ADVERTISEMENT

ഈ വലിയ വെളിച്ചത്തിലും

 

ഈ വലിയ വെളിച്ചത്തിലും

എന്തായിരിക്കും

നിത്യവും സൂര്യൻ

അന്വേഷിക്കുന്നുണ്ടാവുക

വിലപ്പെട്ട എന്തോ

നഷ്ടപ്പെട്ടതുപോലെ.

 

 

മുക്കുവൻ

 

പുലരിതൻ കണ്ണുകൾ

മീനായി പിടയ്ക്കുന്ന

പുഴയിലതുകോരുവാൻ  

വയ്യാതെ തോണിയിൽ

വിയർക്കുന്നു മുക്കുവൻ.

 

 

മൗനം

 

വീണുടയാതെ നീ

കാത്തുപോരുന്നു മൗനം,

ഞാനോ 

ചില്ലുകൊണ്ട്

മുറിയാതിരിക്കുവാനും.

 

 

സാന്നിധ്യം

 

ഇറ്റുനേരം മരച്ചോട്ടിൽ

പുഴയോരത്തിരിക്കവേ

നിന്റെ സാന്നിധ്യം

എനിക്കേകി നീ

മടങ്ങുന്നു കുമിളയായ്

അതിൽ നിറയേ

തിരയടിപ്പു പരമാനന്ദവേദന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com