ഉദ്വേഗത്തിൻ മുൾമുനയിൽ,
ചോരപൊടിയുന്ന മനസ്സുമായ്,
ഇവിടെ ഞങ്ങള്‍..
ആരവങ്ങൾക്ക് നടുവിൽ
അക്ഷോഭ്യതയുടെ
മേലങ്കിയണിഞ്ഞ്
നീ... മിശിഹാ..
മൈതാനത്ത്
പച്ചപ്പുല്ലുകൾക്ക് തീ പിടിക്കുമ്പോൾ
ഇടംകാലിൽ കൂട്കൂട്ടിയ കൊടുങ്കാറ്റ്
നീ അഴിച്ചു വിടുന്നു
ദൈവമേ...
പ്രാർഥനകൾ ഒരേ ലക്ഷ്യത്തിലേക്ക്..
വിഹായസ്സിൽ നിന്ന്
ഒരു വെള്ളരിപ്രാവ്..
പറന്നു വന്ന്
നിന്റെ മാന്ത്രികകാലിൽ
ഒന്ന് ചുംബിച്ചെങ്കിൽ....
Content Summary: Malayalam Poem ' Messi ' written by Ramachandran T. N.