ADVERTISEMENT

എന്‍ വഴിത്താരയിലെന്നും നിറയുന്ന

സന്മാര്‍ഗ്ഗദര്‍ശിയാണെന്നും മഹാത്മജി

ആ സത്യസ്വരൂപനെന്‍ മനസ്സില്‍ നിറക്കുന്നു

സ്വാതന്ത്ര്യ ചിന്തകള്‍ ആദര്‍ശബോധങ്ങള്‍

പിറവി കൊണ്ടല്ലോ ഒരഹിംസതന്‍ പ്രതിരൂപം 

പോര്‍ബന്തറില്‍ സ്വാതന്ത്യ വാഞ്ഛയില്‍

ദരിദ്രനാരായണന്‍ തന്‍ ജീവിതം പേറി ത്യജിച്ചു 

കൗമാരത്തില്‍ ആഡംബരസുഖങ്ങളെ

സത്യത്തെ മുറുകെ പുണര്‍ന്നെന്നും 

ഗാന്ധിജി തൊട്ടുകൂടായ്മകള്‍ ദൂരത്തെറിഞ്ഞു

വര്‍ണ്ണവെറിക്കെതിരായ് പോരാടി ആഫ്രിക്കയില്‍

അടിമത്തത്തിനെതിരെ അനവരതം ഇന്ത്യയിലും

ആര്‍ഷഭാരതപൈതൃകം പേറിലും  

നാനാത്വത്തില്‍ ഏകത്വം മുറുകെ പുണര്‍ന്നു

ക്വിറ്റ് ഇന്ത്യ ചരിതവും പൂര്‍ണ്ണ സ്വരാജും 

ഗാന്ധിജി തന്‍ പുതിയ പടയൊരുക്കങ്ങളായ്

ദ്വേഷങ്ങളില്ലാത്ത യുദ്ധമുറയെന്നപോല്‍

അഹിംസയെ ഹൃത്തില്‍ പുണര്‍ന്നല്ലോ ഗാന്ധിജി 

വെടിയൊച്ചയില്ലാത്ത ഹിംസയില്ലാത്തതാം 

സ്വപ്നമായിരുന്നല്ലോ ഗാന്ധിക്ക് സ്വാതന്ത്ര്യം

കോടാനുകോടി ജനത തന്‍ 

സ്വപ്നത്തെ മനസ്സിലേറ്റിക്കൊണ്ടു മുന്‍പേ ഗമിച്ചു

ലോകത്തെയൊക്കെയും വിസ്മയിപ്പിച്ചു  

ഗാന്ധിമാര്‍ഗ്ഗേന നേടിയതല്ലയീ സ്വാതന്ത്ര്യം

കാലങ്ങളിങ്ങനെ പോകെ പോകെ

ആശ്ചര്യമായിന്നും വര്‍ത്തിപ്പൂ ഗാന്ധിജി 

ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നെന്നു

ലോകജനതയൊന്നാകെ സംശയിച്ചീടും വണ്ണം!

ക്രിസ്തുവിന്‍ ത്യാഗവും കൃഷ്ണന്റെ കൗശലവും 

ബുദ്ധന്റെ അഹിംസയും ഒരാളില്‍ ചേരുകില്‍ 

അതല്ലോ സാക്ഷാല്‍ മഹാത്മാഗാന്ധി

അമിതസ്വാതന്ത്രത്തില്‍ മതിമറന്നാറാടീടും 

ഭാരതമക്കളെ ഓര്‍ക്കുന്നുവോ നിങ്ങളാരാനും 

ഈവിധം രാഷ്ട്രപിതാവാം മഹാത്മാഗാന്ധിയെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com