ADVERTISEMENT

ഇസ്മയിലിന്നലെ വന്നുവോ വീണ്ടും

മുറിയിലിരുന്നുവോ, കഥകൾ പറഞ്ഞുവോ?

മനസ്സിലെ നിറയുന്ന കദനങ്ങളൊക്കെയും

മിഴികളിൽ കണ്ണുനീരായി തുളുമ്പിയോ?

മരുഭൂമിയിൽ കാറ്റ് വീശുന്ന രാത്രിയിൽ

ആദ്യമായ് നീ വന്നതിന്നുമുണ്ടോർമ്മയിൽ

പരിചയത്തിന്റെ തുടക്കമാ രാത്രിയിൽ

പരിദേവനത്തിന്റെ കഥയെത്ര രാത്രിയിൽ..

ദാരിദ്ര്യ ദുരിതങ്ങൾ തീരുന്ന നാളുകൾ

കടൽ കടന്നെത്തി നീ നിറയും പ്രതീക്ഷയായ്

നിർഭാഗ്യ രേഖകൾ പായുന്ന പാതകൾ 

നിശ്ചയമില്ലാതെ നീളുന്ന വേളകൾ.. 

പാതയിൽ വീണു പൊലിഞ്ഞ നിൻ ജീവനും

ചോരയിൽ ചിതറിയ നിൻ സ്വപ്നബാക്കിയും

എങ്ങുമെത്താത്ത നിൻ മോഹങ്ങളും പെയ്തു-

തീരാതെ പോയ നിൻ ഹൃദയ ദാഹങ്ങളും..

ഇസ്മയിലിന്നലെ വന്നുവോ വീണ്ടും

മുറിയിലിരുന്നുവോ, കഥകൾ പറഞ്ഞുവോ

മനസ്സിലെ നിറയുന്ന കദനങ്ങളൊക്കെയും

മിഴികളിൽ കണ്ണുനീരായി തുളുമ്പിയോ?

 

(ഗൾഫ് ജീവിതത്തിനിടയിൽ പരിചയപ്പെട്ട, അകാലത്തിൽ അപകടത്തിൽ മരിച്ച തിരുവനന്തപുരംസ്വദേശി ഇസ്മയിലിന്റെ ഓർമ്മയ്ക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com