ADVERTISEMENT

ഞാനൊരു ദേശാടനകിളിയായി

കാടും മേടും കടലും കടന്നു ഞാൻ 

ചിറകുകൾ വിടർത്തി പാറിപറന്നിടുന്നു.

മനോഹര സ്വപ്നങ്ങൾ കൺ‌തുറന്നു 

കാണാൻ പഠിപ്പിക്കും സഞ്ചാരപഥം.

യാത്രകളിൽ കാണുന്ന മുഖങ്ങൾ നിരവധി 

ഓരോ മുഖങ്ങളിലും മറഞ്ഞിരിക്കും 

അനുഭവങ്ങൾ വ്യത്യസ്ഥം; 

എല്ലാം ഒന്നെങ്കിലും എല്ലാവരും 

പലരുതന്നെ, ഈശ്വരന്‍ ഒരു 

കലാകാരൻ തന്നെ, അത്ഭുതം.
 

നാടുകൾ, മുഖങ്ങൾ, അനുഭവങ്ങൾ 

പകർന്നു നൽകിയ സ്‌മൃതിപഥം 

എന്നും തേച്ചുമിനുക്കി ഞാൻ ഭദ്രമായി 

കാത്തുസൂക്ഷിക്കും; ഇനിയും.

ഉദ്ധിഷ്‌ടസ്ഥാനങ്ങൾ എനിക്കായി 

കാത്തിരിക്കുന്നു, പോകുവാൻ നേരമായി.

വീണ്ടും ഞാനൊരു ദേശസഞ്ചാരി 

സ്വപ്നങ്ങൾ ഒരു സഞ്ചിയിലാക്കി 

ദൂരങ്ങൾ കീഴടക്കാം; പാറിപറന്നിടാം..
 

Content Summary: Malayalam Poem ' Prayanam ' written by Neethu Thankam Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com