ഉടൽ – സർജാത ഷഹിൻലാൽ മേലൊളി എഴുതിയ കവിത

misankallukal
Representative image. Photo Credit:encierro /Shutterstock.com
SHARE

ഉറ്റുനോക്കുന്നവരോട്,

ഉടലിൽ മണ്ണു പറ്റിയിരിക്കുന്നു

പെട്ടി കെട്ടി യാത്ര തിരിച്ചിരിക്കുന്നു 

പ്രാക്കളുടെ ധിക്കറുകൾ 

അവസാനിച്ചിരിക്കുന്നു 

മീസാൻ കല്ലിൽ പേരെഴുതിയിരിക്കുന്നു 
 

ഉറ്റുനോക്കുന്നവരോട്

ഉടലിൽ വെള്ള ചുറ്റിയിരിക്കുന്നു

മൈലാഞ്ചി ചോപ്പ് മങ്ങി തുടങ്ങിയിരിക്കുന്നു 

ആടയാഭരണങ്ങൾ വീതം വെച്ചിരിക്കുന്നു 

ജന്തുക്കൾ ഉടലിൽ 

വിരുന്നൊരുക്കിയിരിക്കുന്നു 
 

ഉറ്റുനോക്കുന്നവരോട്

ഉടലിൽ ദുർഗന്ധം വമിച്ചിരിക്കുന്നു.

ജീവനറ്റ മേനിയിൽ,

അന്ത്യ ചുംബനങ്ങൾ തറച്ചിരിക്കുന്നു
 

ഉറ്റുനോക്കുന്നവരോട്,

ഉടലിൽ മണ്ണു പറ്റിയിരിക്കുന്നു

പെട്ടി കെട്ടി യാത്ര തിരിച്ചിരിക്കുന്നു

മേലെ മണ്ണ് കൊണ്ടൊരു കൂന 

കെട്ടിയിരിക്കുന്നു.
 

Content Summary: Malayalam Poem ' Udal ' written by Sarjatha Shahinlal Meloly

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS