നൻപകൽ – കിനാവ് എഴുതിയ കവിത

nanpakal-nerathu-mayakkam-trailer
SHARE

കാലത്തെയുറക്കത്തിൽനിന്ന്

വിളിച്ചെഴുന്നേൽപ്പിക്കുമ്പോൾ

കൂടെപ്പോകുന്നുണ്ട് ഞാനും

സ്വപ്നങ്ങളിൽ നിന്നിറങ്ങി

അന്യദേശത്ത് അവരിലൊരാളാകാൻ
 

തമിഴ്നാടൻ ഗ്രാമചാരുതയുടെ

തകർക്കലുകൾ

ലിജോ മാന്ത്രികതയുടെ

കൈയ്യൊപ്പ്

പച്ചമലയാളി ജെയിംസിൽനിന്ന് 

തമിഴൻ സുന്ദരത്തിലേക്കുള്ള 

പരകായം
 

അതിർത്തി താണ്ടിയോടുന്ന

ബസ്സിലെ ഒരുച്ചമയക്കത്തിൽനിന്ന്

തമിഴ്നാടൻ നൻപകൽനേരത്തെ

വീട്ടുമയക്കത്തിലേക്കുള്ള ദൂരം.

ഇടയിലെപ്പോഴോ ഉന്മാദത്തിലേക്ക് 

വഴുതിവീഴുന്ന നമ്മൾ
 

തീയേറ്റർ വിട്ടു ഉറക്കമെഴുന്നേറ്റിട്ടും 

മരിച്ചവരെ കത്തിക്കാനായി

ചാണകമുരുട്ടിയൊട്ടിച്ചുകൊണ്ടേയിരിക്കുന്ന 

സ്ത്രീയും

ഇരുചക്രത്തിലൊഴുകിപ്പോകുന്ന

'പാണ്ടി'യും മായുന്നില്ല

മാഞ്ഞുപോകാവുന്ന ഒന്നല്ല 

പറഞ്ഞുവച്ചത്.
 

രണ്ടു വീട്ടകം രണ്ടു ജീവിതം

രണ്ടു മനുഷ്യർ രണ്ടു ഭാഷ

രണ്ടു സംസ്കാരം രണ്ടു കുടുംബം

രണ്ടു നാട്ടുകാർ ഒരൊറ്റ നടൻ

ഒരൊറ്റ സംവിധായകൻ

അതിശയത്തിന്റെ

ആൾപ്പെരുമാറ്റം
 

പരദേശത്തെ പ്രണയിച്ച

അയാളപ്പോഴും 

നിലവിളിക്കുന്നുണ്ടായിരുന്നു.

'നാൻ ഇന്ത നാട്ടുകാരന്താൻ'
 

Content Summary: Malayalam Poem ' Nanpakal ' written by Kinav

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS