ADVERTISEMENT

പശ്ചാത്തലഗീതത്തോടെ യവനികയുയരുന്നു. 

കളിവിളക്കിൻ തിരി തെളിയുന്നു... 

താളലയത്തോടെ അരങ്ങുണരുന്നു.

നിറഞ്ഞാസ്വദിക്കുന്ന കാണികൾ നിരക്കുന്നു..

ഭാവരാഗതാളങ്ങളിൽ നാട്യം തുടങ്ങുന്നു. 

സംഗീതമേള ലയത്തോടെ ..

താളാത്മക മുദ്രകൾ കാട്ടി..

ശൃംഗാരലാസ്യത്തോടെ ..

നടനം തുടരുന്നു..

ഇടയ്ക്കൊരു നാൾ അന്യമാകുന്നു

ഗാനവീചികൾ കാതുകളിൽ ..

അകന്നുപോകുന്നു താളവും മേളവും..

മറയുന്ന കാഴ്ചയും മായുന്ന കാണികളും ..

കളിവിളക്കിൻ ദീപം കരിന്തിരി കത്തുന്നു.

ഇരുട്ടുപടരുന്നു ..

ചുവടുകൾ ഇടറുന്നു..

തളരുന്നു കൈകാലുകൾ..

യവനിക താഴും മുമ്പേ അരങ്ങൊഴിഞ്ഞീടേണം ...

താളം പിഴയ്ക്കാതെ..  മുദ്രകൾ മായാതെ .....

മറയുന്നു യവനികയ്ക്കുള്ളിൽ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com