ADVERTISEMENT

വീഴുന്ന പൂവ്

അപ്പുറത്തെ അമ്മിണി തൂങ്ങി മരിച്ചന്ന്

അച്ഛനുമമ്മയും എല്ലാം കരഞ്ഞു...

നാട്ടാര് വന്നു... സങ്കടം പറഞ്ഞു ...

കുശുകുശുപ്പിനുള്ളിൽ അവിഹിതം പുകഞ്ഞു...

രാവേറെ പോയപ്പോൾ നാട്ടാര് പോയി

അച്ഛനുമമ്മയും നിലാവും തനിച്ചായി...
 

ചെവികളിൽ ചെവികളിൽ ചാടിക്കടിക്കുവാൻ

അമ്മിണിയുടെ പേര് കവലയിൽ തനിച്ചായി..

ഇന്നെന്റെ വീട്ടിൽ എന്റമ്മയും പറയും

മോളെ നീ നാളെ  ഇങ്ങനെ ചെയ്താൽ 

നീയേ നശിക്കൂ പെണ്ണേ നശിക്കൂ...
 

ആണുങ്ങൾ ഭരിക്കുന്ന ലോകത്തിൻ മൂലയിലെ 

വേലിയിൽ മെല്ലെ നാം പറ്റിയിരിക്കണം...

പുകയിൽ പൊലിയുന്ന പൂക്കൾക്ക് വേണ്ടി 

വെറുതെ ഒരു ചെറുഗീതം മൂളണം..

നീതികൾ നിറയുന്ന ലോകം കാണാൻ 

തീയേറ്ററുകൾ തന്നെ ശരണം ഇന്നിന്ത്യയിൽ...
 

ധർമം

അല്ലയോ അർജുനാ,

ധർമങ്ങളൊക്കെയും വീര സ്വർഗം പൂകി

കർമങ്ങൾ വെറും നർമങ്ങളായി

സിന്ധു തീരത്തിന്ന് പ്രളയം പതഞ്ഞു

അർജുനാ തേര് കുലുങ്ങുന്നിതാ

ശത്രു ശരങ്ങൾ തറക്കുന്നിതാ

യാദവർ തമ്മിൽ പൊരുതുന്നിതാ

വില്ലെടുക്കൂ കുലയ്ക്കൂ സദാ

മരണത്തെ ഭയക്കാതിരിക്കൂ വ്യഥാ

ആനപ്പുറത്തതാ തിന്മ വരുന്നു

അരമനക്കുള്ളിലെ നാരിമാർ കരയുന്നു
 

നമ്മുടെ നാട് കത്തുന്നിതാ

ധർമങ്ങളൊക്കെയും കരിയുന്നിതാ 

അല്ലയോ അർജുനാ,

നമ്മൾ ചെയ്യുന്നതാണ് ധർമം

നമ്മുടെ ശത്രുക്കൾ അസുരന്മാർ

നമ്മുടെ വാൾപ്പിടി ദിവ്യമാണ്

അവരുടെ മരണവും ധർമമാണ്

നമ്മുടെ ചതികൾ നാടകങ്ങൾ

നാം ചെയ്ത കൊലകൾ പാതകങ്ങൾ

ധർമമാണുണ്ണീ ധർമമാണ്

നമ്മൾ മാത്രമാണുണ്ണീ ധർമം

ഹിറ്റ്ലറാകട്ടെ നമ്മുടെ അടുത്ത ദേവൻ!
 

Content Summary: Malayalam Poem written by Shibli Ambalavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com