ഗുരുതരം – നാണു ടി. എഴുതിയ ചെറുകഥ

HIGHLIGHTS
  • ഗുരുതരം (ചെറുകഥ)
malayalam-poem-kshamadaarushikharasoonangal
Representative image. Photo Credit: PeopleImages/istockphoto.com
SHARE

ജീവിതം ഒരു വല്ലാത്ത പ്രതിഭാസം തന്നെ! ചിലര് പറയും അവൾ/അവൻ എന്നോട് അങ്ങനെ ചെയ്തില്ലെ? എന്നാലും എന്നോട്? ഞാൻ എന്തെല്ലാം സഹായങ്ങൾ ചെയ്തു കൊടുത്തതാണ് എന്നിട്ടും എന്നോട് അങ്ങനെ പതം പറഞ്ഞിട്ട് പറയും. "ഇനി എനിക്ക് ജീവിക്കേണ്ട! ഇങ്ങനെ പറയുന്നതിനു കാരണം അവർ പറയാനറിയാത്ത/ പറഞ്ഞറിയിക്കാനാവാത്ത അത്രയും മാനസിക വേദന അനുഭവിക്കുന്നത് കൊണ്ടാണ്. ആ വേദനയ്ക്ക് കാരണം അവർ ഇഷ്ടപ്പെട്ടവരുടെ വഞ്ചനയാകാം, അവഗണനയാകാം, സാധിക്കാത്ത പോയ ആഗ്രഹങ്ങളോ പരാജയങ്ങളോ ആകാം. മറ്റു ചിലരാകട്ടെ "എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ള ജീവിതം". അതാണ് ജീവിതം. എല്ലാവരും ശരിയാണ് എല്ലാവരും തെറ്റുമാണ്.

ആരോ പറഞ്ഞിരുന്നു ജോൺ നാട്ടിലേക്കു പോയി. പെട്ടെന്ന് പോകേണ്ടി വന്നു. സുഖമില്ലാത്തതിനാൽ ഡോക്ടറെ കാണാൻ പോയതായിരുന്നു. പലവിധ ടെസ്റ്റുകൾക്കൊടുവിൽ ഡോക്ടർ പറഞ്ഞു "സംഗതി ഗുരുതരമാണ് കൊറോണയാണ്. കൂടാതെ വൃക്കകളുടെ പ്രവർത്തനം തകരാറിലാണ്. അടിയന്തിരമായി എന്തെങ്കിലും ചെയ്താൽ രക്ഷപ്പെടും". ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് അവനെ ഒന്നു വിളിക്കാൻ പറ്റിയത്. ഡയാലിസിസ് ചെയ്യാൻ പോയിട്ട് വന്നതേ ഉള്ളൂ. ഇപ്പോൾ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഡയാലിസിസ് ചെയ്യണം. അങ്ങേ അറ്റത്തു നിന്നു ജോൺ പറഞ്ഞു "ഞാൻ ഡൽഹിയിലേക്ക് വരും. പിള്ളേരെ അവിടെ പഠിപ്പിക്കണം. പക്ഷെ എനിക്കിപ്പോൾ വേണ്ടത് ഒരു വൃക്കയാണ് എവിടുന്ന് കിട്ടും? ആരുടേയും തിട്ടൂരങ്ങളോ ഒറ്റപ്പെടുത്തലോ ഒന്നും വക വയ്ക്കുന്ന ഒരാളായിരുന്നില്ല അയാൾ. കുട്ടികളുടെ പരിപാടികൾക്ക് അയാളോട് പറഞ്ഞാൽ കുട്ടികൾ വന്നിരിക്കും. ജോൺ നല്ല ഒന്നാം തരം വോളിബോൾ കളിക്കാരനാണെന്ന് കേട്ടിട്ടുണ്ട്. രോഗം എല്ലാവരേയും വീഴ്ത്തുന്നു പണക്കാരനേയും പാവപ്പെട്ടവനേയും സുന്ദരനേയും സുന്ദരിയേയും പക്ഷെ മനുഷ്യർ പഠിക്കാറില്ല.

അയാൾ വെബ്സൈറ്റിൽ തിരയാൻ തുടങ്ങി. വൃക്കയ്ക്കും കണ്ണിനും കരളിനും ഹൃദയത്തിനും വേണ്ടിയുള്ള രോഗികളുടെ നിലവിളികളാണ് എങ്ങും. അതിലൊക്കെ കുറച്ചു നാൾ കൂടി ജീവിക്കാനുള്ള, തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരിക്കലെങ്കിലും കാണാനുള്ള; ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യരുടെ അദമ്യമായ ആഗ്രഹങ്ങളായിരുന്നു. ദിവസവും നൂറു കണക്കിന് ആൾക്കാർ മരിക്കുന്നു. അവർക്ക് ഇനിയൊരിക്കലും ആവശ്യമില്ലാത്ത അവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഇവിടുത്തെ മത മേധാവികളോ പൊതു സമൂഹമോ പറഞ്ഞാൽ നടക്കുന്നതേ ഉള്ളൂ. പക്ഷെ അവർ തന്നെ ഇരുട്ടിലാണെങ്കിൽ പിന്നെ ആര് പറയും. ഇങ്ങനെ ഒരാൾക്കും ഉപയോഗപ്പെടാതെ ആയിരക്കണക്കിന് ആൾക്കാരുടെ അവയവങ്ങൾ ചീഞ്ഞളിഞ്ഞോ കത്തിയോ നശിക്കുന്നു. രോഗിയായ ഒരച്ഛനെ/ഒരമ്മയെ /ഒരു ഭാര്യയെ/ ഒരു ഭർത്താവിനെ തിരിച്ചു കൊടുക്കാൻ നമുക്ക് പറ്റും. നമ്മളെന്നാണ് കണ്ണുതുറക്കുക? നഷ്ടപ്പെടുന്നത് വരെ നമ്മൾ ഒന്നിന്റെയും വില അറിയാറില്ല. അന്വേഷണത്തിന് ഒടുവിൽ അയാൾക്ക് മനസ്സിലായി വല്ല അത്ഭുതങ്ങളല്ലാതെ മറ്റൊന്നും ജോണിനെ രക്ഷപ്പെടുത്താനാവില്ല. കാരണം ആവശ്യങ്ങളുടെ അഞ്ച് ശതമാനം അവയവങ്ങളെ ഇന്ന് ലഭ്യമാകുന്നുള്ളൂ അതും രജിസ്റ്റർ ചെയ്ത് ദീർഘകാലം കാത്തിരിക്കണം. കൂടാതെ സാമ്പത്തികവും നിയമപരവുമായ നൂലാമാലകൾ വേറെയും. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അറിഞ്ഞു മക്കളുടെ ഭാവിയോർത്ത് മനസ്സിൽ ആധിയുമായി കൂനി നടക്കുന്ന ഒരു മനുഷ്യന്റെ ചിത്രം ബാക്കിയാക്കി ജോൺ യാത്രയായി. ഈ ഭൂമിയിൽ അവതരിച്ച വലിയ വലിയ മഹാന്മാർ നമ്മളെ പഠിപ്പിച്ച മനുഷ്യത്വവും സ്നേഹവും സാഹോദര്യവും ഇന്നെവിടെയാണ്?

Content Summary: Malayalam Short Story ' Gurutharam ' written by Nanu T.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS