ഇന്നിന്റെ ബാക്കി മാത്രമായ നാളെ – നിഥിൻകുമാർ ജെ. പത്തനാപുരം എഴുതിയ കവിത

inninte bakki mathramaya nale
SHARE

കനലേറ്റ മുറിവിന്റെ

നൊമ്പരത്തിണ്ണയിൽ

നൊമ്പരത്തിരകളുമെണ്ണി

ഊഴിയുടെ നീറുന്നലർച്ചയും

ആഴിയുടെ പിടയുന്ന തേങ്ങലും

കണ്ടും കേട്ടും ഞാനീ

തിണ്ണമേൽ ചാഞ്ഞിരുന്നു..

അത്രമേൽ

നൊമ്പരമുള്ളിലൊതുക്കി

ഒടുവിലൊരു അലമുറയായി

ഉയർന്നു പൊന്തി തെറിച്ച

കടലിന്റെ ദുഃഖം

ഞാനും കണ്ടതല്ലേ...?
 

അത്രമേൽ

നീറുന്ന ഹൃദയത്തെ

താങ്ങിയൊതുക്കി

നിർത്തിയൊടുവിൽ

പൊട്ടിത്തെറിച്ചൊരു

ഹൃദയതടാകവും

ഞാൻ കണ്ടതല്ലേ...?

ഇവിടെ

ഞാൻ മാത്രമെന്തിന്

വേദനയുടെ

കാവൽക്കാരനാകണം?

ഇവിടെ

ഞാൻ മാത്രമെന്തിന്

പെയ്യാൻ കൊതിക്കും

മഴയെ ഉടലുകൊണ്ട് തടയണം.?
 

ഇനി 

നാളെയെന്നുണ്ടെങ്കിൽ

ഇന്നിന്റെ ബാക്കിയായി വേണ്ട..

നാളെയെന്നുണ്ടെങ്കിൽ

ഇന്നിന്റെ നിഴൽ വീഴാതെ

കരുതിവെയ്ക്കാം.

ഇന്നിന്റെ സ്വന്തമായി

കഴിഞ്ഞാൽ നാളെയും

കണ്ണീർ കലർന്ന

ചെളികുണ്ടിൽ ജീവൻ

നഷ്ടമാക്കി

യാത്രപോകേണ്ടി വരും.
 

Content Summary: Malayalam Poem ' Inninte Bakki Mathramaya Nale ' written by Nidhinkumar J. Pathanapuram

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS