എന്റെ മഴയെ നിന്നോടെനിക്കെന്തു-
പ്രണയമെന്നാരോ ചൊല്ലിയ,
പൊഴിയിൽ ഞാൻ ഒരു പുഴയായൊഴുകി..
വരണ്ടുപോയെന്നിലേക്ക് തഴുകിയിറങ്ങിയ
നിൻ സ്പർശനത്തിൽ ഞാൻ കുളിരണിയവേ..
മഴപ്രാവുകൾ ചുംബനമേകി,
എൻ വദനം ചെന്നിണമാർന്നു.
മിഴികളിൽ പൂവിട്ട കണ്ണീർക്കണങ്ങളെ,
നിൻചുംബനത്താലൊപ്പി-
യെടുത്തതും നിന്നെ,
പ്രണയിച്ചൊരാ നാളുകളെന്നിൽ
സുഗന്ധം പാറുമോർമ്മകളായി..
ഒഴുകിനടന്നൊരാ നാളുകളെ -
ന്നിൽനിന്നകന്നേ പോയി..
മിഴിപൂട്ടുമോർമ്മകൾ കാലം-
കടമെടുത്തമ്മാനമാടവേ..
പുതുനാമ്പുകൾ തീർത്ത,
ഋതുപുഷ്പ്പങ്ങളെന്നിൽ വിരിയവേ..
ഓർമ്മകൾ മധുരിക്കുമെത്രയോ,
മനമൂറും പുഞ്ചിരിയിൽ..
പ്രണയം കൈവിട്ടൊരാ നാളുകളൊന്നിൽ,
ഒരുവേള ശങ്കിച്ചു
തിരികെ നടന്നിരുന്നുവെങ്കിലെന്നു..
Content Summary: Malayalam Poem ' Pranayamazha ' written by Rathika Aadi