ADVERTISEMENT

എന്‍റെ സൈക്കിളിന് കുറുകെ-

വഴിയില്‍ ഒരു വലിയ പൂച്ച

ഒരു പല്ലിയെ ഓടിച്ചിട്ട്‌

പിടിക്കാന്‍ ശ്രമിക്കുകയാണ്.

പല്ലി ജീവരക്ഷാര്‍ത്ഥം

ഓടിയൊരു പൊത്തില്‍

കയറി ഒളിച്ചിരുന്നു.

പൊത്തില്‍ വലിഞ്ഞുകയറാന്‍

പൂച്ച ശ്രമിച്ചുകൊണ്ടേയിരുന്നു.

അതിന് ഭക്ഷണമായിരുന്നു

സമ്പത്തും പിന്നെ സ്വര്‍ഗ്ഗവും.

ഒട്ടകം സൂചിക്കുഴയിലൂടെ

കടക്കുന്നതുപോലെ ദുഷ്കരമാണ്

ധനികന്‍ സ്വര്‍ഗരാജ്യത്തില്‍

പ്രവേശിക്കുന്നതെന്ന് ബൈബിള്‍.
 

ഇത്രപൊക്കമുള്ള 

മനുഷ്യരാണോ ധനികര്‍ ?

മഹാസൗധങ്ങള്‍ തീര്‍ത്തയാള്‍

കുനിഞ്ഞുചെറുതായി

ഒരു പുല്‍ക്കുടിലില്‍

ചെന്നുകയറുന്നതാണോ

ഈ സ്വര്‍ഗീയാവസ്ഥ ?
 

ഡിസംബറില്‍,ഒരു കാലിക്കൂടും

ആ ഒറ്റ നക്ഷത്രവും

സൂചിപ്പിക്കുന്നത് വേറെയെന്താണ് ?

ഞാന്‍ യാത്ര തുടരുമ്പോഴും

സ്വര്‍ഗത്തില്‍ കടന്ന പല്ലിയും

സ്വര്‍ഗ്ഗം ലഭിക്കാന്‍ കഷ്ടപ്പെടുന്ന

പൂച്ചയുമായിരുന്നു മനസ്സില്‍.

 

Content Summary: Malayalam Poem ' Otta Nakshathram ' written by Sony Karakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com