ഈ തണുപ്പിൽ എന്നെ കാണാനായി അവൾ വന്നു..
മനസ്സ് നിറഞ്ഞൊരു പുഞ്ചിരിയുമായി,
വിടർന്നു നിൽക്കുന്ന മരങ്ങളിൽ...
ഇലകൾ കാണാൻ ഇല്ലാത്ത നാട്ടിൽ.
തണുത്തിരിക്കുന്ന എൻ കൈകളിൽ...
അവൾ നൽകിയ ചുടു ചുംബനം,
തളർന്നിരുന്ന എൻ മനസ്സിനെ...
നിർവൃതിയിൽ ആക്കിയത് ഞാൻ അറിഞ്ഞില്ല.
മാഞ്ഞു പോകുന്ന മേഘങ്ങൾക്കടിയിൽ..
മഞ്ഞു പെയ്ത രാത്രിയിൽ നീ വന്നത്,
നേരം വെളുക്കും വരെ കൂടെയിരുന്ന്..
പ്രേമം കൊണ്ട് പുതപ്പിക്കാനാണോ.
കടൽ കടന്നെത്തിയ നിന്നിലെ പ്രേമം...
പടർന്ന് കയറിയത് എനിക്ക് വേണ്ടിയോ,
നിമിഷങ്ങളുടെ ആ സുഖങ്ങളിൽ അൽപനേരം ഞാൻ...
എന്നിലെ തണുപ്പിനെ മറന്നു പോയി.
വളർന്നു നിൽക്കുന്ന നിൻ മുടിയിൽ..
ഒന്ന് തലോടിയ എൻ വിരലുകളെ നോക്കി,
നക്ഷത്രങ്ങൾക്ക് ഒന്ന് കാണാൻ വേണ്ടി..
മേഘങ്ങൾ പോലും മാറിപ്പോയി.
Content Summary: Malayalam Poem ' Manjil Viriyunna Pookkal ' written by Vincent Chalissery