഞ്ഞ വെയിൽ

പാലത്തിന് മുകളിൽ 

തിരക്കിട്ട് പായുന്ന 

വാഹനങ്ങൾ  

പാലത്തിന് താഴെ 

മുഷിഞ്ഞ കമ്പിളി പുതച്ച് , 

കറുത്ത തൊപ്പി വെച്ച് ലോട്ടറി വിൽക്കുന്ന വൃദ്ധ 

ഇന്നലത്തെ മഴയുടെ തണുപ്പ് 

അവരുടെ ചുളിഞ്ഞ മുഖത്ത് 

           

ജോലിത്തേടി നടന്ന് വലഞ്ഞ അയാൾ  

ഒരു കൈയിൽ ബാഗ്, പിന്നെ കുട 

“മോനേ, ഒരു ലോട്ടറി എടുക്കുന്നോ?”

“ഇല്ല”

“എനിക്കു ഭാഗ്യം ഇല്ല അമ്മേ”

 

തോൾ സഞ്ചി തുറന്ന് 

കിട്ടിയ രണ്ട് റൊട്ടി 

അയാൾ  അവർക്ക് കൊടുത്തു 

“വേണ്ട മോനെ”

“എന്റെ കൈയിൽ 

ഇതേ ഉള്ളൂ അമ്മാ” 

അവർ റൊട്ടി സാരിത്തലപ്പിൽ പൊതിഞ്ഞു. 

വിശപ്പ്, 

ഉച്ച സൂര്യൻ 

ഇനി ഒന്നുമില്ല കഴിക്കാൻ 

അയാൾ നടന്നു .. 

 

രണ്ടാം ദിവസം 

വീണ്ടും അതേ വഴി 

കൈയിൽ ആകെ രണ്ടു റൊട്ടി 

വൃദ്ധ 

“മോനേ, ലോട്ടറി ”

“വേണ്ട അമ്മേ”

ഉണ്ടായിരുന്ന റൊട്ടി വൃദ്ധയ്ക്ക് .. 

അയാൾ നടന്നകന്നു .. 

വിശപ്പും ,ദാഹവുമറിയാതെ  

ജോലി തേടി .. 

ആഴ്ചകൾ ... 

ഒരു ദിവസം 

അയാൾ പറഞ്ഞു 

“ജോലി കിട്ടി”

വൃദ്ധ ഒന്നും മനസ്സിലാകാത്ത പോലെ 

തലയാട്ടി .. 

പാലത്തിന് മുകളിൽ 

വാഹനങ്ങൾ പതിവ്പോലെ 

പൊയികൊണ്ടേ ഇരുന്നു 

പാലത്തിന് താഴെ വൃദ്ധ 

പതിവ് റൊട്ടിക്കായി കാത്തിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com