ADVERTISEMENT

ഒരു ആണ്ടിന്റെ പഴയ ഓർമ്മകളും,

പുതിയ വർഷത്തിന്റെ പ്രതീക്ഷകളും 

സ്വപ്നങ്ങളും ഹൃദയത്തിൽ 

പേറിയവൾ ഹേമന്തം .

ആനന്ദഹേതുവാം മഞ്ഞുതുള്ളികളിൽ 

രഹസ്യമായി ഒളിഞ്ഞിരിക്കും കഥകളായിരം,

മഞ്ഞുത്തുള്ളികൾ പുഷ്‌പദലത്തെ  

പ്രണയിച്ചെഴുതിയതായിരം കാവ്യം.

ആകാശതട്ടിൽ നിന്നും പൊഴിയുന്ന 

തുഷാരം നക്ഷത്രങ്ങളെ പോലെ തിളങ്ങി,

അവ ഹിമാവാനെ ചുറ്റിപൊതിഞ്ഞു.

ഋതുക്കളിൽ നിപുണത ശീതകാലത്തിന് 

തന്നെ എന്ന് അത് ഓർമിപ്പിച്ചുകൊണ്ടിരുന്നു.

ശിശിരകാലം വസന്തകാലത്തിന് 

വഴിമാറുമ്പോൾ കുടുവിട്ടു പറന്നകന്ന 

ചെറുപക്ഷികൾ കുടണയും; ഹിമാവാൻ 

കണ്ണുതുറക്കും, പുഷ്പങ്ങൾ നിറങ്ങളിൽ  

ചാലിക്കപെടും, പുതിയ സ്വപ്നങ്ങൾ 

വർണ്ണചിറകുകൾ വിടർത്തി പാറിപറക്കും .

വർണാഭമായ ഭൂമിയെ വർണ്ണരാജി

പുൽകും സൗന്ദര്യ റാണിയാം മലരിലെ 

മധു നുകരാൻ തേനീച്ചകളും 

ചിത്രശലഭങ്ങളും എത്തും,അന്ന്

മലരിന് സ്വയംവരം, ആർപ്പുകളോടെ.

കാലങ്ങൾ മാറിമറിയും, സ്വീകരിക്കാൻ 

താലപ്പൊലിയും മന്ദഹാസവുമായി 

പ്രകൃതി ഒരു നവവധുവായി കാത്തിരിപ്പു..

Content Summary: Malayalam Poem ' Rithu ' written by Neethu Thankam Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com