കാലമിന്നിത്രമേൽ
കടന്ന് പോയിട്ടും
മുക്തി നേടിയതില്ലേ
ലഹരിയിൽ ലോകം
കറ പുരണ്ട മനുഷ്യനോ....
കരുവാക്കി കൊണ്ടിരിക്കുന്നു
ശൂന്യമാം ജീവനുകൾ
ഓരോ കുഞ്ഞു ഹൃത്തും
ലഹരിയാൽ
മൂടപ്പെട്ടുകൊണ്ടിരിക്കുന്നു..
കിനാവുകൾക്ക് മുകളിൽ
ലഹരി ആധിപത്യം
കവർന്ന് എടുക്കേ...
പ്രതീക്ഷയുടെ കരങ്ങൾ
അറ്റ് പോകുന്ന
മാതൃജന്മങ്ങൾ
ഇന്നിവിടം വാഴുന്നത്
സ്വബോധമില്ലാത്ത
മൃഗീയ ലഹരിയോ....?
Content Summary: Malayalam Poem ' Kara ' written by Fathima Saja M. K.