ADVERTISEMENT

കമ്പിയഴികളാൽ തളക്കപ്പെട്ട

ഒറ്റമുറിയിലെ അലർച്ചകൾ

വരാന്തയിൽ പ്രതിധ്വനിച്ചു.

പുതുതായി വന്ന പലരും

ആ ഒറ്റമുറിയെ നോക്കി

ഒരു നിമിഷം നിശ്ചലമായി.
 

ഒരു മെഴുതിരി വെട്ടം പോലും

തെളിയാത്ത ആ മുറിക്കുള്ളിൽ

ജഡ പിടിച്ച മുടി മാത്രം

പലപ്പോഴും പ്രത്യക്ഷപ്പെട്ടു.

ചില നേരത്ത് മിന്നൽ വേഗത്തിൽ

അലറി വിളിച്ചവൾ മുറിയിൽ

മിന്നിമറയുന്നത് കാണാം

പന്ത്രണ്ടിൽ പൈത്യക്കാരിയാവാൻ

പാപമെന്തവൾ ചെയ്തു.
 

പിന്നിയ വെള്ളപ്പാവാട

തിരണ്ടിച്ചുവന്നത്

അവൾപോലുമറിഞ്ഞിട്ടില്ല.

ഇരുമ്പാലുള്ള ആ വലിയ താഴ്

പൂട്ടിയതിൽപിന്നെ തുറന്നിട്ടില്ല.

ആക്രമണ ഭയത്താൽ

ആരുമങ്ങടുക്കാറില്ല.
 

വളർത്തുനായ കണക്കെ

ഭക്ഷണമെറിഞ്ഞു കൊടുത്ത്

ആ ഒറ്റമുറിയിലവൾ തളക്കപ്പെട്ടു.

മൂത്രം നാറുന്ന ചുമരുകൾക്കിടയിൽ

ഭക്ഷണം തികട്ടി അവശയായവൾ

പലവുരു മരണം കൊതിച്ചു.
 

സ്വന്തം പിതാവ് പിച്ചിച്ചീന്തിയ

അവളെ പിന്നീടാർക്കും വേണ്ട

പെണ്ണെന്ന രൂപത്തെ മാത്രമേ

പിതാവ് മകളിൽ കണ്ടതുള്ളൂ.

ഭ്രാന്താലയത്തിൽ നടതള്ളിയ

അവളെന്ന ആത്മാവിനെത്തേടി

പിന്നീടാരുമീവഴി വന്നതേയില്ല.
 

Content Summary: Malayalam Poem ' Thadavarakal ' written by Suhaila Vellila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com