വിഷ്ണുരാജ് എഴുതിയ രണ്ട് കവിതകള്‍
Mail This Article
1. തന്നത്താൻ
താന്താൻ തന്നെ തനിക്ക്
തയവും തമവുമെന്നറിവ്
തിരിച്ചറിവ് തന്നിടും നല്ലറിവ്.
താപങ്ങളിലെങ്ങിലും
തണവേകിടാനെത്തില്ല
തേരേറി വരവില്ല
തേവരും ഏവരുമിങ്ങിൽ.
തളർച്ചയിലുയർച്ച
തേടേണ്ടതും നേടേണ്ടതും
തളർന്നവർ തന്നെ ഇങ്ങിൽ
തന്നെത്താൻ.
തളിരു കൊഴിക്കുവാനെത്തും
തെന്നലിനെ തന്നുടെ ബലത്താൽ
തടുക്കുന്ന തരുപോലെ
തഴച്ചു വളരണം വളരണം.
2. ദംഷ്ട്രം
അത്രയും ദംഷ്ട്രം
മർദ്ദനം ചെയ്യുവാൻ
സാധ്യമാകുന്ന ഒന്നുണ്ട്
അത്രയേറെ നോവിനെ
പകർത്തുവാൻ
കഴിയുന്ന ഒന്നുണ്ട്
മർദ്ദനം എന്നാൽ
പുറമെയല്ലതു
അകമെ തന്നെയും
മർദ്ദനം ഏറ്റേറ്റ്
വാടിടുകിലും
അകന്നു പോകാതെ
വരുമതു വീണ്ടും
നോവിൻ കൂരമ്പെയ്ത്
മടുത്തില്ലയോ
പിന്നെയും പിന്നെയും
എയ്തിടുന്നതെന്തിന്നു
ഓർമ്മകളെ..?
നോവു തന്നിടാൻ
മാത്രമോ നിങ്ങളീ
കഴിഞ്ഞിടും കാലത്തെ
കാത്തു വെയ്പ്പത്..?
Content Summary: Malayalam Poem written by Vishnuraj