ADVERTISEMENT

ശരിയാണ് ചിത്രശലഭങ്ങളുടെ 

ചിറക് പൊഴിഞ്ഞാണ്

പൂക്കൾക്കിതളുകൾ മുളയ്ക്കുന്നത്

ഇബ്രാഹീമുമാർ ഉപേക്ഷിച്ചുപോയ 

കാൽപ്പാടുകളിൽ നിന്നാണ് 

സംസം ജലങ്ങൾ ഉറവയെടുക്കുന്നത്

ഇത് വരെ നിങ്ങൾക്ക് തെറ്റിയില്ല....
 

പക്ഷേ, നിങ്ങൾ അവസാനമെറിഞ്ഞ

കല്ലിലും എന്റെ പേരില്ലായിരുന്നെന്ന് 

ഞാൻ പറഞ്ഞപ്പോൾ

സാത്താൻ പോലും നാണിച്ചുപോയി

ശ്മശാനങ്ങളിൽ ചെന്ന് ശവങ്ങളോട് നിങ്ങൾ 

ഉയിർത്തെഴുന്നേൽക്കാൻ പറഞ്ഞപ്പോൾ

മൈലാഞ്ചിച്ചെടികൾ പോലും ചിരിച്ചുപോയി
 

അത് കൊണ്ട് ഇപ്പോളെങ്കിലും മനസ്സിലാക്കൂ...

എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകണമെന്നില്ല

എല്ലാ മാവും പൂക്കണമെന്നില്ല

ഖദറുടുത്താൽ കരിങ്കൊടി കാണാതിരിക്കണമെന്നില്ല

ഇത്രയും മനസ്സിലാക്കിയാൽ

നിങ്ങൾക്ക് ജീവിക്കാനുള്ള പൗരത്വം കിട്ടും.
 

Content Summary: Malayalam Poem ' Sariyanu ' written by Shibli Ambalavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com