കടലിൽ ഒളിക്കുന്ന
അസ്തമയസൂര്യൻ
വല്ലാതെ കളിയാക്കുന്ന
കൂടുതേടി പറക്കുന്ന
പറവകൾ കൂട്ടമായി
തിരികെ പറന്നുവന്ന്
എന്തോ ചിലച്ചിട്ടുപോയി...
ശാന്തമായ് വീശിയടിച്ച
കടൽകാറ്റ് എന്റെ
കവിൾത്തടങ്ങളിൽ
തൊട്ടതുപോലെ...
മണൽതരികളെ
ചുംബിച്ചുനടക്കുന്ന
ഞണ്ടുകൾ
എന്നെ കണ്ടതും
കാലുകൾ ഒളിപ്പിച്ചു വച്ചു...
തിരകൾ- ഒളിച്ചുവച്ച
ചിപ്പികളെ എനിക്കായ്
തന്നിട്ടുപോയ്...
നിലാവ് പരത്തുന്ന
കറുത്ത രാവ്
താരകങ്ങളെ
കാത്തിരുന്നു...
തിങ്കളെയും താരകങ്ങളെയും
സാക്ഷിയാക്കി
എന്റെ സ്വപ്നങ്ങൾക്ക്
അഴക് തെല്ലും
കുറച്ചിടാതെ
ഞാനും കാത്തിരുന്നു...
എന്നിൽ നിലാവ് പരത്തുന്ന
നിന്നിലേക്കായ്....
Content Summary: Malayalam Poem ' Kaathirippu ' written by Anusree Mundakkolli