ADVERTISEMENT

ഞങ്ങൾ നാലുപേരും അങ്ങനെ മുഖത്തോടു മുഖം നോക്കി പൊലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോൾ എന്തു ചെയ്യണമെന്ന് ആർക്കും ഒരു രൂപവുമില്ലായിരുന്നു. ചിലപ്പോൾ ചെയ്യാത്ത തെറ്റിനു ജയിൽ വാസം വേണ്ടിവരുമോ? രാവിലെ മുതലുള്ള ടെൻഷൻ കാരണം എല്ലാവരും ക്ഷീണിച്ചു. മുന്നിൽ വച്ച ആഹാരത്തിൽ നിന്നും വെള്ളമൊഴിച്ചു ആരും ഒന്നും എടുത്തില്ല. സൈറ്റിലെ ഇൻചാർജ് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി ചെയ്തു. പിന്നെ എവിടെയാണ് പിഴച്ചതു? കൂടെ ജോലി ചെയ്തവർ എല്ലാവരും അദ്ദേഹത്തെ സഹായിച്ചിട്ടേയുള്ളൂ. പിന്നെ എന്താണ് സംഭവിച്ചത്. മരണം അത് ഒരു പ്രപഞ്ച സത്യം. അത് എപ്പോൾ വേണമെങ്കിലുമെത്താം.

രാവിലെ നല്ല ഉന്മേഷത്തോടെ കണ്ട മനുഷ്യനാണ് അൽപ സമയത്തിനു ശേഷം മരണമടഞ്ഞത്. ഓർത്തിട്ടു തലപെരുക്കുന്നു. രാവിലെ കണ്ടപ്പോൾ ഒരു ക്ഷീണമുണ്ടെന്നു പറഞ്ഞു. എന്നാൽ ആശുപത്രിയിൽ പോയിട്ടു റൂമിൽ പോയി റസ്റ്റ് എടുത്തോളൂ എന്നുപറഞ്ഞതാ. വേണ്ട സാർ. അങ്ങനെ ഒന്നുമില്ല. പിന്നെ ഒറ്റയ്ക്ക് റൂമിൽ പോയാൽ ആകെ ടെൻഷനാകും. അത് എന്താണ്? നാട്ടിൽ പോയിട്ടു കുറച്ചായി. എത്രയായി? മൂന്നു വർഷമായി. ഞാൻ പിന്നെയും ചോദിച്ചു, എന്താണ് പോകാത്തെ? കുറച്ചു കടങ്ങളുണ്ട് അതാണ്. കുടുബം! കുട്ടികൾ? ഭാര്യയും രണ്ടു പെൺകുട്ടികളും! ചെറുതാ. ശെരി. എന്റെ അടുത്ത നിന്ന ജോലിക്കാരനോട് പറഞ്ഞു ശ്രദ്ധിക്കണം. ജോലി ഒന്നും ചെയ്യിക്കേണ്ട എന്നുപറഞ്ഞു ഞാൻ എന്റെ അടുത്ത ജോലിയിലേക്ക് പോയി. അതിനു ശേഷവും അയാൾ സന്തോഷത്തിലായിരുന്നുയെന്നു കൂടെ ഉള്ളവർ പറഞ്ഞു. 

ഓരോന്നോർത്തു ഭ്രാന്തു പിടിച്ചിരിക്കുന്ന സമയം. ഒരു പൊലീസ് ഓഫീസർ വന്നു പറഞ്ഞു. ഡെഡ് ബോഡി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർ ഇല്ല. 4 മണിക്കൂർ കഴിയും. എല്ലാവരും കൈ തലയിൽവച്ചു എന്തു ചെയ്യും. പോസ്റ്റ്മോർട്ടം ചെയ്തു കഴിഞ്ഞു മരണകാരണമറിയാം. നോർമൽ മരണമാണ് എങ്കിൽ നിങ്ങൾക്കു പോകാം. അല്ലായെങ്കിൽ? എല്ലാവരുടെയും മുഖത്ത് പരിഭ്രമം. ഈ നാട്ടിലെ നിയമമനുരിച്ചു എന്തു ചെയ്യാൻ. കൂടെയുള്ളവർ തന്നെ കുറ്റക്കാർ എന്ന് പറഞ്ഞാൽ എന്തു ചെയ്യും. നീണ്ട കാത്തിരിപ്പിനു ശേഷം അതേ പൊലീസ് ഓഫീസർ വന്നു പറഞ്ഞു പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വന്നു ഹാർട്ട്അറ്റാക്കാണു നിങ്ങൾക്ക് പോകാം. 

എല്ലാവരും ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു പരസ്പരം ഒന്നു നോക്കി. മുഖത്ത് സന്തോഷം അതിലുപരി സങ്കടം. നിങ്ങൾ ഫുഡ് കഴിക്കു. ഞങ്ങൾ നിങ്ങളെ കൊണ്ടുവിടാം. ആഹാരം കഴിച്ചോളൂ, വേണ്ട സർ ഞങ്ങൾ റൂമിൽ പോയി കഴിച്ചോളാം. എന്നാൽ ഫുഡ് എടുത്തോളു. ശെരി. അവിടെ നിന്നുള്ള യാത്രയിൽ അയാളുടെ കുഞ്ഞുങ്ങളുടെ ജീവിതം എന്താകും എന്നായിരുന്നു ഞങ്ങളുടെ ചിന്ത. ഞങ്ങളുടെ താമസസ്ഥലത്തു എത്തി അവരവരുടെ റൂമിലേക്ക് പോകുവാൻ തിരിഞ്ഞപ്പോൾ ഒരാൾ പറഞ്ഞു നമുക്ക് എല്ലവർക്കും കുറച്ചു പൈസ അവരുടെ കുടുബത്തിനു അയച്ചു കൊടുക്കാം. ഉടൻ ഒരാൾ പൈസ വച്ച് നീട്ടി. ശരി അങ്ങനെയാകട്ടെ, ഞാനും പേഴ്സിൽ നിന്നും കുറച്ചു പണമെടുത്തു കൊടുക്കുമ്പോൾ കൈനിറച്ചു മിട്ടായിയും സമ്മാനങ്ങളുമായി വരുന്ന അച്ഛനെ കാത്തുനിൽക്കുന്ന കുട്ടികളായിരുന്നു മനസ്സിൽ.

Content Summary: Malayalam Short Story ' Kaathirippu ' written by Ratheesh Kumar Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com