നിന്നിലെ ഓരോ ചിന്തകളും
പ്രണയത്തിൽ പൂക്കുന്നു
ഇന്നലെകളിൽ നീയെന്നെ കണ്ടിരുന്നു
അതിനു മുൻപും
ഇന്നും കണ്ടു, എന്നിട്ടും നീ......
നിന്റെ കണ്ണിലെ പ്രണയത്തുടിപ്പുകളെ
ദൂരേക്ക് മിഴിനട്ടിരുന്ന ഒരു
നോട്ടത്തിൽ ഒളിപ്പിച്ചു.
എന്നാൽ..............
മനസിന്റെ താളിലെങ്ങോ
കോറിയിട്ട വരികൾക്ക്
സായന്തനത്തിന്റെ ചുവപ്പ്
രാശി ഉണ്ടായിരുന്നു.
നിന്റെ നഖമുന കവിളിൽ വരയ്ക്കുന്ന
ചിത്രങ്ങൾക്ക് ഒരു
തീ കാറ്റിന്റെ തീഷ്ണതയുണ്ടായിരുന്നു
നിന്റെ നിശ്വാസത്തിൽ ഞാൻ
ഒരു തീ ജ്വാല ആയിരുന്നു
ചൊടികളിൽ ഒളിപ്പിച്ച
ചുംബനങ്ങൾക്ക് ഉഷ്ണ പ്രവാഹമായിരുന്നു.
Content Summary: Malayalam Poem ' Jwala ' written by Princy Sivanand